ഫീച്ചര്‍ ഫോണ്‍ വഴി യു.പി.ഐ ഇടപാട്: പരിധി വര്‍ധിപ്പിച്ചു

ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള യു.പി.ഐ ഇടപാട് പരിധി 5,000 രൂപയില്‍നിന്ന് 10,000 രൂപയായി ഉയര്‍ത്തി. യു.പി.ഐ ലൈറ്റ് വാലറ്റ് പരിധിയാകട്ടെ 2000 രൂപയില്‍ നിന്ന് 5000 രൂപയായും വര്‍ധിപ്പിച്ചു. കൂടുതല്‍ പേരിലേക്ക് ഡിജിറ്റല്‍ പണമിടപാട് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.സ്മാര്‍ട് ഫോണോ ഇന്റര്‍നെറ്റോ ഇല്ലാതെ യു.പി.ഐ ഇടപാട് നടത്താന്‍ ഇതിലൂടെ കഴിയും. 40 കോടിയോളം വരുന്ന ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ തുകയ്ക്കുള്ള ഇടപാട് നടത്താനുള്ള സൗകര്യം ഇതോടെ ലഭ്യമാകും.
യു.പി.ഐ 123 പേ വഴി നാല് തരത്തില്‍ ഇടപാട് പൂര്‍ത്തിയാക്കാം
ഇന്ററാക്ടീവ് വോയിസ് റെസ്പോണ്‍സ് (IVR)വ്യത്യസ്ത ഭാഷകളില്‍ ലഭ്യമാകുന്ന വോയിസ് പ്രോംറ്റുകള്‍ ഉപയോഗിച്ച് മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള ഒരു നമ്പറില്‍ വിളിച്ച് ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു.
മിസ്ഡ് കോള്‍
ഉപഭോക്താകള്‍ നിര്‍ദ്ദിഷ്ട നമ്പറിലേക്ക് മിസ്ഡ് കോള്‍ നല്‍കി തിരികെ കോള്‍ സ്വീകരിച്ച് യു.പി.ഐ പിന്‍ വഴി ഇടപാട് പൂര്‍ത്തിയാക്കുന്നു.
ആപ്പ് വഴി
ലളിതമായി പണമിടപാട് വാഗ്ദാനം ചെയ്യുന്ന ഫീച്ചര്‍ ഫോണുകള്‍ക്കായുള്ള യു.പി.ഐ ആപ്പ് ഉപയോഗിക്കാം.
ശബ്ദാധിഷ്ഠിത ഇടപാട്
ഉപഭോക്താകള്‍ക്ക് മെര്‍ച്ചന്റ് ഡിവൈസില്‍ ഫോണ്‍ ടാപ് ചെയ്ത് കൊണ്ട് ശബ്ദതരംഗങ്ങളുടെ സഹായത്താല്‍ കോണ്ടാക്ട് ലെസ് പേമെന്റ് സാധ്യമാകുന്നു.യു.പി.ഐ 123 പേ പ്രവര്‍ത്തന യോഗ്യമാക്കാനായി ഉപഭോക്താക്കള്‍ ഫീച്ചര്‍ ഫോണില്‍ *99# ഡയല്‍ ചെയ്ത് ബാങ്ക് തിരഞ്ഞെടുത്ത് ഡെബിറ്റ് കാര്‍ഡ് ഡീറ്റെയിലുകള്‍ കൂട്ടിചേര്‍ത്ത് യുപിഐ പിന്‍ സജ്ജമാക്കിയാല്‍ മതിയാകും. ഈ വ്യവസ്ഥ ഇന്റര്‍നെറ്റ് ആക്സസ് ഇല്ലാതെ സുരക്ഷിതമായി ഇന്റര്‍നെറ്റ് ഇല്ലാതെ ഇടപാട് നടത്താന്‍ സഹായിക്കും.