Connect with us

Kerala

ഒറ്റ ക്ലിക്കില്‍ വസ്ത്രങ്ങള്‍ അപ്രത്യക്ഷമാക്കി നഗ്‌നചിത്രങ്ങള്‍ സൃഷ്ടിക്കാം:എ.ഐ ചാറ്റ്‌ബോട്ടുകള്‍ക്കെതിരെ മുന്നറിയിപ്പ്

Published

on

Share our post

ടെലഗ്രാമിലെ AI ചാറ്റ്‌ബോട്ടുകളെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്നത് ഗുരുതര കണ്ടെത്തലുകള്‍. ആളുകളുടെ നഗ്‌നചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ ചാറ്റ് ബോട്ടുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ഇത്തരത്തില്‍ ചാറ്റ്‌ബോട്ട് ദുരുപയോഗം ചെയ്യുന്നത്. യഥാര്‍ത്ഥ ആളുകളുടെ ചിത്രങ്ങളില്‍ ഒന്നോ രണ്ടോ ക്ലിക്കുകള്‍ കൊണ്ടുതന്നെ ഡീപ് ഫേക്കുകള്‍ സൃഷ്ടിക്കാന്‍ സാധിക്കും.

‘വയര്‍ഡ്’ മാഗസീന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് ഓരോ മാസവും 4 ദശലക്ഷം ഉപയോക്താക്കളാണ് ഡീപ്‌ഫേക്കുകള്‍ സൃഷ്ടിക്കാന്‍ AI ചാറ്റ്‌ബോട്ടുകള്‍ ഉപയോഗിക്കുന്നത്. കൗമാര പ്രായക്കാരായ പെണ്‍കുട്ടികളാണ് ഇത്തരം ഡീപ് ഫേക്കുകള്‍ക്ക് ഇരയാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചാറ്റ് ബോട്ടുകളിലൂടെ ജനറേറ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക്‌മെയിലിംഗ്, ലൈംഗിക അതിക്രമം ഉള്‍പ്പെടയുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അടുത്തിടെ യു.എസില്‍ നടന്ന ഒരു സര്‍വേയില്‍ 40 ശതമാനം വിദ്യാര്‍ത്ഥികളും തങ്ങളുടെ ഡീപ് ഫേക്കുകള്‍ സ്‌കൂളില്‍ പ്രചരിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി പറയുന്നു. വിവര്‍ത്തനങ്ങള്‍ക്കും അലര്‍ട്ടുകള്‍ക്കും പേരുകേട്ട ടെലഗ്രാമുകള്‍ ഇപ്പോള്‍ ഇത്തരം AI ചാറ്റ്‌ബോട്ടുകളുടെ കേന്ദ്രമാണ്. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് ടെലഗ്രാം സിഇഒ പവല്‍ ഡുറോവ് ഈ വര്‍ഷം ആദ്യം അറസ്റ്റിലായിരുന്നു. എന്നാല്‍ ചാറ്റ്‌ബോട്ടുകളുടെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല.


Share our post

Kerala

സൗരോർജത്തിൽ കുതിച്ച്‌ കേരളം ;ആറ്‌ വർഷത്തിനുള്ളിൽ സൗരോർജ വൈദ്യുതശേഷി
 3000 മെഗാവാട്ടായി ഉയർത്തും

Published

on

Share our post

തിരുവനന്തപുരം:കെ.എസ്‌.ഇ.ബിക്ക്‌ കീഴിൽ വിവിധ സൗരോർജ പദ്ധതികളിലൂടെ കേരളം കൈവരിച്ചത്‌ 1051.42 മെഗാവാട്ട്‌ വൈദ്യുതശേഷി. സൗരോർജ സ്ഥാപിതശേഷിയിൽ രാജ്യത്ത്‌ മൂന്നാം സ്ഥാനത്തുള്ള കേരളം കഴിഞ്ഞ മൂന്നു വർഷത്തിലാണ്‌ വൻ കുതിച്ചുചാട്ടം നടത്തിയത്‌. സംസ്ഥാനത്ത്‌ ഈ സാമ്പത്തികവർഷം വിവിധ പുനരുപയോഗ ഊർജ സ്രോതസ്സുകൾവഴി ഉൽപ്പാദിപ്പിച്ചത്‌ 3419 മെഗാവാട്ട്‌ വൈദ്യുതിയാണ്‌. ഇതിൽ കൂടുതൽ സംഭാവനയും 972 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി സംഭാവനചെയ്‌ത സൗരോർജ പദ്ധതികളുടേത്‌. കഴിഞ്ഞ സാമ്പത്തിക വർഷം 765 മെഗാവാട്ട്‌ വൈദ്യുതി ഉൽപ്പാദിപ്പിച്ചു. അടുത്ത ആറുവർഷത്തിനകം പുരപ്പുറ സൗരോർജശേഷി 3000 മെഗാവാട്ടായി ഉയർത്തുകയാണ്‌ ലക്ഷ്യം. നിലവിൽ 90 ശതമാനം സൗരോർജ വൈദ്യുതിയും ഗാർഹിക ആവശ്യത്തിനാണ്‌ ഉപയോഗിക്കുന്നത്‌. മൂന്ന്‌ ശതമാനം മാത്രം കൃഷിക്കും മറ്റ്‌ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.

