Kerala
മദ്യപാനം യുവാക്കൾക്കിടയിൽ സ്ട്രോക്ക് കേസുകൾ വർദ്ധിപ്പിക്കുന്നു; ആശങ്ക ഉയർത്തി പുതിയ റിപ്പോർട്ട്

മദ്യപാന ശീലം യുവാക്കളിൽ സ്ട്രോക്ക് ഉണ്ടാകാൻ കാരണമാകുന്നതായി പുതിയ പഠനങ്ങൾ. ഒരുകാലത്ത് പ്രായമായവരെ ബാധിച്ചിരുന്ന ആരോഗ്യപ്രശ്‌നമായി കണക്കാക്കപ്പെട്ടിരുന്ന സ്ട്രോക്ക് ഇപ്പോൾ അമിതമായ മദ്യപാനം ഉൾപ്പെടെയുള്ള ജീവിതശൈലി ശീലമാക്കിയ ചെറുപ്പക്കാരിലാണ് കൂടുതലായി കണ്ടുവരുന്നത്.
ഉയർന്ന മദ്യപാനം യുവാക്കളിൽ സ്ട്രോക്ക് വരാനുള്ള സാധ്യത 50 ശതമാനം വർധിപ്പിക്കുമെന്ന് വിദഗ്‌ധർ പറയുന്നു. 2022-ലെ ഇന്റർസ്ട്രോക്ക് പഠനം അനുസരിച്ച് ഉയർന്നതും മിതമായതുമായ മദ്യപാനം ഹൃദയാഘാത സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വെളിപ്പെടുത്തി. മദ്യം തലച്ചോറിലെ ന്യൂറോണുകൾ തമ്മിലുള്ള സ്വാഭാവിക ബന്ധത്തെ തടസ്സപ്പെടുത്തും.
ഇത് തലച്ചോറിൻ്റെ പ്രവർത്തനം മന്ദ ഗതിയിലാക്കാനും രക്തസമ്മർദ്ദം, രക്തത്തിലെ ട്രൈഗ്ലിസറൈഡുകൾ എന്നിവ വർധിപ്പിക്കാനും കാരണമാകുന്നു. ഇത് തലച്ചോറിലേക്കുള്ള ഓക്സിജൻ വഹിച്ചുകൊണ്ടുള്ള രക്ത വിതരണം തടയുന്നതിലൂടെ രക്തപ്രവാഹത്തിനും പക്ഷാഘാതത്തിലേക്കും നയിക്കുന്നു.പക്ഷാഘാതം മൂലമുള്ള മരണങ്ങൾ 2020-ൽ 6.6 ദശലക്ഷത്തിൽ നിന്ന് 2050-ഓടെ 9.7 ദശലക്ഷമായി ഉയരുമെന്ന് ലാൻസെറ്റ് പഠനം വെളിപ്പെടുത്തി. 2050 ഓടെ പക്ഷാഘാതം മൂലമുണ്ടാകുന്ന മരണം പ്രതിവർഷം 10 ദശലക്ഷമായും ഉയരാം.പൊണ്ണത്തടി, പ്രമേഹം, സമ്മർദം, ഉറക്കമില്ലായ്മ, അനാരോഗ്യകരമായ ഡയറ്റ് എന്നിവയ്ക്ക് പുറമെ മദ്യപാനവും പുകയില ഉപയോഗവും പക്ഷാഘാത സാധ്യത വർധിപ്പിക്കുന്ന മറ്റ് രണ്ട് പ്രധാന ഘടകങ്ങളാണ്.
മദ്യപാനത്തിന് ദീർഘകാല ന്യൂറോളജിക്കൽ പ്രശ്നങ്ങൾ ഉണ്ടാക്കാം. മദ്യം തലച്ചോറിനെ ദോഷകരമായി ബാധിക്കുന്നു. ഓർമക്കുറവ്, തീരുമാനമെടുക്കാൻ ബുദ്ധിമുട്ട്, പെരുമാറ്റ രീതിയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ എന്നിവയ്ക്ക് കാരണമാവുന്നു.പതിവായി മദ്യം കഴിക്കുന്നത് തലച്ചോറിൻ്റെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ മസ്തിഷ്ക ക്ഷതം, ന്യൂറോണുകളുടെ നഷ്ടം, സിനാപ്സുകൾക്ക് കേടുപാടുകൾ എന്നിവയ്ക്ക് കാരണമാകും.അമിതമായ മദ്യപാനം അപസ്‌മാരത്തിന് കാരണമായേക്കാമെന്നും സ്ട്രോക്ക് വരാനുള്ള സാധ്യതയുമായി അടുത്ത ബന്ധമുണ്ടെന്നും പഠനം പറയുന്നു.
Breaking News
വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Kerala
തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയിനിലിരുന്ന് കണ്ടു; തൃശൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി പൊലീസ് കസ്റ്റഡിയിൽ

