ആഗോള തൊഴിൽ മേളയുമായി കണ്ണൂർ കോർപ്പറേഷൻ

കണ്ണൂർ: ഡിസംബർ അവസാന വാരം രണ്ട് ദിവസങ്ങളിലായി കണ്ണൂർ കോർപ്പറേഷൻ ആഗോള തൊഴിൽ മേള സംഘടിപ്പിക്കും.ഇന്ത്യയിലെയും വിദേശത്തെയും നൂറോളം ഉദ്യോഗദായകർ മേളയിൽ പങ്കെടുക്കും.എസ്.എസ്.എൽ.സി., പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ, ഡിഗ്രി, പി.ജി, എൻജിനീയറിങ്, നഴ്‌സിങ് എന്നീ പ്രൊഫഷണൽ തൊഴിൽ അവസരങ്ങളും ഒരുക്കും.
kannurglobaljobfair.com എന്ന വെബ്‌സൈറ്റിലൂടെ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാം.തൊഴിലധിഷ്ഠിത എക്‌സ്‌പോ, എജുക്കേഷൻ & കരിയർ ഫെസ്റ്റ്, ആഗോള തൊഴിൽ വിപണിയെ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ, അവതരണങ്ങൾ, കോർപ്പറേറ്റ് മേഖലയിലെ പ്രമുഖരുമായി മുഖാമുഖം, വിദേശങ്ങളിൽ തൊഴിലിനൊപ്പം ഉപരിപഠനവും ആഗ്രഹിക്കുന്നവർക്കുള്ള മാർഗ നിർദേശങ്ങൾ തുടങ്ങിയ നിരവധി സെഷനുകളും ഇതിന്റെ ഭാഗമായി നടക്കും.