സമാധാന സന്ദേശയാത്രക്ക് തൊണ്ടിയിൽ സ്വീകരണം

പേരാവൂർ: വൈ.എ.സി.എ കേരള റീജിയൻ ചെയർമാൻ ജോസ് നെറ്റിക്കാടന്റെ നേതൃത്വത്തിൽ നടത്തുന്ന സമാധാന സന്ദേശയാത്രക്ക്തൊണ്ടിയിൽ സ്വീകരണം നല്കി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മലയോര കർഷകർ നേരിടുന്ന കാട്ടുമൃഗ ശല്യവും മുല്ലപ്പെരിയാറിന്റെ അപകടാവസ്ഥയും ആഗോളഭീഷണിയായി ഉയർന്നുവരുന്ന യുദ്ധങ്ങളും ഇന്ന് ലോക സമാധാനം കെടുത്തുകയാണെന്ന് ജാഥക്യാപ്റ്റൻ ജോസ് നെറ്റിക്കാടൻ പറഞ്ഞു.
വൈ.എം.സി.എ ആദ്യകാല മുഴുവൻ സമയ പ്രവർത്തകനായ ജോൺ മഞ്ചുവള്ളിയെ ആദരിച്ചു. വൈ.എം.സി .എ അഫിലിയേഷൻ ലഭിച്ച ഉളിക്കൽ യൂണിറ്റിനുള്ള സർട്ടിഫിക്കറ്റ് ജോയി മുകളേക്കാലായിൽ ഏറ്റുവാങ്ങി. ഇരിട്ടി സബ് റീജിയൻ ചെയർമാൻ ജോണി തോമസ് വടക്കേക്കര അധ്യക്ഷത വഹിച്ചു. പേരാവൂർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ വികാരി മാത്യു തെക്കെമുറി അനുഗ്രഹ പ്രഭാഷണം നടത്തി. മത്തായി വീട്ടിയാങ്കൽ, വർഗീസ് പള്ളിക്കര, കെ.വി.ബാബു , രാജു ജോസഫ് , സണ്ണി പൊട്ടങ്കൽ,ഒ.മാത്യു , കെ.സി അബ്രാഹം, കുര്യൻ തൂമ്പുങ്കൽ എന്നിവർ സംസാരിച്ചു.