ജിയോയ്ക്കും എയര്‍ടെല്ലിനും വെല്ലുവിളിയായി ബി.എസ്.എൻ.എൽ ;ടവറില്ലാതെയും നെറ്റ്‌വര്‍ക്ക്

Share our post

ആഗോള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനിയായ വിയാസാറ്റുമായി ചേർന്ന് രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ നടത്തിയ ഡയറക്ട് ടു ഡിവൈസ് (ഡി2ഡി) ടെക്നോളജി പരീക്ഷണം വിജയം.
ആൻഡ്രോയിഡ്, ഐഒഎസ് സ്മാർട്ട്ഫോണുകൾക്കും വിപണിയിൽ ലഭ്യമായ സ്മാർട്ട് വാച്ചുകൾക്കും മറ്റ് സ്മാർട്ട് ഉപകരണങ്ങൾക്കും പുതിയ സാങ്കേതികവിദ്യ അനുയോജ്യമാണ്. വിദൂര പ്രദേശങ്ങളിലോ നെറ്റ്വർക്ക് തകരാർ സംഭവിക്കുമ്പോഴോ പോലും തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകുക എന്നതാണ് പുതിയ സാങ്കേതികവിദ്യയുടെ സവിശേഷത.

മൊബൈൽ ഫോണുകളിലും സ്മാർട്ട് വാച്ചുകളിലും മാത്രമല്ല കാറുകളിൽ പോലും ഡി2ഡി കണക്ടിവിറ്റി ലഭ്യമാകും. ലൊക്കേഷൻ പരിഗണിക്കാതെ തന്നെ ഇത് വിശ്വസനീയമായ കണക്റ്റിവിറ്റി നൽകും.പുതിയ സാങ്കേതിക വിദ്യയിൽ നടത്തിയ പരീക്ഷണം വിജയം കണ്ടതായി വിയാസാറ്റും ബിഎസ്എൻഎലും അറിയിച്ചു. രാജ്യത്താദ്യമായിട്ടാണ് ഇത്തരത്തിലൊരു പരീക്ഷണം.എൻടിഎൻ കണക്റ്റിവിറ്റി എനേബിൾ ചെയ്തിട്ടുള്ള ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണിൽ സാറ്റ്ലൈറ്റ് വഴിയുള്ള ടു-വേ മെസേജിംഗ്, എസ്ഒഎസ് മെസേജിംഗാണ് വിയാസാറ്റ് വിജയിപ്പിച്ചത്. 36,000 കിലോമീറ്റർ അകലെയുള്ള വിയാസാറ്റ് ജിയോസ്റ്റേഷനറി എൽ-ബാൻഡ് സാറ്റ്ലൈറ്റുകൾ ഒന്ന് വഴിയായിരുന്നു സന്ദേശം അയച്ചത്. വിയാസാറ്റ് വഴി സെൽഫോണുകളിലേക്കുള്ള ഈ സാറ്റ്ലൈറ്റ് സർവീസ് ഇന്ത്യൻ ഉപഭോക്താക്കൾക്ക് എളുപ്പം ഉപയോഗിക്കാൻ കഴിയുമെന്ന് വിയാസാറ്റ് അവകാശപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!