എൺപത് കഴിഞ്ഞവർക്കു വീട്ടിലെത്തി പെൻഷൻ മസ്റ്ററിങ്

സാമൂഹിക സുരക്ഷാ പെൻഷൻകാരുടേതടക്കം 80 വയസ്സ് കഴിഞ്ഞവരുടെയും കിടപ്പുരോഗികളുടെയും മസ്റ്ററിങ് വീട്ടിലെത്തി നടത്തുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയെ അറിയിച്ചു. ഇവർക്കു വാതിൽപ്പടി പെൻഷൻ സേവനത്തിന് ഉത്തരവിറക്കിയിട്ടുണ്ട്. സർവീസ് പെൻഷൻ ട്രഷറി, ബാങ്ക് വഴി ലഭ്യമാക്കുന്നു. 75 വയസ്സ് കഴിഞ്ഞവർക്ക് മണിഓർഡറായും പെൻഷൻ അയക്കുന്നുണ്ടെന്ന് ഡോ. എൻ.ജയരാജിന്റെ സബ്മിഷനു മന്ത്രി മറുപടി നൽകി.