സി.എൻ.ജി. വില ആറ്‌ രൂപവരെ ഉയർന്നേക്കും, എക്സൈസ് തീരുവ കുറച്ചില്ലെങ്കില്‍ വിലയുടെ ആഘാതം ജനത്തിന്

Share our post

ന്യൂഡൽഹി: വാഹനങ്ങൾക്കുള്ള സി.എൻ.ജി.യുടെ വില കിലോഗ്രാമിന് നാല് മുതൽ ആറ് രൂപ വരെ വർധിച്ചേക്കും. ചില്ലറ വ്യാപാരികൾക്കുള്ള സി.എൻ.ജി. വിതരണത്തിൽ സർക്കാർ 20ശതമാനം കുറവു വരുത്തിയതോടെയാണിത്. സർക്കാർ എക്സൈസ് തീരുവ കുറച്ചില്ലെങ്കിൽ കൂടുന്ന വിലയുടെ ആഘാതം ജനം താങ്ങേണ്ടിവരും.ഭൂനിരപ്പിനുതാഴെനിന്നും സമുദ്രത്തിനടിയിൽ നിന്നുമെടുക്കുന്ന പ്രകൃതിവാതകമാണ് സി.എൻ.ജി.യുടെ (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) അസംസ്‌കൃത വസ്തു. സർക്കാർ നിയന്ത്രണത്തിലുള്ള എണ്ണപ്പാടങ്ങളിൽ നിന്നെടുക്കുന്ന ഇതിന്റെ വിലയും നിശ്ചയിക്കുന്നത് സർക്കാരാണ്. 2023 മേയിൽ സി.എൻ.ജി.ക്ക് ആവശ്യമുള്ളതിന്റെ 90 ശതമാനം പ്രകൃതിവാതകമാണ് ലഭിച്ചിരുന്നതെങ്കിൽ കഴിഞ്ഞമാസം ഇത് 67.74 ശതമാനവും ഈമാസം 16 മുതൽ 50.75 ശതമാനവുമായി കുറഞ്ഞു. ഇതോടെ, നഗരത്തിലെ ചില്ലറ സി.എൻ.ജി. വ്യാപാരികൾക്ക് കുററവ്‌ നികത്താൻ വിലകൂടിയ എൽ.എൻ.ജി. (ദ്രവീകൃത പ്രകൃതിവാതകം) ഇറക്കുമതി ചെയ്യേണ്ടിവരികയാണ്. ഇക്കാരണത്താലാണ് വിലവർധന.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!