വിമുക്ത ഭട ആശ്രിതർക്ക് സ്‌കോളർഷിപ്പ്

കണ്ണൂർ: വിമുക്ത ഭടന്മാരുടെ ആശ്രിതരായ തൊഴിൽ അധിഷ്ഠിത, പ്രവർത്തിപര, സാങ്കേതിക കോഴ്‌സുകളിൽ പഠിക്കുന്ന മക്കൾ, ഭാര്യ, വിധവ എന്നിവർക്കായി ഏർപ്പെടുത്തിയ അമാൽഗമേറ്റഡ് ഫണ്ട് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ അധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ 50 ശതമാനമെങ്കിലും മാർക്ക് ലഭിച്ചവർക്ക് അപേക്ഷിക്കാം.പ്രായപരിധി 25 വയസ്സ്. അപേക്ഷകൾ സർവീസ് പ്ലസ് (serviceonline.govt.in/kerala) പ്ലാറ്റ്‌ഫോം വഴി നവംബർ 25നകം സമർപ്പിക്കണം. അപേക്ഷ, അനുബന്ധ രേഖകളുടെ പ്രിന്റൗട്ട്, ഡിസ്ചാർജ് ബുക്ക്, ഇഎസ്എം/വിധവ ഐഡന്റിറ്റി കാർഡ്, അവിവാഹിത തൊഴിൽ രഹിത സർട്ടിഫിക്കറ്റ്, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, വിദ്യാർഥി പഠിക്കുന്ന സ്ഥാപനമേധാവിയുടെ സർട്ടിഫിക്കറ്റ്, യോഗ്യത പരീക്ഷയുടെ മാർക്ക് ലിസ്റ്റ്, വിമുക്തഭടൻ/വിധവയുടെ ബാങ്ക് പാസ് ബുക്കിന്റെ കോപ്പി എന്നിവ ജില്ലാ സൈനിക ക്ഷേമ ഒഫീസിൽ സമർപ്പിക്കണം. മറ്റ് സ്‌കോളർഷിപ്പ് ലഭിക്കുന്നവരും ഇതേ കോഴ്‌സിന് ഫീസിളവ് ലഭിക്കുന്നവരും സ്‌കോളർഷിപ്പിന് അർഹരല്ല. വിശദ വിവരങ്ങൾക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടാം.