ഉള്ളി വില ഉയര്‍ന്നുതന്നെ: കനത്ത മഴ വിളവെടുപ്പിനെ ബാധിച്ചു

മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ ഉള്ളി വിലയിലെ കുതിപ്പ് തുടര്‍ന്നേക്കും. വിളകള്‍ നശിക്കുന്നതും വിളവെടുപ്പ് 15 ദിവസംവരെ വൈകുന്നുതമാണ് കാരണം.രാജ്യത്തെ വിവിധയിടങ്ങളില്‍ ഉള്ളിയുടെ വില കിലോഗ്രാമിന് 65 രൂപ നിലാവാരത്തിലെത്തി. സംസ്ഥാനത്ത് 55-60 രൂപ നിരക്കിലാണ് ചില്ലറ വില. ഗതാഗത ചെലവ് കുറയ്ക്കുന്നതിന് ഉത്തരേന്ത്യയിലേക്ക് ട്രെയിന്‍ വഴിയാണ് ഉള്ളി കൊണ്ടുപോകുന്നത്. ദീപാവലിയായതിനാല്‍ വില നിയന്ത്രിക്കുന്നതിന് ഉത്തരേന്ത്യയില്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്.ഉള്ളി, തക്കാളി, ഭക്ഷ്യ എണ്ണ എന്നിവയുടെ വിലക്കയറ്റമാണ് സെപ്റ്റംബറിലെ പണപ്പെരുപ്പ നിരക്ക് 5.49 ആയി ഉയരാന്‍ കാരണം. ഭക്ഷ്യ പണപ്പെരുപ്പം ഓഗസ്റ്റില്‍ 5.66 ശതമാനത്തില്‍ നിന്ന് സെപ്റ്റംബറില്‍ 9.24 ശതമാനമായി ഉയര്‍ന്നിരുന്നു. ഇറക്കുമതി തീരുവ കൂട്ടിയതാണ് ഭക്ഷ്യ എണ്ണ വിലയില്‍ പ്രതിഫലിച്ചത്.