അധ്യാപക ദമ്പതിമാരും മക്കളും മരിച്ച നിലയില്‍

Share our post

കൊച്ചി: ചോറ്റാനിക്കരയിൽ നാലംഗ കുടുംബം മരിച്ച നിലയില്‍. പെരുമ്പാവൂര്‍ കണ്ടനാട് സ്‌കൂള്‍ അധ്യാപകനായ രഞ്ജിത്തും കുടുംബവുമാണ് മരിച്ചത്. സാമ്പത്തിക പ്രശ്‌നം മൂലമുള്ള ആത്മഹത്യയാണ് മരണകാരണമെന്നാണ് സൂചന. നാലുപേരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിന് വൈദ്യപഠനത്തിന് കൈമാറണമെന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9), ആദ്യ (7) എന്നിവരാണ് മരിച്ചത്. രശ്മിയും അധ്യപികയാണ്. ചോറ്റാനിക്കര പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഇവര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

രഞ്ജിത്തിനെയും രശ്മിയെയും തൂങ്ങിയ നിലയിലും മക്കളെ കിടക്കയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സമീപത്ത് നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. ഇതില്‍ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിന് കൈമാറണമെന്ന് പറയുന്നുണ്ട്.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!