Connect with us

Kerala

നവരാത്രി പുണ്യം നുകര്‍ന്ന് ഭക്തര്‍; ഇന്ന് മഹാനവമി

Published

on

Share our post

നവരാത്രി ആഘോഷങ്ങളുടെ നിറവില്‍ മഹാനവമിയെ വരവേറ്റ് ക്ഷേത്രങ്ങള്‍. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ ഇന്ന് വിശേഷാല്‍ പൂജകള്‍ കൂടാതെ നൃത്തനൃത്യങ്ങളും സംഗീതപരിപാടികളും മറ്റു കലാപരിപാടികളും അരങ്ങേറും.മഹാനവമി ദിനത്തില്‍ ഗ്രന്ഥപൂജ, ആയുധപൂജകള്‍, വിശേഷാല്‍ പൂജകള്‍ എന്നിവ നടക്കും. പ്രധാന ക്ഷേത്രങ്ങളിലെല്ലാം പുസ്തക പൂജവെയ്പ്പ് നടന്നു. വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ അക്ഷരമധുരം നുകരും.ക്ഷേത്രങ്ങളില്‍ പൂജയെടുപ്പ്, വാഹനപൂജ തുടങ്ങിയവയ്ക്കു ശേഷം എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ തുടങ്ങും. ക്ഷേത്രങ്ങള്‍ക്കു പുറമേ സാംസ്കാരിക കേന്ദ്രങ്ങളിലും കുട്ടികളെ എഴുത്തിനിരുത്തും.

മിക്ക ക്ഷേത്രങ്ങളിലും 10 ദിവസത്തെ പൂജാ പരിപാടികളാണ് നടക്കുന്നത്. ക്ഷേത്രങ്ങളിലെല്ലാം ഇന്നലെ മുതല്‍ ഭക്തജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മഹാദേവൻ്റെ നിര്‍ദ്ദേശ പ്രകാരം ദുര്‍ഗാദേവിയായി അവതരിച്ച പാര്‍വതീദേവി 9 ദിവസത്തെ യുദ്ധത്തിനൊടുവില്‍ മഹിഷാസുരനെ കൊന്ന ദിവസമാണ് മഹാനവമി.മഹിഷാസുര വധത്തിന്മേലുള്ള വിജയാഘോഷമാണ് വിജയദശമിയായി ആഘോഷിക്കുന്നത്. ഒമ്ബത് രാത്രിയും പത്ത് പകലുമായി നീണ്ടുനില്‍ക്കുന്ന നവരാത്രി ആഘോഷത്തില്‍ ആദിപരാശക്തിയുടെ ഒമ്ബത് രൂപങ്ങളെയാണ് ഭക്തർ ആരാധിക്കുക. നാളെ വിജയ ദശമി നാളിലെ വിദ്യാരംഭത്തോടെ നവരാത്രി ആഘോഷങ്ങള്‍ സമാപിക്കും.കൊല്ലൂർ മൂകാംബികാ ക്ഷേത്രം, കോട്ടയം പനച്ചിക്കാട് സരസ്വതി ക്ഷേത്രം, വടക്കൻ പറവൂർ ശ്രീ ദക്ഷിണ മൂകാംബികാ ക്ഷേത്രം, ചോറ്റാനിക്കര ഭഗവതി ക്ഷേത്രം, ആവണംകോട് സരസ്വതി ക്ഷേത്രം എന്നിവിടങ്ങളിലാണ് കേരളത്തില്‍ പ്രധാനമായും വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നത്. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച്‌ ക്ഷേത്രങ്ങളില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.


Share our post

Kerala

വെറും 39 രൂപ മുതല്‍; പുതിയ ഐ.എസ്.ഡി. പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ

Published

on

Share our post

രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാവായ റിലയന്‍സ് ജിയോ പുതിയ ഐ.എസ്.ഡി. പ്ലാനുകള്‍ അവതരിപ്പിച്ചു. 21 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ രാജ്യത്തിനും അനുസരിച്ചുള്ള സവിശേഷ ഐ.എസ്.ഡി.പ്ലാനുകള്‍ ലഭ്യമാണെന്ന് ജിയോ അറിയിച്ചു.

ഏറ്റവും താങ്ങാവുന്ന നിരക്കില്‍ ഐ.എസ്.ഡി.മിനുറ്റുകള്‍ ക്രമീകരിച്ച വാല്യു ഫോര്‍ മണി പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഹൈബ്രിഡ് റീചാര്‍ജ് പാക്കുകളാണെന്ന പ്രത്യേകതയുമുണ്ട്. എല്ലാ ജിയോ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കും ഇത് ലഭ്യമാകും. ആവശ്യത്തിന് അനുസരിച്ച് എത്ര തവണ വേണമെങ്കിലും റീചാര്‍ജ് ചെയ്യാം.

