India
ക്ഷേത്രങ്ങളിൽ റീൽസ് എടുക്കരുത്: മദ്രാസ് ഹൈക്കോടതി

ചെന്നൈ : ക്ഷേത്രങ്ങൾ റീൽസ് എടുക്കാനുള്ള സ്ഥലങ്ങളല്ലെന്ന് മദ്രാസ് ഹൈക്കോടതി. ക്ഷേത്രങ്ങളെ റീല്‍സിന് വേദിയാക്കുന്നവര്‍ ദൈവങ്ങളെ എത്രമാത്രം ബഹുമാനിക്കുന്നു എന്നും കോടതി ചോദിച്ചു. ഇനി മുതൽ ക്ഷേത്രങ്ങളിൽ റീൽസ് എടുക്കുവാൻ അനുവാദനില്ലെന്നും കോടതി വ്യക്തമാക്കി. ചെന്നൈ തിരുവേര്‍കാട് ദേവി കരുമാരി അമ്മന്‍ ക്ഷേത്രത്തില്‍ ഇന്‍സ്റ്റഗ്രാം റീലുകള്‍ ചിത്രീകരിച്ച ട്രസ്റ്റിക്കും വനിതാ ജീവനക്കാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ദേവസ്വം വകുപ്പിന് ജസ്റ്റിസ് എം. ദണ്ഡപാണി നിര്‍ദേശം നല്‍കി.
India
വഖഫ്; സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിച്ച് സുപ്രിംകോടതി

ന്യൂഡൽഹി: മുസ്‍ലിം സമുദായം ഉന്നയിച്ച മൂന്ന് സുപ്രധാന വിഷയങ്ങളിൽ സുപ്രീംകോടതിക്കും ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വഖഫ് ഭേദഗതി നിയമത്തിനെതിരെ സമർപ്പിച്ച ഹരജികൾ നാളെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനായി മാറ്റി. ഉപയോഗത്തിലൂടെയുള്ള വഖഫ് അതല്ലാതാക്കുന്നതിനും ജില്ലാ കലക്ടർക്ക് അമിതാധികാരം നൽകുന്നതിനും വഖഫ് കൗൺസിലിലും ബോർഡുകളിലും അമുസ്‍ലിംകളെ കയറ്റുന്നതിനുമുള്ള വ്യവസ്ഥകളിൽ മുസ്‍ലിം സംഘടനകൾ പ്രകടിപ്പിച്ച ആശങ്കകൾ ശരിവെച്ച സുപ്രീംകോടതി അവ മരവിപ്പിച്ച് നിർത്താനായി ഇടക്കാല ഉത്തരവ് ഇറക്കാൻ മൂന്ന് നിർദേശങ്ങൾ മുന്നോട്ടുവെച്ചു.എന്നാൽ ഇടക്കാല ഉത്തരവിൽ വേറെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്ച ഉച്ചക്ക് വാദം തുടർന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.
ഇടക്കാല ഉത്തരവിടാനായി സുപ്രീംകോടതി നിർദേശിച്ചത്
ഒന്ന്: രജിസ്ട്രേഷൻ മൂലമോ കോടതി ഉത്തരവാലോ ഉപയോഗത്തിലൂടെയോ മറ്റേതെങ്കിലും നിലക്കോ വഖഫായി കണക്കാക്കുന്ന സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്ത് അതല്ലാതാക്കരുത്.രണ്ട്: കലക്ടർമാർക്ക് അന്വേഷണം നടത്താമെങ്കിലും പുതിയ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം നടപടി അരുത്. മൂന്ന്: കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡുകളിലും എക്സ് ഒഫീഷ്യോ അംഗങ്ങളല്ലാത്തവർ എല്ലാവരും മുസ്‍ലിംകളായിരിക്കണം. നിയമഭേദഗതി ഭരണഘടനയുടെയും മൗലികാവകാശങ്ങളുടേയും ലംഘനമാണെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ കപിൽ സിബൽ കോടതിയിൽ ചൂണ്ടിക്കാട്ടി. മതപരമായ സ്വത്തുക്കൾ ലഭിക്കാനുള്ള അവകാശങ്ങൾ ലംഘിക്കപ്പെടുന്നു. മുസ്‌ലിം വിഭാഗത്തിന്റെ മതപരവും സാംസ്കാരികവുമായ സ്വയംഭരണത്തെ നിയമം അവഗണിക്കുന്നു. വഖഫ് ഭേദഗതി നിയമം ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും കപിൽ സിബൽ വാദിച്ചു.