സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ക്കുള്ള തിയതികള്‍ പ്രഖ്യാപിച്ചു. 2024-25 വര്‍ഷത്തേക്കുള്ള പരീക്ഷള്‍ക്കുള്ള തിയതികളാണ് പ്രഖ്യാപിച്ചത്.10, 12 ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള തിയതിയാണ് പ്രഖ്യാപിച്ചത്. ഇതോടൊപ്പം തന്നെ പ്രാക്ടിക്കല്‍ പരീക്ഷയുടെ തിയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 2025 ജനുവരിയില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടക്കും. ജനുവരി ഒന്നിനാണ് പരീക്ഷകള്‍ ആരംഭിക്കുക.അതേസമയം തിയറി പരീക്ഷകള്‍ ഫെബ്രുവരി 15നും ആരംഭിക്കും. നേരിട്ട് വന്ന് പരീക്ഷകള്‍ എഴുതുന്നതിനുള്ള ഇളവുകള്‍ മെഡിക്കല്‍ എമര്‍ജന്‍സികള്‍, ദേശീയ-അന്താരാഷ്ട്ര കായിക ടൂര്‍ണമെന്റുകളില്‍ പങ്കാളിയാവുകയോ ചെയ്യുന്നുണ്ടെങ്കില്‍, മാത്രമേ സെക്കന്‍ഡറി ബോര്‍ഡ് അനുവദിക്കൂ. 25 ശതമാനമാണ് ഇളവ്. ഇതിനായി ആവശ്യമായ രേഖകളും സമര്‍പ്പിക്കേണ്ടി വരും.
അതേസമയം 10, 12 ക്ലാസ് പരീക്ഷകളുടെ ടൈം ടേബിള്‍ ഡിസംബറിലായിരിക്കും സിബിഎസ്‌ഇ പുറത്തുവിടുക. തിയറി പരീക്ഷകള്‍ ഫെബ്രുവരി 15ന് ആരംഭിക്കുന്നത് വളരെ കുറഞ്ഞ സമയം മാത്രമാണ് മുന്നൊരുക്കത്തിന് വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുക. പ്രാക്ടിക്കല്‍ മാര്‍ക്കുകളുടെ കാര്യത്തിലും പ്രത്യേക നിര്‍ദേശം പരീക്ഷാ സമിതി നല്‍കിയിട്ടുണ്ട്.കൃത്യമായി ഇവ രേഖപ്പെടുത്തണം. ഒരിക്കല്‍ ഇവ സമര്‍പ്പിച്ചാല്‍ പിന്നീട് അത് തിരുത്താനാവില്ല. ഓരോ വിഷയത്തിനും നൂറ് മാര്‍ക്കുകള്‍ എന്ന ക്രമത്തിലാണ് നല്‍കുക. ഇത് തിയറി, പ്രാക്ടിക്കളുകള്‍, പ്രൊജക്ടുകള്‍, ഇന്റേണല്‍ അസസ്‌മെന്റുകള്‍ എന്നിങ്ങനെയായി തരംതിരിക്കും.
ശൈത്യ മേഖലയിലുള്ള സ്‌കൂളുകള്‍ക്ക് പ്രാക്ടിക്കല്‍-ഇന്റേണല്‍ അസസ്‌മെന്റുകള്‍ എന്നിവ നവംബര്‍ അഞ്ചിനും ഡിസംബര്‍ അഞ്ചിനുംഇടയില്‍ നടക്കും. സാധാരണ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടക്കുന്ന സമയത്ത് ഈ സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ അടയ്ക്കും. ചോദ്യ പേപ്പര്‍ ഫോര്‍മാറ്റില്‍ വലിയ മാറ്റങ്ങള്‍ തന്നെ 2025ലെ പരീക്ഷകള്‍ക്കായി സിബിഎസ്‌ഇ കൊണ്ടുവന്നിട്ടുണ്ട്.ദേശീയ വിദ്യാഭ്യാസ നയത്തോട് ചേര്‍ന്നുപോകുന്നതാണിത്. അതേസമയം പത്താംക്ലാസ് പരീക്ഷയുടെ ഫോര്‍മാറ്റ് കഴിഞ്ഞ വര്‍ഷത്തിന് സമാനമാണ്. പന്ത്രണ്ടാം ക്ലാസിലാണ് മാറ്റങ്ങള്‍ വരുന്നത്. മത്സരാധിഷ്ഠിത ചോദ്യങ്ങളുടെ എണ്ണം 50 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.
ഡിസംബര്‍ ഒന്നിന് തിയറി പരീക്ഷകളുടെ ടൈംടേബിള്‍ പുറത്തുവിടുമെന്നും സി.ബി.എസ്.ഇ അറിയിച്ചിട്ടുണ്ട്. 2025ല്‍ രാജ്യത്താകെ എട്ടായിരം സ്‌കൂളുകളാണ് പരീക്ഷാകേന്ദ്രങ്ങളാവും. 44 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും.ബോര്‍ഡ് എക്‌സാം എഴുതാന്‍ യോഗ്യത 75 ശതമാനം ഹാജര്‍ നിരക്കാണ്. 10,12 ക്ലാസുകളുടെ സാമ്ബിള്‍ പേപ്പറുകള്‍ cbseacademic.nic എന്ന വെബ്‌സൈറ്റില്‍ ലഭ്യമാവും. പരീക്ഷകള്‍ക്ക് എങ്ങനെ തയ്യാറെടുക്കണമെന്ന് ഇത് പരിശോധിച്ചാല്‍ മനസ്സിലാവും.