പി.പി ദിവ്യക്കെതിരെ കണ്ണൂരിൽ പ്രതിഷേധത്തിൻ്റെ വേലിയേറ്റം
കണ്ണൂർ: എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്യാനിടയായ ദാരുണ സംഭവത്തിൽ പ്രതിഷേധം വ്യാപകമായി. കാലത്ത് പള്ളിക്കുന്നിലെ വീട്ടിൽ നവീൻ ബാബുവിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആംബുലൻസിൽ കയറ്റിയപ്പോൾ യു.ഡി.എഫ്, ബി.ജെ.പി, സർവ്വീസ് സംഘടനാ പ്രവർത്തകർ വാഹനം തടഞ്ഞ് വൻ പ്രതിഷേധമാണ് ഉയർത്തിയത്.ആംബുലൻസ് തടഞ്ഞ പ്രവർത്തകരെ നേതാക്കൾ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.തുടർന്ന് പള്ളിക്കുന്ന ഹയർ സെക്കന്ററി സ്കൂളിന് സമീപം യു ഡി എഫ് , ബി ജെ പി പ്രവർത്തകർ ഇരു ഭാഗങ്ങളിലായി റോഡ് ഉപരോധിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് മാറ്റുകയായിരുന്നു. പതിനൊന്നു മണിയോടെ ജില്ലാ പഞ്ചായത്തിലേക്ക് കരിങ്കൊടിയുമായി എത്തിയ യുവമോർച്ചാ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.