സൗരോർജ പാനൽ സ്ഥാപിക്കാൻ കെഎസ്‌ഇബി ഫണ്ടും സബ്‌സിഡിയും നൽകുന്നുണ്ട്‌. പുരപ്പുറ പാനലുകൾക്കുപുറമേ ഭൗമോപരിതല, ഫ്ലോട്ടിങ് സൗരോർജ പ്ലാന്റുകളിലൂടെയാണ്‌ ഉൽപ്പാദനം. പകൽസമയം ഉണ്ടാക്കുന്ന അധിക വൈദ്യുതി സംഭരിക്കാൻ അടുത്ത അഞ്ച്‌ വർഷത്തിൽ ബാറ്ററി എനർജി സ്റ്റോറേജ്‌ സിസ്റ്റം(ബെസ്‌) സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ കെഎസ്‌ഇബി. 3300 മെഗാവാട്ട്‌ ശേഷിയുള്ള ബെസ്‌ 15 മാസംകൊണ്ട്‌ സ്ഥാപിക്കാനാകുമെന്നാണ്‌ കരുതുന്നത്‌. ഒരു മെഗാവാട്ട്‌ സ്ഥാപിക്കാൻ 3.5 കോടിയാണ്‌ ചെലവ്‌.

പണം സ്വരൂപിക്കാൻ റിന്യൂവബിൾ പവർ കോർപ്പറേഷൻ ഓഫ്‌ കേരള ലിമിറ്റഡ്‌ എന്ന എസ്‌പിവി രൂപീകരിച്ച്‌ ഗ്രീൻ എനർജി കമ്പനി ആക്കി മാറ്റും. രാത്രി വൈദ്യുതി പുറത്തുനിന്ന്‌ വലിയ വിലകൊടുത്തു വാങ്ങേണ്ട സാഹചര്യം മറികടക്കാനാണിത്‌. വൈദ്യുതി ഉൽപ്പാദനകേന്ദ്രത്തിൽത്തന്നെ പൂർണമായി ഉപയോഗിക്കുന്ന ഓഫ്‌ ഗ്രിഡ്‌ രീതിയിലായിരുന്നു നേരത്തെ സോളാർ സംവിധാനം. 2021ലാണ്‌ സൗർരോർജ മിച്ചവൈദ്യുതി കെഎസ്‌ഇബി‌ വാങ്ങാൻ ആരംഭിച്ചത്‌.


Share our post
Continue Reading

Kerala

മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ

Published

on

Share our post

തിരുവനന്തപുരം : മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിലൂടെ സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ മുഖം മാറ്റാനൊരുങ്ങി സർക്കാർ. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 68 വിനോദ സഞ്ചാര കേന്ദ്രങ്ങളെ നവംബർ 1 ന് ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കും.ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങിയവയുടെ നേതൃത്വത്തിൽ മാലിന്യസംസ്കരണം, പ്ലാസ്റ്റിക് നിരോധനം നടപ്പാക്കൽ, ബദൽ സംവിധാനങ്ങൾ ഒരുക്കൽ, വൃത്തിയുള്ള ടോയ്ലറ്റ് സംവിധാനങ്ങൾ തുടങ്ങിയ ശുചിത്വ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഹരിത ടൂറിസം കേന്ദ്രങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്.വാടിക (കോട്ട മൈതാനം, പാലക്കാട്‌) , അടവി ഇക്കോ ടൂറിസം കേന്ദ്രം- പത്തനംതിട്ട, നിലമ്പൂർ തേക്ക് മ്യൂസിയം, കാരാപ്പുഴ ഡാം- വയനാട്, ലോകനാർകാവ് ക്ഷേത്രം- കോഴിക്കോട്, വിജയ ബീച്ച് പാർക്ക്- ആലപ്പുഴ, പാണിയേലിപോര്- എറണാകുളം, കാൽവരി മൗണ്ട്- ഇടുക്കി, ജബ്ബാർകടവ്- കണ്ണൂർ, ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, ബേക്കൽകോട്ട തുടങ്ങി 68 വിനോദ സഞ്ചാര കേന്ദ്രങ്ങളെയാണ് ആദ്യ ഘട്ടത്തിൽ ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നത്. അടുത്ത ഘട്ടത്തിൽ ജലസുരക്ഷ, ജൈവവൈവിദ്ധ്യ സംരക്ഷണം, ഊർജ്ജ സംരക്ഷണം തുടങ്ങിയവ പരിഗണിച്ചായിരിക്കും ഹരിതം ടൂറിസം കേന്ദ്രങ്ങളെ തിരഞ്ഞെടുക്കുന്നത്.


