കോളയാട് ടൗൺ സൗന്ദര്യവത്കരണം തുടങ്ങി

Share our post

കോളയാട് ടൗൺ സൗന്ദര്യ വത്കരണ പ്രവൃത്തി ഉദ്ഘാടനം കെ.കെ.ഷൈലജ എം.എൽ.എ നിർവഹിക്കുന്നു

കോളയാട് : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കോളയാട് ടൗൺ സൗന്ദര്യ വത്കരണ പ്രവൃത്തികൾ തുടങ്ങി.ടൗൺ ഭാഗത്തെ ഒരു കിലോമീറ്റർ മെക്കാഡം ടാറിങ്, പാതയോരത്ത് കൈവരികൾ, നടപ്പാതകൾക്ക് ടൈൽ പാകൽ, ദിശാ സൂചന ബോർഡുകൾ, ആവശ്യനുസരണം സീബ്ര ലൈനുകൾ, വ്യാപാരികളുടെ സഹായത്തോടെ പൂച്ചെടികൾ വെച്ചുപിടിപ്പിക്കൽ തുടങ്ങിയവയാണ് നടപ്പിലാക്കുക. പദ്ധതിക്കായി രണ്ട് കോടി രൂപയുടെ ഭരണാനുമതിയായി.

കോളയാട് ടൗണിൽ നടന്ന പ്രവൃത്തി ഉദ്ഘാടനം കെ. കെ. ഷൈലജ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ. സുധീഷ് കുമാർ അധ്യക്ഷനായി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ എ. ടി. കെ.മുഹമ്മദ്, മുൻ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ കെ. പി.സുരേഷ്കുമാർ, കെ. ടി. ജോസഫ്, പഞ്ചായത്ത്‌ മെമ്പർ റോയ് പൗലോസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷിജിത്ത് വായന്നൂർ, സാജൻ ചെറിയാൻ, ജനാർദ്ദനൻ, വ്യാപാരി പ്രതിനിധി മനോജ്‌ പഞ്ചായത്ത്‌ അസി. സെക്രട്ടറി എ.സി.അനീഷ്, പഞ്ചായത്ത്‌ മെമ്പർ പി.സുരേഷ് എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!