Connect with us

Kerala

മാളിനു മുന്നിലെ ആഡംബര ബൈക്ക് മോഷണം, പ്രതികള്‍ പിടിയില്‍

Published

on

Share our post

കൊച്ചി : കൊച്ചിയില്‍ നിന്ന് നാല് ലക്ഷം രൂപയുടെ ബൈക്ക് മോഷ്ടിച്ച പ്രതികള്‍ പിടിയില്‍. കൊല്ലം സ്വദേശി സാവിയോ ബാബു, കൊടുങ്ങല്ലൂര്‍ സ്വദേശി ചാള്‍സ് എന്നിവരേയാണ് എളമക്കര പോലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലത്ത് നിന്നാണ് മോഷ്ടാക്കളെ പോലീസ് കണ്ടെത്തുന്നത്. നാലു ലക്ഷം രൂപയുടെ ആഡംബര ബൈക്കാണ് വെള്ളിയാഴ്ച ഇടപ്പള്ളിയിലെ മാളിന് മുന്നിലെ പാര്‍ക്കിങ്ങില്‍ നിന്ന് ഇവര്‍ മോഷ്ടിച്ചത്. ബൈക്ക് കൊണ്ടുപോവുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.മോഷ്ടിച്ച ബൈക്ക് എറണാകുളത്തുള്ള ഒരു വീട്ടില്‍ ഇവരെത്തിച്ചു. ഈ വീട് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കള്‍ പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് ഇവരിലേയ്‌ക്കെത്തുന്നത്. വിശദമായ ചോദ്യം ചെയ്യല്‍ നടന്നുവരികയാണ്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്.ഇവര്‍ ബൈക്ക് ചവിട്ടി സ്റ്റാര്‍ട്ടാക്കുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.മോഷണത്തിനായി ഇവരെത്തിയത് വ്യാജനമ്പര്‍ പ്ലേറ്റുള്ള ഒരു ബൈക്കിലായിരുന്നു. അതിനാല്‍ പ്രതികളെ കണ്ടെത്താന്‍ ആദ്യം ബുദ്ധിമുട്ട് നേരിട്ടിരുന്നു.


Share our post

Kerala

നടി നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു

Published

on

Share our post

പ്രേംനസീറിന്റെ ആദ്യ നായിക നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു. പാറശ്ശാല സരസ്വതി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു.മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു കോമളം. പ്രേം നസീറിന്റെ ആദ്യ ചിത്രമായ മരുമകളില്‍ കോമളം നായികയായി എത്തി. 1955ല്‍ പുറത്ത് വന്ന ന്യൂസ്‌പേപ്പര്‍ ബോയ് ശ്രദ്ധേയ ചിത്രം. ഇതില്‍ കല്ല്യാണിയമ്മ എന്ന വേഷത്തിലായിരുന്നു കോമളം എത്തിയത്. ശേഷം വനമാല, ആത്മശാന്തി, സന്ദേഹി തുടങ്ങിയ സിനിമകളിലും അവര്‍ അഭിനയിച്ചു.


Share our post
Continue Reading

Kerala

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇനി മുതൽ ബുക്കിം​ഗ് 60 ദിവസം മുമ്പ്, ടിക്കറ്റ് ബുക്കിം​ഗ് നിയമത്തിൽ മാറ്റം

Published

on

Share our post

റെയിൽവെ ടിക്കറ്റ് ബുക്കിം​ഗ് നിയമത്തിൽ മാറ്റം വരുത്തി റെയിൽവേ. ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക 60 ദിവസം മുമ്പ് മാത്രമായിരിക്കും. നേരത്തെ 120 ദിവസം മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുമായിരുന്നു. എന്നാൽ പുതിയ നിയമ പ്രകാരം ഇത് 60 ദിവസത്തേക്ക് ചുരുക്കിയിരിക്കുകയാണ് റെയിൽവേ. മാറ്റം നവംബർ ഒന്ന് മുതൽ നിലവിൽ വരുമെന്നാണ് റെയിൽവേ അറിയിക്കുന്നത്. അതേസമയം, 31 വരെ ബുക്ക് ചെയ്തിട്ടുള്ള എല്ലാ ടിക്കറ്റുകളും നിലനിൽക്കുമെന്നും റെയിൽവേ അറിയിക്കുന്നു.


Share our post
Continue Reading

Kerala

യു.ജി.സി നെറ്റ് പരീക്ഷാഫലം നാളെ

Published

on

Share our post

യു.ജി.സി നെറ്റ് ജൂണ്‍ പരീക്ഷ ഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നാളെ പ്രഖ്യാപിക്കും. യു.ജി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ugcnet.ntaonline.in nta.ac.in എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ പ്രവേശിച്ച് സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

എക്‌സിലൂടെയാണ് പരീക്ഷയുടെ ഫലം നാളെ പ്രഖ്യാപിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചത്. എന്‍ടിഎയുടെ വെബ്‌സൈറ്റില്‍ ഹോം പേജിലെ യുജിസി നെറ്റ് ജൂണ്‍ 2024 റിസല്‍റ്റ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയതാൽ ഫലം അറിയാന്‍ കഴിയും. ആവശ്യമായ വിശദാംശങ്ങള്‍ നല്‍കിയ ശേഷം സബ്മിറ്റ് ചെയ്താല്‍ സ്‌ക്രീനില്‍ തെളിയുന്ന സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.


Share our post
Continue Reading

Kerala7 hours ago

നടി നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു

Kannur7 hours ago

‘പാഠ’മാണ് ഈ സ്‌കൂൾ

Kannur8 hours ago

വേറെ ലെവലാ…വയക്കരയുടെ കൈക്കരുത്ത്‌

PERAVOOR8 hours ago

ചുരത്തിൽ മണ്ണിടിയുന്നു; പുനർനിർമാണം പ്രതിസന്ധിയിൽ

Kannur8 hours ago

ജില്ലയിൽ അഞ്ച് ആയുഷ്‌ സ്ഥാപനങ്ങൾക്ക് കൂടി അംഗീകാരം

Kerala8 hours ago

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇനി മുതൽ ബുക്കിം​ഗ് 60 ദിവസം മുമ്പ്, ടിക്കറ്റ് ബുക്കിം​ഗ് നിയമത്തിൽ മാറ്റം

Kerala8 hours ago

യു.ജി.സി നെറ്റ് പരീക്ഷാഫലം നാളെ

Kerala9 hours ago

വായിക്കാനും എഴുതാനും പ്രായോഗിക പരിശീലനം:ഹിന്ദി പഠനത്തിന് ഇക്യൂബ് ലാബ്

PERAVOOR9 hours ago

അനധികൃത നിയമനം ; പേരാവൂർ താലൂക്കാസ്പത്രി മുൻ സൂപ്രണ്ടിനെതിരെ അന്വേഷണത്തിന് ഉത്തരവ്

Kerala10 hours ago

തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!