Connect with us

Kerala

സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച പിതാവിന് 72 വർഷം കഠിന തടവും പിഴയും

Published

on

Share our post

തൊടുപുഴ: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് ശിക്ഷ വിധിച്ച് കോടതി.(Girl was sexually abused by her Father)66കാരൻ കുട്ടിയെ പീഡനത്തിനിരയാക്കിയത് നിരവധി തവണയാണ്. 72 വര്‍ഷം കഠിനതടവും 1,80,000 രൂപ പിഴയും ആണ് പ്രതിക്ക് വിധിച്ചിരിക്കുന്ന ശിക്ഷ.ഇടുക്കി പൈനാവ് അതിവേഗ കോടതിയുടേതാണ് വിധി. വാഗമണ്‍ സ്വദേശിയാണ് സ്വന്തം മകളെ 10 വയസ്സു മുതല്‍ 14 വയസു വരെ ചൂഷണം ചെയ്‌തിരുന്നത്‌.പെൺകുട്ടിയും സഹോദരങ്ങളും ചെറുപ്പം മുതലേ പഠിച്ചിരുന്നത് അഗതി മന്ദിരങ്ങളിൽ നിന്നാണ്. അവധിക്കാലത്ത് വീട്ടിൽ വരുമ്പോഴാണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചിരുന്നത്.കുട്ടി വിവരം പുറത്ത് പറയുന്നത് 2020ലാണ്. ഇക്കാര്യങ്ങളൊക്കെ കടലാസുകളിൽ എഴുതി കുട്ടി കിടക്കയ്ക്ക് അടിയിൽ സൂക്ഷിച്ചിരുന്നു.


Share our post

Kerala

സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങളില്‍ കുതിപ്പ്

Published

on

Share our post

കേരളത്തില്‍ റോഡപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ഗതാഗത നിയമ ലംഘനങ്ങളും അതേ ഗൗരവത്തില്‍ ചര്‍ച്ചയാകണം. കഴിഞ്ഞ ഒരു വര്‍ഷം സംസ്ഥാനത്തുണ്ടായ ഗതാഗത നിയമലംഘന കേസുകളും അതിനായി നല്‍കിയ പിഴ തുകയും ഞെട്ടിക്കുന്നതാണ്.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗതാഗത നിയമലംഘനത്തിന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 62,81458 കേസുകള്‍. ഇ ചലാന്‍ പോര്‍ട്ടല്‍ വഴി മാത്രം എടുത്ത കേസുകളുടെ കണക്കാണ്. 18537 ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്തു. നിയമലംഘകരിൽ നിന്ന് 526 കോടി പിഴ ഈടാക്കന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

ഗതാഗത നിയമലംഘനങ്ങളില്‍ മുന്നില്‍ തലസ്ഥാന ജില്ലായാണ്. തിരുവനന്തപുരത്ത് ഒരു വര്‍ഷത്തിനിടെ 11 ലക്ഷം നിയമലംഘനങ്ങള്‍ കണ്ടെത്തി. പിഴയട്ക്കാന്‍ നോട്ടീസ് നല്‍കിയത് 88 കോടി രൂപ. എറണാകുളവും, കൊല്ലവും, കോഴിക്കോടുമാണ് തൊട്ടുപിന്നില്‍. അതസമയം, പിഴ അടയ്ക്കുന്നതിലും ഈടാക്കുന്നതിലും വിമുഖതയെന്നാണ് കണക്കുകള്‍. 526 കോടി പിഴ ഈടാക്കാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ സര്‍ക്കാരിലേക്ക് എത്തിയത് 123 കോടി രൂപ മാത്രം. പരിശോധനകളും എ.ഐ കാമറയും നിയമലംഘകരെ ബാധിക്കുന്നില്ലെന്ന് ചുരുക്കം.


Share our post
Continue Reading

Kerala

തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ, സ്വയംചികിത്സ പാടില്ല; മഞ്ഞ‍പ്പിത്തത്തെ അകറ്റി നിർത്താം

