സ്‌കിൽ സെന്റർ അസിസ്റ്റന്റ് നിയമനം

കണ്ണൂർ: സമഗ്രശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ ജില്ലയിലെ 12 വിദ്യാലയങ്ങളിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്ററുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ സ്‌കിൽ സെന്റർ അസിസ്റ്റന്റിനെ നിയമിക്കുന്നു.
യോഗ്യത: എസ്.ഡി.സിയിൽ അനുവദിക്കപ്പെട്ടിട്ടുള്ള ഏതെങ്കിലും ഒരു ജോബ്‌റോളിൽ നിന്നും എൻഎസ്‌ക്യുഎഫ് സ്‌കിൽ സർട്ടിഫിക്കറ്റ്, അഥവാ ഏതെങ്കിലും ഒരു സെക്ടറിൽ നിന്നുമുള്ള എൻഎസ്‌ക്യുഎഫ് സ്‌കിൽ സർട്ടിഫിക്കറ്റ്. ഇവരുടെ അഭാവത്തിൽ ബന്ധപ്പെട്ട മേഖലയിലെ വി.എച്ച്.എസ്.ഇ കോഴ്‌സുകൾ പാസായവരെ പരിഗണിക്കും. പ്രായപരിധി 20 മുതൽ 35 വയസ്സ് വരെ.ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും കോപ്പിയും സഹിതം ഒക്ടോബർ 14 ന് ഉച്ചക്ക് ഒരു മണിക്ക് ട്രെയിനിംഗ് സ്‌കൂളിന് സമീപത്തെ എസ്എസ്‌കെ ജില്ലാ പ്രോജക്ട് ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 0497 2 707993.