ട്രെയിനിൽ ഇരുന്ന് തുടരും സിനിമയുടെ വ്യാജ പതിപ്പ് മൊബൈലിൽ കണ്ട യുവാവ് തൃശൂർ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിൽ. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ മലയാളിയായ റെജിൽ (22) ആണ് കസ്റ്റഡിയിൽ ആയത്. മൊബൈലിൽ സിനിമ കാണുന്നത് കണ്ട സഹയാത്രികൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബാംഗ്ലൂർ – എറണാകുളം ഇന്റർ സിറ്റി ട്രെയിനിൽ ആയിരുന്നു സംഭവം. ബാംഗ്ലൂരിൽ നിന്നും തൃശൂരിലേക്ക് പൂരം കാണാൻ വരികയായിരുന്നു യുവാവ്.ബാംഗ്ലൂരിൽ എഞ്ചിനീയറിങ് വിദ്യാർഥിയാണ് റെജിൽ. സിനിമ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടില്ലെന്നും ഓൺലൈൻ വഴി തന്നെ കാണുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതിയെ തൃശ്ശൂർ റെയിൽവേ പൊലീസ് ചോദ്യം ചെയ്യുന്നു.
Kerala
ഇ.വി ചാർജിങ് നിരക്ക് പരിഷ്ക്കരിച്ചു; ഇനിമുതൽ രണ്ട് നേരം രണ്ട് നിരക്ക്

വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ദിവസത്തിൽ രണ്ട് നിരക്കെന്ന പുതിയ നിയമം പ്രാബല്യത്തിലായി. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ കുറഞ്ഞനിരക്കും നാല് മുതൽ അടുത്ത ദിവസം രാവിലെ ഒമ്പതുവരെ കൂടിയനിരക്കുമായിരിക്കും ഈടാക്കുക. പകൽ സമയങ്ങളിൽ സൗരോർജം കൂടി ഉപയോഗപ്പെടുത്താനാകുന്നതിനാലാണ് ഈ ആനുകൂല്യം വാഹന ഉടമകൾക്ക് ലഭിക്കുന്നതെന്ന് റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. നിലവിൽ ചാർജിങ് ചെയ്യാൻ പൊതുവായ നിരക്ക് യൂനിറ്റിന് 7.15 രൂപയാണ്. ഇത് വൈകുന്നേരം നാലിന് മുമ്പാണെങ്കിൽ 30 ശതമാനം കുറവായിരിക്കും. അതായത് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ ചാർജ് ചെയ്യാൻ യൂനിറ്റിന് 5 രൂപയാകും. എന്നാൽ വൈകുന്നേരം നാലുമണിക്ക് ശേഷം പിറ്റേ ദിവസം രാവിലെ ഒമ്പത് മണിവരെ ചാർജ് ചെയ്യാൻ 30 ശതമാനം അധികം നൽകേണ്ടി വരും. ഇത് യൂനിറ്റിന് 9.30 രൂപ ചെലവ് വരും. ഇതിനെല്ലാം പുറമെ ഓരോയിടത്തും വ്യത്യസ്തനിരക്കിൽ സർവീസ് ചാർജും ഈടാക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്