ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ നവീകരിച്ച ആപ്പ് പുറത്തിറക്കി

Share our post

മുംബൈ: ലോണുകള്‍, സേവിംഗ്സ് അക്കൗണ്ടുകള്‍, യുപിഐ ബില്‍ പേയ്മെന്റുകള്‍, റീചാര്‍ജുകള്‍, ഡിജിറ്റല്‍ ഇന്‍ഷുറന്‍സ് എന്നിവയുള്‍പ്പെടെ നിരവധി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പുതിയതും മെച്ചപ്പെടുത്തിയതുമായ ജിയോ ഫിനാന്‍സ് ആപ്പ് ലോഞ്ച് ചെയ്യുന്നതായി ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രഖ്യാപിച്ചു.ജിയോ ഫിനാന്‍ഷ്യല്‍ ആപ്പിന്റെ ബീറ്റാ പതിപ്പ് 2024 മെയ് 30-ന് ആരംഭിച്ചതുമുതല്‍ ആറ് ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ (ജെഎഫ്എസ്എല്‍) ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഉപയോഗിച്ചിട്ടുണ്ട്, അവരുടെ വിലയേറിയ ഫീഡ്ബാക്ക് ആപ്പിന്റെ മൊത്തത്തിലുള്ള ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

ബീറ്റ ആരംഭിച്ച ശേഷം, മ്യൂച്വല്‍ ഫണ്ടുകളിലെ വായ്പകള്‍, ഭവനവായ്പകള്‍ (ബാലന്‍സ് ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെ), വസ്തുവിന്മേലുള്ള വായ്പകള്‍ എന്നിവയുള്‍പ്പെടെ നിരവധി സാമ്പത്തിക ഉല്‍പന്നങ്ങളും സേവനങ്ങളും ചേര്‍ത്തിട്ടുണ്ട്.പുതിയ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍, മൈജിയോ എന്നിവയില്‍ ലഭ്യമാണ്.ജിയോ ഫിനാന്‍സ് ആപ്പ് ഉപഭോക്താക്കള്‍ക്ക് അവരുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലും മ്യൂച്വല്‍ ഫണ്ട് ഹോള്‍ഡിംഗുകളിലുടനീളമുള്ള ഹോള്‍ഡിംഗുകളുടെ മൊത്തത്തിലുള്ള കാഴ്ചയും വാഗ്ദാനം ചെയ്യുന്നു, ഇത് സാമ്പത്തികം മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ അവരെ സഹായകമാകും. ലൈഫ് ഇന്‍ഷുറന്‍സ് , ആരോഗ്യം/ മോട്ടോര്‍ ഇന്‍ഷുറന്‍സ് എന്നിവയുടെ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ ഡിജിറ്റലായി ഒരേ പ്ലാറ്റഫോമില്‍ കൊണ്ടുവരാന്‍ സാധിക്കുന്നു.

ജെഎഫ്എസ്എല്‍, സംയുക്ത സംരംഭ പങ്കാളിയായ ബ്ലാക്ക്റോക്കിനൊപ്പം ലോകോത്തരവും നൂതനവുമായ നിക്ഷേപ പരിഹാരങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു.’ഞങ്ങളുടെ സമഗ്രമായ സാമ്പത്തിക ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയിലെ ജനങ്ങള്‍ക്ക് വിശ്വസനീയമായ സാമ്പത്തിക കൂട്ടാളിയാകാനുള്ള വഴിയിലാണ് ഞങ്ങള്‍,’ ജെഎഫ്എസ്എല്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിതേഷ് സേത്തിയ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!