Connect with us

Kerala

അഞ്ച് പൊതുഅവധികള്‍ ഞായറാഴ്ച കൊണ്ടുപോകും, 2025ലെ അവധി ദിനങ്ങള്‍ ഇതാ ഇങ്ങനെ

Published

on

Share our post

പുതുവര്‍ഷം പിറക്കാന്‍ ഇനി വെറും രണ്ടര മാസം മാത്രമാണ് അവശേഷിക്കുന്നത്. ഇപ്പോഴിതാ അടുത്ത വര്‍ഷം (2025) നല്‍കുന്ന പൊതു അവധി ദിനങ്ങളുടെ പട്ടിക പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.പൂര്‍ണ അവധി ദിനങ്ങള്‍ക്കൊപ്പം സമ്ബൂര്‍ണ അവധി ദിനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഈ വര്‍ഷത്തെ പൊതുഅവധി ദിനങ്ങളില്‍ അഞ്ചെണ്ണം വരുന്നത് ഞായറാഴ്ച ദിവസങ്ങളിലാണ്. റിപ്പബ്ലിക് ദിനം, മുഹറം, നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി, ശ്രീകൃഷ്ണ ജയന്തി, ശ്രീനാരായണഗുരു സമാധി എന്നീ അവധി ദിവസങ്ങളാണ് ഞായാറാഴ്ച വരുന്നത്.തൊഴില്‍ നിയമം-ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌സ് ആക്‌ട്സ്, കേരള ഷോപ്പ്‌സ് & കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ട്, മിനിമം വേജസ് ആക്‌ട് മുതലായവയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (നാഷണല്‍ & ഫെസ്റ്റിവല്‍ ഹോളിഡേയ്സ്) നിയമം 1958 -ന്റെ കീഴില്‍ വരുന്ന അവധികള്‍ മാത്രമേ ബാധകമായിരിക്കുകയുളളൂ. 14.03.2025 (വെള്ളിയാഴ്ച) ഹോളിദിനത്തില്‍ ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുളള സംസ്ഥാനസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രാദേശികാവധി അനുവദിക്കും.

എല്ലാ ഞായറാഴ്ചകളും രണ്ടാം ശനിയാഴ്ചകളും സര്‍ക്കാര്‍ അവധിയായിരിക്കും. ഗാന്ധി ജയന്തിയും, വിജയ ദശമിയും ഒരു ദിവസമാണ്. കൂടാതെ ഡോ. ബി.ആര്‍ അംബേദ്കര്‍ ജയന്തിയും, വിഷുവും ഒരു ദിവസമാണ്. മറ്റ് സര്‍ക്കാര്‍ അവധി ദിവസങ്ങള്‍ ചുവടെജനുവരി 2: മന്നം ജയന്തി, ജനുവരി 26: റിപബ്ലിക് ദിനം, ഫെബ്രുവരി 26: മഹാശിവരാത്രി, മാര്‍ച്ച്‌ 31: ഈദുല്‍ ഫിത്തര്‍, ഏപ്രില്‍ 14: വിഷു/ അംബേദ്കര്‍ ജയന്തി, ഏപ്രില്‍ 17: പെസഹ വ്യാഴം, ഏപ്രില്‍ 18: ദുഃഖവെള്ളി, മെയ് 1: മെയ്ദിനം, ജൂണ്‍ 6: ബക്രീദ്, ജൂലൈ 24: കര്‍ക്കടക വാവ്, ആഗസ്റ്റ് 15: സ്വാതന്ത്ര്യദിനം, ആഗസ്റ്റ് 28: അയ്യങ്കാളി ജയന്തി, സെപ്റ്റംബര്‍ 4: ഒന്നാം ഓണം, സെപ്റ്റംബര്‍ 5: തിരുവോണം/ നബിദിനം, സെപ്റ്റംബര്‍ 6: മൂന്നാം ഓണം, സെപ്റ്റംബര്‍ 7: നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി, ഒക്ടോബര്‍ 1: മഹാനവമി, ഒക്ടോബര്‍ 2: വിജയദശമി/ ഗാന്ധിജയന്തി, ഒക്ടോബര്‍ 20: ദീപാവലി, ഡിസംബര്‍ 25: ക്രിസ്മസ്.


