ഇൻകമിങ് കോൾ തട്ടിപ്പുകൾ തടയാൻ സർക്കാർ സംവിധാനം; സ്പൂഫ്ഡ് കോൾ പ്രിവൻഷൻ സിസ്റ്റം പുറത്തിറക്കി

ന്യൂഡൽഹി: സൈബർ തട്ടിപ്പുകളിൽനിന്ന് പൗരരെ സംരക്ഷിക്കുക ലക്ഷ്യമിട്ടുള്ള ഇന്റർനാഷണൽ ഇൻകമിങ് സ്പൂഫ്ഡ് കോൾ പ്രിവൻഷൻ സിസ്റ്റം പുറത്തിറക്കി കേന്ദ്ര ടെലികമ്യൂണിക്കേഷൻസ് വകുപ്പ്. ഇന്ത്യൻ ഫോൺ നമ്പരുകൾ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള അന്താരാഷ്ട്ര ഫോൺകോളുകൾ തിരിച്ചറിയുന്നതിനും ബ്ളോക്ക് ചെയ്യുന്നതിനും സംവിധാനം സഹായിക്കും.കഴിഞ്ഞ ഒരു ദിവസത്തിനുള്ളിൽ ഈ സംവിധാനം 1.35 കോടി വ്യാജകോളുകൾ തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്തു. അന്താരാഷ്ട്ര സൈബർ കുറ്റവാളികൾ ഈയിടെയായി +91 എന്ന് ആരംഭിക്കുന്ന ഇന്ത്യൻ മൊബൈൽ നമ്പറുകൾ പ്രദർശിപ്പിച്ച് സൈബർ കുറ്റകൃത്യങ്ങൾ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതായും മന്ത്രാലയം വ്യക്തമാക്കി.