നറുക്കെടുപ്പിന് ഒരു നാള്‍ മാത്രം ബാക്കി; തിരുവോണം ബമ്പര്‍ വില്‍പ്പന 70 ലക്ഷത്തിലേക്ക്

Share our post

തിരുവനന്തപുരം:നറുക്കെടുപ്പിന് ഒരു നാള്‍ മാത്രം മുന്നില്‍ നില്‍ക്കവേ സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ വില്‍പ്പന 70 ലക്ഷത്തിലേയ്ക്ക്. ആകെ 80 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ്വിപണിയിലെത്തിച്ചത്.ഇതില്‍ തിങ്കളാഴ്ച വൈകുന്നേരം നാലു വരെയുള്ള കണക്കനുസരിച്ച് 69.70ലക്ഷംടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. ഒരു ദിവസംകൂടിമാത്രംഅവശേഷിക്കെ മുഴുവന്‍ ടിക്കറ്റുകളുംവിറ്റുപോകുമെന്നഉറച്ചപ്രതീക്ഷയാണ് വകുപ്പി നുള്ളത്.25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ ജനങ്ങള്‍ക്ക്മുമ്പിലുള്ളത്.

ജില്ലാഅടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പ്പന യില്‍ മുന്നില്‍ നില്‍ക്കുന്നത്. സബ് ഓഫീസുകളിലേതുള്‍പ്പെടെ 12.78 ലക്ഷം ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകംവിറ്റഴിക്കപ്പെട്ടത്. 9.21 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 8.44 ലക്ഷംടിക്കറ്റ്വിപണിയിലെത്തിച്ച്തൃശൂരുംഒപ്പമുണ്ട്. മറ്റ് ജില്ലകളിലും അവശേഷിക്കുന്ന ടിക്കറ്റുകള്‍ ഉടനടി വിറ്റു തീരുംഎന്നനിലയിലേയ്ക്ക്വില്‍പ്പനപുരോഗമിക്കുന്നു.ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് വി.കെ.പ്രശാന്ത് എംഎല്‍എയുടെഅധ്യക്ഷതയില്‍ ഗോര്‍ഖി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പൂജാബമ്പറിന്‍റെ പ്രകാശനവും തിരുവോണം ബമ്പര്‍ നറുക്കെടുപ്പിന്‍റെ ഉദ്ഘാടനവും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിക്കും. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ എബ്രഹാം റെന്‍, ജോയിന്‍റ് ഡയറക്ടര്‍മാരായ മായ. എന്‍. പിള്ള, എം.രാജ് കപൂര്‍ എന്നിവര്‍ പങ്കെടുക്കും.കേരളത്തില്‍മാത്രമാണ് സംസ്ഥാനഭാഗ്യക്കുറിയുടെ വില്‍പ്പനയെന്നും പേപ്പര്‍ ലോട്ടറിയായി മാത്രമാണ്വില്‍ക്കുന്നതെന്നുംകാട്ടിഅവബോധ പ്രചരണം വകുപ്പ് ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയ്ക്കൊപ്പം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷയിലും വ്യാജ ലോട്ടറിക്കെതിരേയുള്ള അവബോധപ്രചരണവുമാണ് വകുപ്പ് മുന്നോട്ട് പോവുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!