ശബരിമല തീർഥാടകർക്കും ജീവനക്കാർക്കും അഞ്ചുലക്ഷത്തിന്റെ ഇൻഷുറൻസ്

Share our post

തിരുവനന്തപുരം: ശബരിമലതീർഥാടകർക്കും ദിവസവേതനക്കാർ ഉൾപ്പെടെയുള്ള എല്ലാജീവനക്കാർക്കും ദേവസ്വംബോർഡിന്റെ അപകട ഇൻഷുറൻസ്. അപകടത്തിൽ മരണംസംഭവിച്ചാൽ അഞ്ചുലക്ഷം രൂപ ആശ്രിതർക്ക് ലഭിക്കും.പരിക്കേറ്റവർക്ക് ചികിത്സച്ചെലവ് നൽകുന്നതിൽ ചർച്ചകൾ നടക്കുന്നതേയുള്ളൂ. ഒരുവർഷത്തെ കാലാവധിയിലാണ് ഇൻഷുറൻസ് പരിരക്ഷ. ഇതിനുള്ള പ്രീമിയംതുക തിരുവിതാംകൂർ ദേവസ്വംബോർഡ് വഹിക്കും. ശബരിമലക്ഷേത്രം ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയ്ക്കുപുറമേ ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിൽ എവിടെയുമുണ്ടാകുന്ന അപകടത്തിനാണ് തീർഥാടകർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്നത്. ശബരിമലയിൽ ജോലിക്കെത്തുന്ന താത്കാലിക ജീവനക്കാർക്കും ഇതേ ജില്ലകളിലുണ്ടാകുന്ന അപകടമരണത്തിനാണ് ആനുകൂല്യം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!