ഡ്രൈവർ കം ഓഫീസ് അറ്റൻഡർ ഒഴിവ്

കണ്ണൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി പരിയാരം, കേന്ദ്രമായി സാന്ത്വന രംഗത്ത് പ്രവർത്തിക്കുന്ന ദയ ചാരിറ്റബിൾ സൊസൈറ്റിക്ക് കീഴിൽ ആംബുലൻസ് ഡ്രൈവർ കം ഓഫീസ് അറ്റൻഡർ തസ്തികയിൽ ഒഴിവുണ്ട്. അഭിമുഖം 21ന് പകൽ 11 ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി ദയയുടെ ഓഫീസിൽ. പ്രായപരിധി 45 . ഏഴാം ക്ലാസ് ജയിക്കണം. മോട്ടോർ വെഹിക്കിൾ ഹെവി ലൈസൻസ് വേണം.