യു.എ.ഇ, സൗദി അറേബ്യ, തുര്‍ക്കി, കുവൈറ്റ്, ബഹ്റൈന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പുതിയ ഐ.എസ്.ഡി. മിനിറ്റ് പാക്കുകള്‍ 99 രൂപയ്ക്ക് ലഭ്യമാണ്. 10 മിനിറ്റിന്റെ ആനുകൂല്യമാണ് ഉപഭോക്താവിന് ലഭിക്കുക.

ചൈന, ഭൂട്ടാന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് 15 മിനിറ്റ് സംസാരിക്കാന്‍ 89 രൂപയുടെ പാക്ക് ലഭ്യമാണ്. യു.കെ, ജര്‍മനി, ഫ്രാന്‍സ്, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള പ്ലാനിന് 79 രൂപയാണ് വില. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയടങ്ങളിലേക്ക് 69 രൂപയ്ക്കും സിംഗപ്പൂര്‍, തായ്ലന്‍ഡ്, മലേഷ്യ, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളിലേക്ക് 59 രൂപയ്ക്കുമുള്ള പ്ലാനുകള്‍ ലഭ്യമാണ്.

ബംഗ്ലാദേശ് പ്ലാനിന് 49 രൂപയ്ക്ക് 20 മിനിറ്റിന്റെ ആനുകൂല്യം ലഭ്യമാണ്. യുഎസ്എ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള പ്ലാനിന് 39 രൂപയ്ക്ക് 30 മിനിറ്റിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും.


Share our post
Continue Reading

Kerala

മെഡിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി പ്രോഗ്രാമിന് അപേക്ഷിക്കാം

Published

on

Share our post

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടൻസ് (ഐ.എൻ.ഐ.) വിഭാഗത്തിലെ സ്ഥാപനങ്ങളിലെ മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി (എസ്.എസ്.) പ്രോഗ്രാമുകളിലെ ജനുവരി 2025 സെഷൻ പ്രവേശനത്തിനായി നടത്തുന്ന ഐ.എൻ.ഐ.- എസ്.എസ്. എൻട്രൻസ് ടെസ്റ്റിന് അപേക്ഷിക്കാം. ഡി.എം./എംസി.എച്ച്., എം.ഡി (ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ) എന്നീ പ്രോഗ്രാമുകളിലെ പ്രവേശനമാണ് പരീക്ഷയുടെ പരിധിയിൽ വരുന്നത്.

സ്ഥാപനങ്ങൾ

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) -ന്യൂഡൽഹി, ഭോപാൽ, ഭുവനേശ്വർ, ജോദ്പുർ, പട്‌ന, റായ്പുർ, ഋഷികേശ്, ബട്ടിൻഡ, നാഗ്പുർ, ബിലാസ്പുർ, മംഗളഗിരി, രാജ്‌കോട്ട്, ഗോരഖ്പുർ, ബിബിനഗർ, റായ്ബറേലി), ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ) -പുതുച്ചേരി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) -ബെംഗളൂരു, പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് (പി.ജി.ഐ.എം.ഇ.ആർ.) -ചണ്ഡീഗഢ്‌, ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ്‌ ടെക്‌നോളജി (എസ്.സി.ടി.ഐ.എം.എസ്.ടി.) -തിരുവനന്തപുരം.

അക്കാദമിക് യോഗ്യത

ഡി.എം./എംസി.എച്ച്. പ്രവേശനത്തിന് സ്പെഷ്യാലിറ്റി അനുസരിച്ച് നിശ്ചിത സ്പെഷ്യലൈസേഷനിലെ എം.ഡി./ ഡി.എം./ഡി.എൻ.ബി. യോഗ്യതവേണം. എം.ഡി (ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ) പ്രവേശനത്തിന് എം.ബി.ബി.എസ്. ബിരുദംവേണം. സ്ഥാപനത്തിനനുസരിച്ച് പ്രായവ്യവസ്ഥ ഉണ്ടാകും.

