യാത്രക്കാർക്ക് തെറ്റായ വിവരങ്ങൾ നൽകിയാൽ നടപടി -റെയിൽവേ

Share our post

തീവണ്ടി സർവീസ് സംബന്ധിച്ച് യാത്രക്കാർക്ക് തെറ്റായ വിവരങ്ങൾ നൽകുന്ന ജീവനക്കാർക്ക് എതിരെ ശക്തമായ നടപടിയുമായി റെയിൽവേ ബോർഡ്.ഇക്കാര്യം വിശദീകരിച്ച് 17 സോണുകൾക്കും റെയിൽവേ നിർദേശം നൽകി. റെയിൽവേ സ്റ്റേഷനുകളിലെ പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം കാര്യക്ഷമമം ആക്കണമെന്നും യാത്രക്കാർക്ക് തീവണ്ടി സർവീസ് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ നൽകണമെന്നും നിർദേശമുണ്ട്.തീവണ്ടികളിലെ ടിക്കറ്റ് നില, ഓടുന്ന സമയം, കോച്ചുകളുടെ ക്രമം എന്നിവ സംബന്ധിച്ച വിവരങ്ങൾ യാത്രക്കാർക്ക് കൃത്യമായി ലഭിക്കണം.പാസഞ്ചർ ഇൻഫർമേഷൻ ഡിസ്‌പ്ലേ ബോർഡ് ട്രെയിൻ എൻക്വയറി സംവിധാനവുമായി ബന്ധിപ്പിക്കണം.റെയിൽവേ സ്റ്റേഷനുകളിലെ വിവര കേന്ദ്രങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നത് ഉറപ്പാക്കണം. പഴയ പാസഞ്ചർ ഇൻഫർമേഷൻ സംവിധാനങ്ങൾ മാറ്റി പുതിയത് സ്ഥാപിക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!