Share our post

Kerala

വയനാട് തുരങ്ക പാതയുമായി സര്‍ക്കാര്‍ മുന്നോട്ട്; അന്തിമ പാരിസ്ഥിതിക അനുമതി കൂടി ലഭിച്ചാൽ നിർമാണം

Published

on

Share our post

തിരുവനന്തപുരം: വയനാട് തുരങ്കപാത നിർമാണത്തിൽ നിന്ന്‌ സർക്കാർ പിന്മാറിയിട്ടില്ലെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌. ലിന്റോ ജോസഫിന്റെ സബ്‌മിഷന്‌ മറുപടിയായി മുഹമ്മദ്‌ റിയാസിന്‌ വേണ്ടി മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം സഭയെ അറിയിച്ചത്.അന്തിമ പാരിസ്ഥിതിക അനുമതിക്കായുള്ള അപേക്ഷ സ്റ്റേറ്റ് ലെവൽ എക്സ്പെർട്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്‌. പദ്ധതിക്ക് 2043.75 കോടി രൂപയുടെ ഭരണാനുമതിയും 2134.50 കോടി രൂപയുടെ സാമ്പത്തികാനുമതിയും നൽകിയിട്ടുണ്ട്. ടണൽ പാതയുടെ പ്രവൃത്തി രണ്ട് പാക്കേജുകളിലായി ‘എൻജിനിയറിങ്, പ്രൊക്യുർമെന്റ്‌ ആന്റ്‌ കൺസ്‌ട്രക്ഷൻ (ഇപിസി) മാതൃകയിൽ ടെണ്ടർ ചെയ്തിട്ടുണ്ട്. പാലവും അപ്രോച്ച് റോഡും ഒന്നാമത്തെ പാക്കേജിലും ടണൽപാത നിർമാണം രണ്ടാമത്തെ പാക്കേജിലുമാണ്.പദ്ധതിക്കായി 17.263 ഹെക്ടർ വനഭൂമി ഏറ്റെടുക്കുക്കാനുള്ള വനം വകുപ്പിന്റെ സ്റ്റേജ്- ഒന്ന്‌ അനുമതി 2023 മാർച്ച് 31ന് കിട്ടി. സ്റ്റേജ് രണ്ട്‌ അനുമതിക്കായി 17.263 ഹെക്ടർ സ്വകാര്യഭൂമി വനഭൂമിയായി പരിപവർത്തനം ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. കോഴിക്കോടെ 8.0525 ഹെക്ടറും വയനാട്ടിലെ 8.1225 ഹെക്ടറും സ്വകാര്യഭൂമിയും ഏറ്റെടുത്ത് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ കൈമാറിയിട്ടുണ്ട്‌. കോഴിക്കോട്ടെ 1.8545 ഹെക്ടർ ഭൂമി കൂടി ഏറ്റെടുക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്‌. ആകെ ആവശ്യമായ 90 ശതമാനം ഭൂമിയും നിലവിൽ ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


Share our post
Continue Reading

Kerala

അടവി, ​ഗവി വഴി പരുന്തുംപാറയിലേക്ക്: വൈബ് കിടു

Published

on

Share our post

പത്തനംതിട്ട : വിനോദ സഞ്ചാരികൾക്ക് ഹരം പകർന്ന് അടവി-ഗവി-പരുന്തുംപാറ ടൂർ പാക്കേജ് ശ്രദ്ധയാകർഷിക്കുകയാണ്. പത്തനംതിട്ട ജില്ലയിലെ കോന്നി ആനത്താവളം കേന്ദ്രീകരിച്ചുള്ള ഇക്കോ ടൂറിസം സെൻ്ററിൽ നിന്നും മുൻകൂട്ടി ബുക്കിംങ് നടത്തിയാണ് വിനോദസഞ്ചാരികൾക്കായി പ്രത്യേകം ട്രാവലർ ഒരുക്കിയിട്ടുള്ളത്. രാവിലെ 7.30 ന് ഇവിടെ നിന്നും യാത്ര തിരിച്ച് അടവിയിലെ മനോഹാരിത ആസ്വദിച്ച് കുട്ട വഞ്ചിയാത്രയും നടത്തി തണ്ണിത്തോട്, ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി, മൂഴിയാർ വഴി ഗവിയിലെത്തിച്ചേരും.