ഒരു മതത്തിന്റെയും അവകാശങ്ങളിൽ ഇടപെടാൻ പാർലമെന്റിന് അവകാശമില്ല. ഇസ്‌ലാം മതത്തിന്റെ അവിഭാജ്യ ആചാരമാണ് വഖഫ്. ആചാരത്തെ സർക്കാർ എന്തിന് ചോദ്യം ചെയ്യണം. വഖഫ് നൽകണമെങ്കിൽ അഞ്ചു വർഷം മുസ്‌ലിമാകണമെന്നത് എന്തിന് തെളിയിക്കണം. ആർട്ടിക്കിൾ 26 എല്ലാ സമുദായങ്ങൾക്കും ബാധകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമിതിയിലെ അംഗങ്ങളെ മാറ്റുന്നത് ഭരണഘടനാ വിരുദ്ധമെന്നും സിബൽ ചൂണ്ടിക്കാട്ടി. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിൽ ഏതു മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട്. ഒരു മതത്തിന് ചില നിയന്ത്രണങ്ങൾ കൽപ്പിക്കുന്നത് ഭരണഘടനാ ലംഘനമെന്നും ബോർഡിലെ 22 അംഗങ്ങളിൽ അമുസ്‌ലിംകളെ ഉൾപ്പെടുത്തുന്നത് വിവേചനപരമെന്നും സിബൽ വ്യക്തമാക്കി.വിശദമായ ചർച്ച ശേഷമാണ് നിയമം ഭേദഗതി ചെയ്തതെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ അറിയിച്ചു. 38 സിറ്റിങ്ങുകൾ നടത്തിയതിനു ശേഷം ആണ് നിയമത്തിൽ ഭേദഗതി വരുത്തിയത് . 98.2 ലക്ഷം നിർദേശങ്ങൾ സ്വീകരിച്ചു. 38 ജെ.പി.സി യോഗങ്ങൾ നടന്നു. രജിസ്റ്റർ ചെയ്ത വഖഫ് സ്വത്തുക്കൾ അതേപടി തുടരുമെന്ന് സർക്കാർ വ്യക്തമാക്കി. തിരുപ്പതി ബോർഡിൽ ഹിന്ദുക്കൾ അല്ലാത്തവർ ഉണ്ടോ എന്ന് കോടതി കേന്ദ്ര സർക്കാറിനോട് ചോദിച്ചു.
India
പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതി; അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

ന്യൂഡൽഹി: പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതിക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഏപ്രിൽ 22 വരെ നീട്ടി. 2024–25 ബജറ്റിന്റെ ഭാഗമായി ആരംഭിച്ച പദ്ധതി, അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളമുള്ള മികച്ച 500 കമ്പനികളിലെ ഒരു കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നത്. പ്രൈം മിനിസ്റ്റർ ഇന്റേൺഷിപ്പ് സ്കീം ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ മാതൃകയിലാണ് പ്രവർത്തിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ടാൽ 5000 രൂപ പ്രതിമാസ അലവൻസും 6000 രൂപ ഒറ്റത്തവണ ഗ്രാൻഡും ലഭിക്കും. യോഗ്യതയുള്ള ഉദ്യോഗാർഥികൾ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷിക്കണം: www.primeministership.mca.gov.in എന്നതാണ് വെബ്സൈറ്റ്.അപേക്ഷിക്കുന്നവർ പൂർണസമയ വിദ്യാഭ്യാസമോ പൂർണസമയ ജോലിയോ ചെയ്യുന്നവരാകരുത്. ബാങ്കിങ്, ഊർജം, എഫ്.എം.സി.ജി, ട്രാവൽ, ഹോസ്പിറ്റാലിറ്റി, ഉൽപാദനം, സപ്ലൈ ചെയിൻ മാനേജ്മെന്റ്, പ്രോസസ് അസോസിയറ്റ്, പ്ലാന്റ് ഓപറേഷൻസ് തുടങ്ങി 24 സെക്ടറുകളിലായി 1,25,000ത്തിലധികം ഇന്റേൺഷിപ് അവസരമാണുള്ളത്. രജിസ്ട്രേഷനിൽ നൽകുന്ന വിവരങ്ങളനുസരിച്ച് ഓട്ടോമേറ്റഡ് റെസ്യൂമെ (സി.വി) ജനറേറ്റ് ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിലാണ് ചുരുക്കപ്പട്ടികയും തെരഞ്ഞെടുപ്പും. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറും ഡിജിലോക്കർ ഐ.ഡിയും ഉപയോഗിച്ചാണ് പ്രാഥമിക ഇ-കെ.വൈ.സി (തിരിച്ചറിയൽ) നടപടി.
