വേറെ ലെവലാ…വയക്കരയുടെ കൈക്കരുത്ത്‌

Share our post

പാടിയോട്ടുചാൽ:ഹാൻഡ്‌ബോളിലെ വയക്കര പെരുമ വേറെ ലെവലാണ്‌. ദേശീയതലത്തിൽ വയക്കരയുടെ പേര്‌ നാലുപതിറ്റാണ്ടായി ഉയർത്തിനിർത്താൻ ഒട്ടേറെ കായികപ്രതിഭകളുടെ കഠിനാധ്വാനമുണ്ട്‌. 1985ൽ പി ദാമോദരനെന്ന കായികാധ്യാപകന്റെ വരവോടെയാണ് വയക്കര ഗവ. ഹയർസെക്കൻഡറി സ്‌കൂൾ കൈപ്പന്തുകളിയുടെ ലോകം കീഴടക്കാൻ തുടങ്ങിയത്. സംസ്ഥാന ജൂനിയർ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ സ്ഥിരം ചാമ്പ്യന്മാരും ഇവർതന്നെ. സൈനിക ടീമുകളായ ബാംഗ്ലൂർ എം.ഇ.ജി, ഊട്ടി എം.ആർ.സി, ഗോവ സിഗ്നൽസ്, ബാംഗ്ലൂർ എ.ഒ.സി, നാഗ്പുർ ഗാർഡ്‌സ്, വിശാഖപട്ടണം സി.ഐ.എസ്എഫ്, ഇന്ത്യൻ നേവി, ഇന്ത്യൻ റെയിൽവേ എന്നിവിടങ്ങളിൽ വയക്കരയുടെ കുട്ടികൾ ഇടംനേടി. സർക്കാർ സർവീസിൽ കയറിയവരും അനേകം. 2006-–- 07 ൽ മാത്രം ദേശീയ മത്സരങ്ങൾക്കായി കേരളത്തിനുവേണ്ടി ഇറങ്ങിയ വയക്കരക്കാർ 111 പേരാണ്. ജൂനിയർ നാഷണൽ മീറ്റിൽ പങ്കെടുക്കുന്ന സംസ്ഥാന ടീമിൽ വർഷങ്ങളായി പകുതിയിലധികം പേരും ഇവിടുത്തെ കുട്ടികൾ.കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പ്, സാഫ് ഗെയിംസ്, ഏഷ്യൻ ഗെയിംസ് എന്നിവയിൽ വയക്കരയുടെ കൈയൊപ്പുണ്ട്‌. ലോക സർവകലാശാലാ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ ഉൾപ്പെടെയുള്ളവർ വയക്കരയുടെ താരങ്ങൾ. ജൂനിയർ ഗേൾസ് ചാമ്പ്യൻഷിപ്പിൽ 1995 മുതൽ തുടർച്ചയായി 11 തവണ ഒന്നാംസ്ഥാനം. 1989 മുതൽ സബ് ജൂനിയർ ഗേൾസ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി ഒന്നാംസ്ഥാനം. സ്കൂളിൽ എം.എൽ.എ ഫണ്ടിൽനിന്നും ഒന്നരക്കോടി രൂപ മുടക്കി ഇൻഡോർ സ്റ്റേഡിയവും നിർമിച്ചു. സംസ്ഥാനബജറ്റിൽ മൂന്നുകോടിയും അനുവദിച്ചു. പെൺകുട്ടികൾക്ക് ഹോസ്റ്റലുണ്ട്. മുമ്പുണ്ടായിരുന്ന ഡേബോർഡിങ്‌ കേന്ദ്രം പുനസ്ഥാപിച്ചു കിട്ടണമെന്നാണ് ഇവരുടെ ആവശ്യം.
റിട്ട. കായികാധ്യാപകൻ പി ദാമോദരൻ, കോച്ച് കെ ധനേഷ്, സ്കൂൾ കായികാധ്യാപകൻ ഇ.വി പ്രമോദ്കുമാർ, മുൻ ഹാൻഡ്ബോൾ താരവും റിട്ട. ആർമി ഉദ്യോഗസ്ഥനുമായ ടി രാമകൃഷ്ണൻ എന്നിവരാണ് പരിശീലകർ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!