റേഷൻകാർഡ് മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി

Share our post

തിരുവനന്തപുരം: മുൻഗണനാ റേഷൻകാർഡുകാർക്കുള്ള മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ മസ്റ്ററിംഗ് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇനിയും ആളുകള്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുണ്ട്. ഒക്ടോബർ 8-ാം തീയതി വരെ79.79% പേരാണ് മസ്റ്ററിംഗ് പൂർത്തിയാക്കിയത്. മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കുന്നതിന് രണ്ടുമാസത്തെ സമയം ദീർഘിപ്പിച്ച് നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസർക്കാരിന് കത്ത് നൽകുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഇ.കെ വിജയൻ എം.എൽ.എ നൽകിയ ശ്രദ്ധക്ഷണിക്കൽ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

മസ്റ്ററിംഗ് പൂർത്തിയാക്കിയത്

19,84,134 AAY(മഞ്ഞ) കാർഡ് അംഗങ്ങളിൽ 16,09,794 പേർ (81.13%)

1,33,92,566 PHH (പിങ്ക്) കാർ‍ഡ് അംഗങ്ങളിൽ 1,06,59,651 പേർ (79.59%)

കേന്ദ്രം ഒക്ടോബര്‍ 31 വരെ മസ്റ്ററിംഗ് സമയം നല്‍കിയിരുന്നു. എന്നാൽ പരമാവധി വേഗം തീര്‍ക്കാനുള്ള ശ്രമത്തിലാണ് ഭക്ഷ്യവകുപ്പ്. മസ്റ്ററിംഗ് ചെയ്യാന്‍ കഴിയാതെ പോയവര്‍ക്ക് വേണ്ടി ബദല്‍ സംവിധാനം വരുംദിവസങ്ങളില്‍ ഒരുക്കുമെന്നും എല്ലാ ജില്ലകളിലും 90% ആളുകളും മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയെന്നും നേരത്തേ ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!