India
ടോൾ ബൂത്തുകളിൽ ഇനി ഫാസ്ടാഗ് വേണ്ട, നീണ്ട ക്യൂവിനും വിട; മെയ് ഒന്ന് മുതൽ അടിമുടി മാറ്റം

ദില്ലി: ഹൈവേ ടോൾ പിരിവ് സംവിധാനത്തിൽ വിപ്ലവകരമായ മാറ്റത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യ. മെയ് 1 മുതൽ ജി.പി.എസ് അധിഷ്ഠിത ടോളിംഗ് സംവിധാനം നിലവിൽ വരും. നിലവിലുള്ള ഫാസ്ടാഗ് രീതിക്ക് പകരമായി കാര്യക്ഷമത വർദ്ധിപ്പിക്കുക, തിരക്ക് കുറയ്ക്കുക, യാത്രക്കാർക്ക് കൂടുതൽ കൃത്യമായ ടോൾ നിരക്കുകൾ ഉറപ്പാക്കുക എന്നിവയാണ് ഈ പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. 2016ലാണ് നിലവിലുള്ള ഫാസ്ടാഗ് സംവിധാനം നടപ്പിലാക്കിയത്. ഇലക്ട്രോണിക് ടോൾ പേയ്‌മെന്റുകൾ സാധ്യമാക്കുന്നതിന് RFID സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്. ടോൾ പ്ലാസകളിലെ യാത്രക്കാരുടെ കാത്തിരിപ്പ് സമയം വളരെയധികം കുറയ്ക്കാൻ നിലവിലെ ഫാസ്റ്റ് ടാഗ് സംവിധാനത്തിന് കഴിഞ്ഞിരുന്നു. എന്നിരുന്നാലും, തിരക്കേറിയ ടോൾ ബൂത്തുകളിൽ തുടർച്ചയായ ക്യൂകൾ, സിസ്റ്റം തകരാറുകൾ, ടാഗ് ദുരുപയോഗം തുടങ്ങിയ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമായതോടെയാണ് ടോൾ പിരിവിൽ മറ്റൊരു സംവിധാനത്തിന്റെ ആവശ്യകത ശക്തമായത്.
ജിപിഎസ് അധിഷ്ഠിത ടോൾ പിരിവ് സംവിധാനം വാഹനങ്ങൾ നിരീക്ഷിക്കുകയും ദേശീയ പാതകളിൽ സഞ്ചരിക്കുന്ന യഥാർത്ഥ ദൂരത്തെ അടിസ്ഥാനമാക്കി ടോൾ ഫീസ് കണക്കാക്കുയും ചെയ്യും. ഇതിനായി ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (GNSS) സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ടോൾ നിരക്കുകളിൽ ന്യായവും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനായി ഡ്രൈവർമാർ അവർ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം പണം നൽകിയാൽ മതി എന്നതാണ് ജിപിഎസ് അധിഷ്ഠിത ടോളിംഗ് സംവിധാനത്തിന്റെ മറ്റൊരു സവിശേഷത. വാഹനങ്ങളിൽ GNSS സാങ്കേതികവിദ്യ ഉപയോഗിച്ച് റോഡുകളിലെ ചലനങ്ങൾ ട്രാക്ക് ചെയ്യുന്ന ഓൺ-ബോർഡ് യൂണിറ്റുകൾ (OBU) സജ്ജീകരിക്കും. വാഹനം ഓടുന്നതിന് അനുസരിച്ചുള്ള ദൂരം കണക്കാക്കി സിസ്റ്റം തന്നെ ടോൾ നിരക്ക് നിശ്ചയിക്കുകയും ഉചിതമായ പേയ്‌മെന്റ് ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിൽ നിന്നോ ബന്ധിപ്പിച്ച ഡിജിറ്റൽ വാലറ്റിൽ നിന്നോ ഈടാക്കുകയും ചെയ്യും. ടോൾ ബൂത്തുകളുടെ ആവശ്യമില്ലാതെ സുഗമമായ, തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാൻ ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തൽ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്