കണ്ണൂർ കളക്ടറേറ്റിൽ സുരക്ഷ ശക്തമാക്കി

കണ്ണൂർ: എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് യുവജന സംഘടനകൾ കളക്ടറേറ്റിലേക്കും സമരം നടത്തുന്നതിനെ തുടർന്ന് കളക്ടറേറ്റിന് അകത്തും പുറത്തും സുരക്ഷ ശക്തമാക്കി.കളക്ടർ രാജിവെക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകൾ സമരം നടത്തുമെന്ന രഹസ്യ അന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ കർശനമാക്കിയത്.കളക്ടറേറ്റിലെ പ്രവേശന കവാടത്തിലും പ്രധാന ഗേറ്റിലും പോലീസിനെ വിന്ന്യസിച്ചു. വരും ദിവസങ്ങളിൽ പ്രതിഷേധം കടുപ്പിക്കുമെന്ന് പ്രതിപക്ഷ യുവജന സംഘടനകൾ അറിയിച്ചു.