പത്തു വർഷമായ സ്കൂൾ ഹെൽത്ത് നഴ്സുമാരെ സ്ഥിരപ്പെടുത്തണം

കണ്ണൂർ:പത്തുവർഷം സർവീസുള്ള സ്കൂൾ ഹെൽത്ത് നഴ്സുമാരെ സ്ഥിരപ്പെടുത്തണമെന്ന് ഓൾ കേരള സ്കൂൾ ഹെൽത്ത് നഴ്സസ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. ജോലി സ്ഥിരത ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. സി.കണ്ണൻ സ്മാരക മന്ദിരത്തിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ഇ. സുർജിത്കുമാർ ഉദ്ഘാടനം ചെയ്തു. ജി ഷൈനി അധ്യക്ഷയായി. ജെ രജനി, കെ സുജാത, സി കെ റിഷ എന്നിവർ സംസാരിച്ചു. പ്രസിഡന്റായി ജി.ഷൈനിയെയും സെക്രട്ടറിയായി കെ.സുജാതയെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: സിനി, ജിഷ സുരേഷ് (വൈസ് പ്രസിഡന്റ്), ജേഷിണ, അർച്ചന (ജോ: സെക്രട്ടറി), കെ.റിഷ (ട്രഷറർ).