സഞ്ചാര പാതയിലെ വനത്തിൻ്റെ വശ്യതയും, തണുപ്പും ആവോളം ആസ്വദിക്കുന്നതിനും, വന്യമൃഗങ്ങളെ നേരിട്ട് കാണാനും കഴിയും.കോന്നി വന വികാസ ഏജൻസിയുടെ ചുമതലയിൽ രണ്ട് ട്രാവലറുകളാണ് നിലവിലുള്ളത്. രണ്ടാമത്തെ ട്രാവലർ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി നവംബറിൽ പുറത്തിറങ്ങും.16 സീറ്റുകൾ സഞ്ചാരികൾക്കായി മാറ്റി വച്ചിട്ടുണ്ട്. സഞ്ചാര പാതയിലെ മനോഹര ദൃശ്യങ്ങളും, സ്ഥലങ്ങളും സഞ്ചാരികൾക്ക് പരിചയപ്പെടുത്താൻ ഡ്രൈവറെ കൂടാതെ ഒരു വഴികാട്ടിയുടെ സേവനവും വനംവകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് നേരത്തെ ഭക്ഷണവും ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സീറ്റൊന്നിന് 2200 രൂപ മുൻകൂറായി അടച്ച് ട്രാവലർ ഈ സീസണിൽ ബുക്ക് ചെയ്യാവുന്നതാണ്.മൂഴിയാർ, കക്കി, ആനത്തോട് ഡാമുകളും ഈ യാത്രയിലെ കാഴ്ചവിരുന്നാണ്. ഗവി കൂടാതെ മനോഹര വിരുന്നൊരുക്കുന്ന പരുന്തുംപാറയും കണ്ട് കുട്ടിക്കാനം, മുണ്ടക്കയം, റാന്നി വഴി രാത്രി 7.30 ഓടെ കോന്നിയിൽ എത്തിച്ചേരുന്ന വിധത്തിലാണ് യാത്രക്രമീകരിച്ചിട്ടുള്ളത്.


Share our post
Continue Reading

Kerala

ഏഴാംക്ലാസുകാരിയെ പ്രണയംനടിച്ച് തട്ടിക്കൊണ്ടുപോയി, യുവാവ് പിടിയിൽ

Published

on

Share our post

കോഴിക്കോട്: തിരുവമ്പാടിയിൽ നിന്നും പ്രണയം നടിച്ച് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ. ഇടുക്കി പീരുമേട് സ്വദേശി അജയ് (24) യെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ യുവാവ് നിരവധി കളവുകേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി ഒക്ടോബർ അഞ്ചിനാണ് ഡാൻസ് പഠിക്കാൻ സ്കൂളിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയത്. വീട്ടിൽ ഉപയോഗിക്കുന്ന ഫോണും കുട്ടി കൈവശം വച്ചിരുന്നു. കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. സഹോദരന്റെ സുഹൃത്ത് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയതാവാം എന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു.

തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ ലൊക്കേഷൻ അവസാനം കാണിച്ചത് പാലക്കാട് ആണെന്ന് കണ്ടെത്തി. കുട്ടി തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാം എന്ന നിഗമനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിനിയുടെ സഹോദരന്റെ സുഹൃത്തിന്റെ കൂടെ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കുട്ടിയെ കണ്ടെത്തിയത്.മുക്കം പോലീസ് കോയമ്പത്തൂരിൽ എത്തി പെൺകുട്ടിയെ നാട്ടിൽ എത്തിച്ചു. യുവാവിനേയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.


Share our post
Continue Reading

Kerala4 mins ago

വയനാട് തുരങ്ക പാതയുമായി സര്‍ക്കാര്‍ മുന്നോട്ട്; അന്തിമ പാരിസ്ഥിതിക അനുമതി കൂടി ലഭിച്ചാൽ നിർമാണം

Kerala1 hour ago

അടവി, ​ഗവി വഴി പരുന്തുംപാറയിലേക്ക്: വൈബ് കിടു

Kerala2 hours ago

ഏഴാംക്ലാസുകാരിയെ പ്രണയംനടിച്ച് തട്ടിക്കൊണ്ടുപോയി, യുവാവ് പിടിയിൽ

KETTIYOOR2 hours ago

പേര്യ ചുരം റോഡ് പുനർനിർമ്മാണ പദ്ധതി പ്രദേശത്ത് മോഷണം

Kerala2 hours ago

പമ്പയിൽ സ്പോട്ട് ബുക്കിങ്ങിന് സൗകര്യമൊരുക്കും

Kerala4 hours ago

തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ പൊട്ടിത്തെറി; മേല്‍ശാന്തിക്ക് ദാരുണാന്ത്യം

Kerala4 hours ago

ഹോം വർക്ക് ചെയ്തില്ല; മൂന്ന് വയസുകാരനെ ക്രൂരമായി മർദ്ദിച്ച അധ്യാപിക അറസ്റ്റിൽ

Kannur4 hours ago

11 വില്ലേജ് നോളജ് സെന്ററുകളും പ്രവർത്തനക്ഷമമാക്കും

Kerala5 hours ago

ഭൂനികുതിയും കെട്ടിട നികുതിയും ഇനി വിദേശത്തിരുന്ന് അടക്കാം

Kerala5 hours ago

അഞ്ച് പൊതുഅവധികള്‍ ഞായറാഴ്ച കൊണ്ടുപോകും, 2025ലെ അവധി ദിനങ്ങള്‍ ഇതാ ഇങ്ങനെ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!