തിരഞ്ഞെടുപ്പിന് രണ്ടുഘട്ടങ്ങൾ

ആദ്യഘട്ടം ഒക്ടോബർ 25-ന് നടത്തുന്ന ഓൺലൈൻ കംപ്യൂട്ടർ ബേസ്ഡ് എൻട്രൻസ് പരീക്ഷയാണ്. ആദ്യഘട്ടം എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാണ്. ഒന്നരമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക് ഒരു മാർക്ക് വീതമുള്ള 80 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉണ്ടാകും. ഉത്തരം തെറ്റിയാൽ മൂന്നിൽ ഒരുമാർക്ക് വീതം കുറയ്ക്കും. യോഗ്യതാകോഴ്‌സിൽ നിന്നുമുള്ള ജനറൽ/ബേസിക് ചോദ്യങ്ങളും സ്പെഷ്യാലിറ്റി കോഴ്‌സിന്റെ സബ് സ്പെഷ്യാലിറ്റി/സിസ്റ്റംസ്/കമ്പോണന്റ് ഭാഗത്തുനിന്നും ചോദ്യങ്ങൾ പ്രതീക്ഷിക്കാം. തിരുവനന്തപുരവും ആദ്യ ഘട്ടത്തിലെ പരീക്ഷാകേന്ദ്രമാണ്.ആദ്യഘട്ടത്തിൽ യോഗ്യത നേടാൻ പരീക്ഷയിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് നേടണം. ആദ്യഘട്ടത്തിൽ യോഗ്യത നേടുന്നവരെ ഉൾപ്പെടുത്തി റാങ്ക് പട്ടിക (കോമൺ മെറിറ്റ് ലിസ്റ്റ്) തയ്യാറാക്കും. ഈ പട്ടിക അടിസ്ഥാനമാക്കിയാകും എയിംസ്, പി.ജി.ഐ.എം.ഇ.ആർ. എന്നിവ ഒഴികെയുള്ള സ്ഥാപനങ്ങളിലെ പ്രവേശനം.

അപേക്ഷയിൽ എയിംസ്, പി.ജി.ഐ.എം.ഇ.ആർ. എന്നിവ ഓപ്റ്റ് ചെയ്ത, ആദ്യഘട്ടപരീക്ഷയിൽ യോഗ്യത നേടിയ നിശ്ചിത എണ്ണം അപേക്ഷകരെ എയിംസ്, പി.ജി.ഐ.എം.ഇ.ആർ. എന്നിവയിലെ തിരഞ്ഞെടുപ്പിനായുള്ള രണ്ടാം ഘട്ടത്തിന് വിളിക്കും. ഇതിന് 20 മാർക്ക് ഉണ്ടായിരിക്കും.രണ്ടുഘട്ട പരീക്ഷകളിലുമായി മൊത്തം 50 ശതമാനം മാർക്കു ലഭിക്കുന്നവരെ എയിംസ്, പി.ജി.ഐ.എം.ഇ.ആർ. എന്നിവയിലെ പ്രവേശനത്തിനായുള്ള റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തും. അപേക്ഷ iniss.aiimsexams.ac.in/ വഴി ഒക്ടോബർ 14 വൈകീട്ട് അഞ്ചുവരെ നൽകാം.


Share our post
Continue Reading

Kerala

കവരപ്പെട്ട അപകടം; കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ വഴിതിരിച്ചു വിടും

Published

on

Share our post

ചെന്നൈയ്ക്കടുത്ത കവരപ്പേട്ടയിൽ പാസഞ്ചർ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ഇന്നത്തെ 18 ട്രെയിൻ സർവീസുകൾ റദ്ദാക്കി. നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായും ദക്ഷിണ റെയിൽവേ അറിയിച്ചു. അതിൽ എറണാകുളത്ത് നിന്ന് രാവിലെ 10:50ന് പുറപ്പെടുന്ന ബറൗണി രപ്തിസാഗർ എക്സ്പ്രസ്, എറണാകുളം-പറ്റ്ന സ്പെഷ്യൽ ട്രെയിൻ, റ്റാറ്റനഗർ-എറണാകുളം എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളും പെടും.


Share our post
Continue Reading

Breaking News55 mins ago

മൈസൂരിൽ മലയാളി യുവാവ് മരിച്ച നിലയിൽ ; കേളകം സ്വദേശിയെന്ന് സംശയം

Kerala1 hour ago

വെറും 39 രൂപ മുതല്‍; പുതിയ ഐ.എസ്.ഡി. പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ

Kerala1 hour ago

മെഡിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി പ്രോഗ്രാമിന് അപേക്ഷിക്കാം

Kannur2 hours ago

കെട്ടിടങ്ങളുടെ ടെറസ് ഫ്‌ളോറില്‍ ഷീറ്റിടല്‍ ; ഉപാധികളോടെ അനുമതി

Kannur2 hours ago

വിമുക്ത ഭട ആശ്രിതർക്ക് സ്‌കോളർഷിപ്പ്

Breaking News3 hours ago

കൊട്ടിയൂരിൽ ടൂറിസ്റ്റ് ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം

Kerala4 hours ago

കവരപ്പെട്ട അപകടം; കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ വഴിതിരിച്ചു വിടും

Kannur5 hours ago

ആഗോള തൊഴിൽ മേളയുമായി കണ്ണൂർ കോർപ്പറേഷൻ

Kerala5 hours ago

എൺപത് കഴിഞ്ഞവർക്കു വീട്ടിലെത്തി പെൻഷൻ മസ്റ്ററിങ്

Kerala5 hours ago

നവരാത്രി പുണ്യം നുകര്‍ന്ന് ഭക്തര്‍; ഇന്ന് മഹാനവമി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!