Published

on

Share our post

മഞ്ഞപ്പിത്തം പ്രധാനമായും ശുചിത്വക്കുറവിനാൽ പകരുന്ന അസുഖമാണ് . വെള്ളത്തിലൂടേയും ആഹാരസാധനങ്ങളിലൂടേയുമാണ് ഈ രോഗം ഒരാളിലെത്തുന്നത്. രോഗം ബാധിച്ച വ്യക്തിയുടെ മലത്തിലുണ്ടാകുന്ന വൈറസുകൾ വെള്ളത്തിലോ ഭക്ഷണത്തിലോ കലർന്ന് മറ്റൊരാളിലെത്തുന്നു. പനി, കഠിനമായ ക്ഷീണം, സന്ധി-പേശി വേദന, കണ്ണുകൾക്ക് മഞ്ഞനിറം, മൂത്രത്തിന് കടുത്ത മഞ്ഞ നിറം, മൂത്രത്തിന്റെ അളവിലെ കുറവ്, വിശപ്പില്ലായ്മ, ഛർദിക്കാനുള്ള തോന്നൽ ഇവയാണ് സാധാരണ ലക്ഷണങ്ങൾ. മഞ്ഞപ്പിത്തം കരളിനെയാണ് ബാധിക്കുന്നത്. കരളിന്റെ പ്രവർത്തന തകരാറുകൾമൂലം ‘ബിലിറൂബിൻ’ രക്തത്തിൽ കൂടുന്നതാണ് മഞ്ഞനിറത്തിനു കാരണം. കരളിന്റെ പ്രവർത്തനത്തിൽ തടസ്സം നേരിടുമ്പോൾ പിത്തരസം പുറത്തുപോവാതാവുന്നത് മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്നു.

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസർജ്ജനം ഒഴിവാക്കുക, കിണർ വെള്ളം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക, സെപ്ടിക് ടാങ്കും കിണറും തമ്മിൽ ശുപാർശ ചെയ്യപ്പെട്ടിരിക്കുന്ന അകലമുണ്ടെന്നു ഉറപ്പു വരുത്തുക, ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ തിളപ്പിച്ച വെള്ളത്തിൽ കഴുകിയെടുത്ത് ഉപയോഗിക്കുക, രോഗിയെ സ്പർശിക്കുകയാണെങ്കിൽ കൈകൾ കഴുകി വൃത്തിയാക്കണം രോഗം വന്നാൽ കൃത്യമായ ചികിത്സ തേടുക.

കഴിഞ്ഞ ദിവസങ്ങളിൽ തളിപ്പറമ്പിൽ മഞ്ഞപ്പിത്തം ബാധിച്ച്‌ സഹോദരങ്ങൾ മരിച്ചിരുന്നു. തളിപ്പറമ്പ് മന്നയ്ക്ക് സമീപം ഹിദായത്ത് നഗർ റഷീദാസിൽ എം സാഹിർ (40), അനുജൻ അൻവർ (36) എന്നിവരാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. സാഹിർ ചൊവ്വാഴ്ച്ചയും അൻവർ ബുധനാഴ്ച്ചയുമാണ് മരണമടഞ്ഞത്. സാഹിറിന്റെയും അൻവറിന്റെയും കുടുംബാംഗങ്ങളും മഞ്ഞപ്പിത്തം ബാധിച്ച്‌ ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ട് വരികയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.


Share our post
Continue Reading

Kerala

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

Published

on

Share our post

മലപ്പുറം: ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ നടപടി. ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അബ്ദുള്‍ അസീസിന്‍റെ ലൈസന്‍സ് ആണ് പൊന്നാനി എംവിഡി ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്നതിന്‍റെ ഇടയ്ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയായിരുന്നു. ഡ്രൈവര്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ബസിലെ യാത്രക്കാരി പകര്‍ത്തിയിരുന്നു. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെയാണ് ഡ്രൈവര്‍ക്കെതിരെ എംവിഡി നടപടിയെടുത്തത്.


Share our post
Continue Reading

Kerala16 mins ago

സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങളില്‍ കുതിപ്പ്

Kannur23 mins ago

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് തസ്തികയിൽ ഒഴിവ്

PERAVOOR26 mins ago

വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയിൽ നിന്ന് ജി.എസ്.ടി കൗൺസിൽ പിന്മാറണം; ഭാരതീയ വ്യാപാരി വ്യവസായി സംഘം

Kerala57 mins ago

തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ, സ്വയംചികിത്സ പാടില്ല; മഞ്ഞ‍പ്പിത്തത്തെ അകറ്റി നിർത്താം

Kerala3 hours ago

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

Kerala3 hours ago

പെട്രോൾ പമ്പുടമകൾക്ക് കോളടിച്ചു, കമ്മിഷൻ കൂട്ടി എണ്ണക്കമ്പനികൾ

Kerala3 hours ago

നഷ്ടപരിഹാരം നല്‍കിയില്ല; കെ.എസ്.ഇ.ബി ഓഫീസ് ജപ്തി ചെയ്യാന്‍ ഉത്തരവ്

Kannur4 hours ago

ദീപാവലി ഓഫർ..! പെട്രോൾ ലിറ്ററിന് മൂന്ന് രൂപ കിഴിവ്

PERAVOOR4 hours ago

പേരാവൂർ മിഡ്നൈറ്റ് മാരത്തൺ നവംബർ 23-ന്

Kerala5 hours ago

ഉത്തര മലബാര്‍ ജലോത്സവം മാറ്റിവെച്ചു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!