Connect with us

Kannur

റവന്യൂജില്ലാ ശാസ്ത്രോത്സവം നാളെ മുതൽ കണ്ണൂരിൽ

Published

on

Share our post

കണ്ണൂർ: റവന്യൂജില്ല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ ടി മേള 24, 25 തീയതികളിൽ കണ്ണൂരിലെ നാല് സ്കൂളുകളിലായി നടക്കും.15 ഉപജില്ലകളിൽ നിന്നായി 4000-ത്തോളം വിദ്യാർഥികൾ പങ്കെടുക്കും. വ്യാഴാഴ്ച 9.30-ന് സെയ്ന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.25-ന് വൈകിട്ട് നാലിന് സെയ്ന്റ് മൈക്കിൾസ് സ്കൂളിലാണ് സമാപനം.


Share our post

Kannur

ഗാഥ പാടാൻ മതിലകം ക്ഷേത്രം

Published

on

Share our post

കണ്ണൂർ:ചിറക്കലിൽ ചെറുശ്ശേരി മ്യൂസിയം നിർമാണത്തിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലായി. ഇതിനുമുന്നോടിയായി മ്യൂസിയം സ്ഥാപിക്കാനുദ്ദേശിച്ച മലബാറിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രമായ കിഴക്കേക്കര മതിലകം ക്ഷേത്രം സാംസ്കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖോബ്രഗഡെ സന്ദർശിച്ചു. മ്യൂസിയം നിർമിക്കാനുള്ള രൂപരേഖ തയ്യാറായിട്ടുണ്ട്‌. വാസ്തുവിദ്യാ ഗുരുകുലമാണ് ഡിപിആർ തയ്യാറാക്കിയത്. ഓപ്പൺ ഓഡിറ്റോറിയം, വൃന്ദാവനം, മുഴുവൻ സമയവും കൃഷ്ണഗാഥ ശ്രവിക്കാവുന്ന ശബ്ദ സംവിധാനം, കൃഷ്ണഗാഥയുടെയും ചെറുശേരിയുടെയും ചരിത്ര പ്രാധാന്യം ചിത്രീകരിക്കുന്ന മ്യൂസിയം എന്നിവയാണ് ഒരുക്കുക. കെ വി സുമേഷ് എംഎൽഎയുടെ ഇടപെടലിലാണ് സംസ്ഥാന സർക്കാർ മ്യൂസിയത്തിന്‌ രണ്ടുകോടി രൂപ അനുവദിച്ചത്. മതിലകം ക്ഷേത്രത്തിന് 1,200 വർഷത്തിലേറെ പഴക്കമുണ്ട്. കൃഷ്ണഗാഥയിലെ ശ്രീകൃഷ്ണന്റെ ജനനം മുതൽ കംസവധം വരെയുള്ള ഭാഗങ്ങൾ ഗോപുരത്തിൽ മനോഹരമായ കൊത്തുപണിയായി അടയാളപ്പെടുത്തിയിട്ടുണ്ട്. ചരിത്രാന്വേക്ഷകർക്കും ചരിത്ര വിദ്യാർഥികൾക്കും മ്യൂസിയം ഉപയോഗപ്രദമാകുമെന്നും സാങ്കേതിക നടപടികൾ വേഗത്തിലാക്കി പ്രവൃത്തി ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു.


Share our post
Continue Reading

Kannur

ജില്ലയിലെ എട്ട് വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക്‌ ഹരിതപദവി

Published

on

Share our post

കണ്ണൂർ: ജില്ലയിലെ എട്ട്‌ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക്‌ ഹരിത പദവി. വിനോദ സഞ്ചാര കേന്ദ്രങ്ങളെ വൃത്തിയും ശുചിത്വവുമുള്ള സ്ഥലങ്ങളായി നിലനിർത്തുന്ന ഹരിത ടൂറിസം പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ആദ്യ ഘട്ടത്തിൽ എട്ട്‌ കേന്ദ്രങ്ങളെ തെരഞ്ഞെടുക്കുന്നത്‌.