Share our post
Continue Reading

Kerala

ഒരു രൂപയ്‌ക്കുവേണ്ടി വധശ്രമം; പ്രതിക്ക്‌ 15 വർഷം കഠിനതടവ്‌

Published

on

Share our post

തിരുവനന്തപുരം> ഹോട്ടലിൽ നിന്ന്‌ ബാക്കി നൽകിയ തുകയിൽ ഒരു രൂപ കുറഞ്ഞതിന്റെ പേരിൽ ഹോട്ടൽ ഉടമയെയും ഭാര്യയെയും തിളച്ച വെള്ളമൊഴിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചയാൾക്ക്‌ 15 വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും. ആനാട്‌ സ്വദേശി അജിത്തി (30)നെയാണ്‌ തിരുവനന്തപുരം സെഷൻസ്‌ കോടതി ജഡ്‌ജി എം.പി ഷിബു ശിക്ഷിച്ചത്‌.2015 ഏപ്രിൽ മൂന്നിനാണ്‌ കേസിനാസ്‌പദമായ സംഭവം. രാത്രി ഒമ്പതോടെ പ്രതി അജിത്ത്‌ നെടുമങ്ങാട്‌ പഴകുറ്റിയിലെ ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചു. ഹോട്ടൽ ഉടമകൾകൂടിയായ വൃദ്ധ ദമ്പതികൾ രഘുനാഥനും ലീലാമണിയും ഭക്ഷണം നൽകി. ഭക്ഷണത്തിന്റെ ബാക്കി പണം നൽകുമ്പോൾ ഒരു രൂപയുടെ കുറവുണ്ടായിരുന്നു. ഇതേച്ചൊല്ലി അജിത്ത്‌ വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന്‌ ഇവർ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റൊരാളിൽനിന്ന്‌ ഒരു രൂപ വാങ്ങി നൽകി. ഇതിനിടെ പ്രകോപിതനായ പ്രതി ഹോട്ടലിൽനിന്ന്‌ തിളയ്‌ക്കുന്ന വെള്ളമെടുത്ത്‌ ദമ്പതികളുടെമേൽ ഒഴിക്കുകയായിരുന്നു. ലീലാമണിക്ക്‌ ഗുരുതര പരിക്കേറ്റിരുന്നു.


Share our post
Continue Reading

Kerala20 mins ago

സൗരോർജത്തിൽ കുതിച്ച്‌ കേരളം ;ആറ്‌ വർഷത്തിനുള്ളിൽ സൗരോർജ വൈദ്യുതശേഷി
 3000 മെഗാവാട്ടായി ഉയർത്തും

Kerala28 mins ago

മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ

Kerala34 mins ago

ഒരു രൂപയ്‌ക്കുവേണ്ടി വധശ്രമം; പ്രതിക്ക്‌ 15 വർഷം കഠിനതടവ്‌

Kerala40 mins ago

ഉരുൾപൊട്ടൽ ദുരന്തമുണ്ടായി മൂന്ന് മാസം മാത്രം,പുനരധിവാസത്തിനായി സമരത്തിനിറങ്ങി ദുരന്തബാധിതർ

Kerala1 hour ago

പെട്രോൾ പമ്പ് ഡീലർമാർക്ക് സന്തോഷവാർത്ത: കമ്മീഷൻ തുക വർധിപ്പിച്ച് എണ്ണക്കമ്പനികൾ, ഇന്ധന വില കൂടില്ല

Kerala2 hours ago

മലയാളികള്‍ക്ക് ഇലക്‌ട്രിക്‌ വാഹന കമ്പം; രജിസ്‌ട്രേഷന്‍ രണ്ടുലക്ഷത്തിലേക്ക്

Kerala2 hours ago

ജെ.ഇ.ഇ. മെയിൻ 2025: ജനുവരിയിലും ഏപ്രിലിലും

India3 hours ago

നവംബര്‍ ഒന്നിന് പുതിയ മാറ്റങ്ങള്‍ വരുന്നു

India3 hours ago

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍: കരട് പ്രസിദ്ധീകരിച്ചു; അന്തിമ പട്ടിക ജനുവരിയില്‍

Kerala3 hours ago

സിനിമ എഡിറ്റര്‍ നിഷാദ് യൂസഫ് മരിച്ച നിലയില്‍

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!