18 വര്‍ഷം മുമ്പുള്ള കൂട്ടബലാത്സംഗക്കേസ്: നാല് പ്രതികള്‍ക്ക് 40 വര്‍ഷംവീതം തടവും പിഴയും

തിരുവന്തപുരം: അഞ്ചുതെങ്ങ് സ്വദേശിനിയെ 18 വര്‍ഷം മുന്‍പ് കൂട്ടബലാത്സംഗം ചെയ്ത കേസില്‍ വര്‍ക്കല ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി വിധി പ്രസ്താവിച്ചു. നെടുങ്ങണ്ട സ്വദേശി ഷാജഹാന്‍ (45),നൗഷാദ് (46), ജോതി (50) കീഴറ്റിങ്ങല്‍ സ്വദേശി റഹീം (51) എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ട് വിവിധ വകുപ്പുകള്‍ പ്രകാരം 40 വര്‍ഷവും 6 മാസവും തടവും 2. 35 ലക്ഷം രൂപ വീതം പിഴയും വിധിച്ചു. ജഡ്ജി സിനി. എസ്. ആര്‍യാണ് വിധി പ്രസ്താവിച്ചത്.ഐ.പി.സി 143 പ്രകാരം ആറ് മാസം തടവും 10000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടി തടവും ഐ പി സി147 പ്രകാരം ഒരു വര്‍ഷം തടവും 25000 രൂപ പിഴയും , പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം അധിക തടവും ഐ പി സി 450 പ്രകാരം 7 വര്‍ഷം തടവും 50,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികതടവും ഐ പി സി 366 പ്രകാരം 7 വര്‍ഷം തടവും 50,000 പിഴയും പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവും ഐ പി സി 376 പ്രകാരം 25 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപപിഴയും പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികതടവുമാണ് ശിക്ഷ വിധിച്ചത് .
പ്രതികള്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. കേസിലെ മൂന്നാം പ്രതി ഉണ്ണി നേരത്തെ മരണപ്പെട്ടു. കേസില്‍ അഞ്ചാം പ്രതി നെടുങ്ങണ്ട കുന്നില്‍ വീട്ടില്‍ ഷിജു (42) വിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. പിഴത്തുകയില്‍ നിന്നും 2 ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കാനും കൂടാതെ നഷ്ടപരിഹാരം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.2006 സെപ്റ്റംബര്‍ 29 ന് രാത്രി 9.15 ഓടെ യുവതിയുടെ വീടിന്റെ വാതില്‍ ചവിട്ടി പൊളിച്ചു അതിക്രമിച്ചു കയറുകയും പ്രതികള്‍ യുവതിയെ എടുത്തുകൊണ്ടു കടപ്പുറത്തു എത്തിച്ചു വാള്‍ കാട്ടി ഭിഷണിപ്പെടുത്തി കൂട്ട ബലാത്സംഗതിന് ഇരയാക്കുകയും ആയിരുന്നു എന്നാണ് കേസ്.17 സാക്ഷികള്‍, 26 രേഖകള്‍, 15 തോണ്ടി മുതലുകള്‍ എന്നിവ ഉള്‍പ്പെടെ 2010 ലാണ് പൊലീസ് കോടതിയില്‍ ചാര്‍ജ്ജ് ഷീറ്റ് നല്‍കിയത്. അഞ്ചുതെങ്ങ് എസ്. ഐ ജിജി. എന്‍, കടക്കാവൂര്‍ സി. ഐ മാരായ കെ . ജയകുമാര്‍, പി. വേലായുധന്‍ നായര്‍, ബി. കെ പ്രശാന്തന്‍ , ആര്‍. അശോക് കുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. സംഭവശേഷം ഭയന്ന യുവതി വീടും സ്ഥലവും വിറ്റ് താമസം മാറി. സ്‌പെഷ്യല്‍ പബ്ലിക് പ്രോസക്യൂട്ടര്‍ അഡ്വ. പി. ഹേമചന്ദ്രന്‍ നായര്‍, അഡ്വ ശാലിനി ജി എസ്, അഡ്വ. എസ്. ഷിബു, അഡ്വ. ഇക്ബാല്‍ എന്നിവര്‍ പ്രോസക്യൂഷന് വേണ്ടി ഹാജരായി. പ്രോസക്യൂഷന്‍ ലൈസണ്‍ ഓഫീസര്‍ പ്രിയ. ജി . വി യും ഹാജരായി.