പുല്ലൂപ്പി കടവ് (നാറാത്ത്), ചാൽ ബീച്ച് (അഴീക്കോട്), വയലപ്ര (ചെറുതാഴം), ജബ്ബാർ കടവ് (പായം), പാലുകാച്ചി മല (കേളകം), പാലുകാച്ചി പാറ (മാലൂർ), ഏലപ്പീടിക (കണിച്ചാർ), ഏഴരക്കുണ്ട് വെള്ളച്ചാട്ടം (ഏരുവേശി) എന്നിവയാണ് എട്ട് കേന്ദ്രങ്ങൾ. ജില്ലയിലാകെ 59 ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ഉള്ളത്. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഭാഗമായാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളാക്കുന്നത്.

മാലിന്യ സംസ്കരണത്തിന് സ്ഥിരം സംവിധാനങ്ങൾ, ശുദ്ധമായ കുടിവെള്ള ലഭ്യത, ജല സ്രോതസ്സുകളുടെ സംരക്ഷണം, ഊർജ സംരക്ഷണത്തിന് സംവിധാനങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് ഹരിത ടൂറിസം കേന്ദ്രം പദവി സമ്മാനിക്കുന്നത്. പ്രാദേശിക ജനങ്ങളുടെ തൊഴിൽ സാധ്യത വർധിപ്പിക്കാനും ജീവിത നിലവാരം ഉയർത്താനും ഉള്ള പദ്ധതികൾ തുടങ്ങുന്നതും ഹരിത ടൂറിസം പ്രവർത്തനങ്ങളുടെ മാനദണ്ഡങ്ങളിൽ ഉൾപ്പെടും.


Share our post
Continue Reading

Kannur

ജില്ലാ കരാട്ടെ മത്സരം ഡിസംബർ ഒന്നിന്

Published

on

Share our post

കണ്ണൂർ: ജില്ലാ സ്പോർട്സ് കരാട്ടെ അസോസിയേഷന്റെ ജില്ലാ കരാട്ടെ മത്സരം ഡിസംബർ ഒന്നിന് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഈ മാസം 31ന് ഒന്നിന് മുൻപ് റജിസ്റ്റർ ചെയ്യണം. ഫോൺ: 9526152158.


Share our post
Continue Reading

Kannur12 hours ago

ഗാഥ പാടാൻ മതിലകം ക്ഷേത്രം

IRITTY12 hours ago

എന്താ രുചി, ഇതല്ലേ മേളം

Kannur13 hours ago

ജില്ലയിലെ എട്ട് വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക്‌ ഹരിതപദവി

Kerala14 hours ago

വരവിളികളാൽ മുഖരിതമായി കാവുകൾ

India15 hours ago

ജനസംഖ്യാ കണക്കെടുപ്പ്‌ 2025 ൽ നടത്താൻ ഒരുങ്ങി കേന്ദ്രം; റിപ്പോർട്ട്‌

Kerala15 hours ago

ചുരം ‘ബ്ലോക്കായാല്‍’ വയനാട് ഒറ്റപ്പെട്ടു; വരുമോ വയനാട്ടില്‍ ബദല്‍പ്പാതകള്‍

Kannur17 hours ago

ജില്ലാ കരാട്ടെ മത്സരം ഡിസംബർ ഒന്നിന്

Kerala18 hours ago

‘സീറോ ബഫര്‍ സോണ്‍’; കേരള ഹൈക്കോടതിക്ക് സമീപത്തെ നിര്‍മാണ നിയന്ത്രണം നീങ്ങുന്നു

Kerala18 hours ago

താമരശ്ശേരി ചുരത്തിൽ ചൊവ്വാഴ്ച മുതൽ നിയന്ത്രണം

Kerala18 hours ago

തേങ്കുറുശ്ശി ദുരഭിമാനക്കൊല: ഹരിതയുടെ പിതാവിനും അമ്മാവനും ജീവപര്യന്തം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!