ജില്ലയിൽ അഞ്ച് ആയുഷ്‌ സ്ഥാപനങ്ങൾക്ക് കൂടി അംഗീകാരം

Share our post

കണ്ണൂർ: ജില്ലയിൽ അഞ്ച്‌ ആയുഷ് സ്ഥാപനങ്ങൾക്ക് കൂടി ഗുണനിലവാര മാനദണ്ഡമായ നാഷണൽ അക്രഡിറ്റേഷൻ ബോർഡ്‌ ഓഫ്‌ ഹോസ്‌പിറ്റൽസ്‌ (എൻ എ ബി എച്ച്‌) അംഗീകാരം.പട്ടുവം, കതിരൂർ, കാങ്കോൽ ആയുർവേദ ഡിസ്പൻസറികൾ കല്യാശേരി, മട്ടന്നൂർ ഹോമിയോ ഡിസ്പൻസറികൾ എന്നിവക്കാണ് ദേശീയ സർട്ടിഫിക്കേഷൻ.ജില്ലയിൽ ആയുഷ് ഹെൽത്ത് ആൻഡ്‌ വെൽനസ്‌ സെന്ററായി ഉയർത്തിയ 57 സ്ഥാപനങ്ങളിൽ 13 എണ്ണത്തിനാണ് ആദ്യ ഘട്ടത്തിൽ അംഗീകാരം ലഭിച്ചത്.പ്രാഥമിക ആരോഗ്യ സേവനം പരമാവധി നൽകുക, ആരോഗ്യ പദ്ധതികൾ നടപ്പാക്കുക, രോഗ പ്രതിരോധ പ്രവർത്തനം നടത്തുക എന്നിവയാണ്‌ ആയുഷ് സെന്ററുകളുടെ ഉത്തരവാദിത്വം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!