Kerala
സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പരിശോധന കർശനമാക്കാൻ എക്സൈസ്

സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പരിശോധന കർശനമാക്കാൻ എക്സൈസ്. ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിലെ സിനിമ ബന്ധം പുറത്ത് വന്നതിന്പിന്നാലെയാണ് നീക്കം. സിനിമ സംഘടനകളുമായി എക്സൈസ് ചർച്ച നടത്തും.ഓംപ്രകാശിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്നത് നിരവധി ലഹരിപ്പാർട്ടികൾ. 5 മാസത്തിനിടെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ലഹരിക്കച്ചവടത്തിന് ഓം പ്രകാശ് എത്തിയെന്ന് പൊലീസ്. കൊച്ചി നഗരത്തിലെ നാല് ആഡംബര ഹോട്ടലുകളിൽ പാർട്ടികൾ സംഘടിപ്പിച്ചുവെന്നും പൊലീസ് അറിയിച്ചു.
Kerala
എട്ടാം ക്ലാസിൽ 2,24,175 ഇ-ഗ്രേഡുകൾ: ഏറ്റവും അധികം പരാജയം ഹിന്ദിയിൽ

മിനിമം മാർക്ക് സമ്പ്രദായത്തെ തുടർന്ന് എട്ടാം ക്ലാസ് പരീക്ഷാഫലം വന്നപ്പോൾ
സംസ്ഥാനത്ത് 30ശതമാനം മാർക്ക് ലഭിക്കാത്ത 2,24,175 ഇ-ഗ്രേഡുകൾ. വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് 30 ശതമാനം ലഭിച്ചില്ലെങ്കിൽ E- ഗ്രേഡ് ആണ് നൽകുന്നത്. സംസ്ഥാനത്തെ 2,541 സ്കൂളുകളിൽ നിന്ന് പുറത്തുവന്ന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ. പരാജയപ്പെട്ട വിദ്യാർത്ഥകൾക്കായി ഏപ്രിൽ അവസാനത്തിൽ വിവിധ വിഷയങ്ങളിൽ 2,24,175 സേ- പരീക്ഷ നടത്തും. 595 സ്‌കൂളിൽ നിന്നും പരീക്ഷാ ഫലം സംബന്ധിച്ച വിവരം ഇനി ലഭ്യമാകാനുണ്ട്. ഏറ്റവും കൂടുതൽ വിഷയങ്ങൾക്ക് പരാജയം ഉണ്ടായത് (ഇ -ഗ്രേഡ്) വയനാട് ജില്ലയിലാണ്. 6.3 ശതമാനം പരാജയം. ഏറ്റവും കുറവ് വിഷയങ്ങൾക്ക് പരാജയം ഉണ്ടായത് (ഇ-ഗ്രേഡ് ) ലഭിച്ചിരിക്കുന്നത് കൊല്ലം ജില്ലയിലാണ്. 4.2 ശതമാനം. ഏറ്റവും കൂടുതൽ കുട്ടികൾ പരാജയപ്പെട്ടത് ഹിന്ദിയിലാണ്. 42810 പേർക്ക് ഹിന്ദിയിൽ ഇ-ഗ്രേഡ് ലഭിച്ചു.ഏറ്റവും കുറവ് കുട്ടികൾക്ക് ഇ ഗ്രേഡ് ലഭിച്ചത് ഇംഗ്ലീഷിനാണ്. 24,192 പേർ ഇംഗ്ലീഷിൽ പരാജയപ്പെട്ടു.
Kerala
സംസ്ഥാനത്ത് മഴ തുടരും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വേനൽ മഴ ജാഗ്രത നിർദേശം തുടരുന്നു. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പുള്ള ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും ഇടിയോടു കൂടിയ മഴക്കും സാധ്യതയുണ്ട്. തെക്കൻ തമിഴ്നാടിന് മുകളിലും തെക്കൻ ആൻഡമാൻ കടലിന് മുകളിലുമായി നിലനിൽക്കുന്ന ചക്രവാതചുഴിയും,അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും വരുന്ന കാറ്റുമാണ് മഴയ്ക്ക് കാരണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരക്കെ വേനൽ മഴ ലഭിച്ചിരുന്നു. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം, സംസ്ഥാനത്തെ കനത്ത വേനൽമഴയിൽ കോഴിക്കോട് ചാത്തമംഗലത്ത് വീട്ടമ്മ മിന്നലേറ്റ് മരിച്ചു. ഇടുക്കിയിൽ കനത്ത മഴയിൽ കല്ലും മണ്ണും ദേഹത്ത് വീണ് തമിഴ്നാട് സ്വദേശി അയ്യാവാണ് മരിച്ചത്. മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു. വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇടിമിന്നലിൽ ഇടുക്കി നെടുങ്കണ്ടത്തും തിരുവനന്തപുരം വെള്ളറയിലും വീട് തകർന്നു. ഇടുക്കിയിൽ പ്രകാശ്ഗ്രാം പാറയിൽ ശശിധരന്റെ വീടും വെള്ളറട,കിളിയൂരിൽ സത്യരാജിന്റെ വീടുമാണ് തകർന്നത്. പാലക്കാട് അമ്പലപ്പാറയിൽ ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു.
Kerala
എം.ബി.ബി.എസ് വിദ്യാർഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ

കൊച്ചി: എറണാകുളത്ത് എം.ബി.ബി.എസ് വിദ്യാർഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ.കാസർകോട് സ്വദേശി അമ്പിളിയാണ് മരിച്ചത്.കളമശേരി മെഡിക്കൽ കോളജിലെ വിദ്യാർഥിനിയാണ്. ഇന്ന് പുലര്‍ച്ചെയാണ് വിദ്യാര്‍ഥിനിയെ ഹോസ്റ്റൽ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്