പേരാവൂരിൽ ട്വന്റി പ്ലസ് ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനം തുടങ്ങി

പേരാവൂർ: എസ്. ആർ .കോംപ്ലക്‌സിൽ ട്വന്റി പ്ലസ് ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനമാരംഭിച്ചു. ലണ്ടൻ ക്യൂൻമേരി യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോ മുഹമ്മദ്.എ.താഹ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ചെയർമാൻ തോമസ് ജേക്കബ് അധ്യക്ഷത വഹിച്ചു. മാനേജിംഗ് ട്രസ്റ്റി ജെയിംസ് .എം.പോൾ, ഡോ.വി രാമചന്ദ്രൻ, പി.ജെ.ദേവസ്യ എന്നിവർ സംസാരിച്ചു.നിർധന രോഗികൾക്കുള്ള സഹായം, പാലിയേറ്റീവ് സഹായം , നിർധന കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ സഹായം, വിദേശ ജോലിക്ക് വേണ്ട പേപ്പറുകൾ തയ്യാറാക്കി നൽകുക, ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ട്രസ്റ്റിന്റെ ലക്ഷ്യങ്ങൾ.