സന്ദർശകരുടെ മനം കുളിർപ്പിച്ച് ആറളം ഫാമിലെ പൂക്കൾ

Share our post

ഇരിട്ടി : ഓണം കഴിഞ്ഞും പുഷ്പ കൃഷിയുടെ സാധ്യത ഉപയോഗപ്പെടുത്തുകയാണ് ആറളം ഫാമിലെ കർഷകർ. ഓണത്തിനു വിൽപന നടത്തിയശേഷം അവശേഷിച്ച ചെടികളിൽ പൂത്തുലഞ്ഞു നിൽക്കുന്ന പൂക്കളുടെ ഭംഗി ആസ്വദിക്കാൻ എത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. എത്തുന്നവർ ആവശ്യത്തിനു പൂക്കളും വാങ്ങിയാണ് മടങ്ങുന്നത്. 10 രൂപയാണ് സന്ദർശക ഫീസ്.ഫാം വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി അണുങ്ങോട് സെക്ടറിൽ കൃഷി ചെയ്ത 2.5 ഹെക്ടറോളം വരുന്ന ചെണ്ടുമല്ലി കാണാനാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നു കുടുംബസമേതം സന്ദർശകരെത്തുന്നത്.സോളർ വേലി കെട്ടി തിരിച്ചതിനാൽ ആന ശല്യവുമില്ല. അണുങ്ങോട് സെക്ടറിലെ 100 ഏക്കർ വരുന്ന സ്ഥലത്ത് ചെണ്ടുമല്ലി കൂടാതെ മാതൃ ഫലവൃക്ഷത്തോട്ടം, ചേന, കാച്ചിൽ, ചേമ്പ്, ചോളം തുടങ്ങി വിവിധ നാടൻ കാർഷിക വിളകളും കൃഷി ചെയ്തിട്ടുണ്ട്. സാധാരണ ദിവസങ്ങളിൽ മാത്രം അൻപതിൽ അധികം കുടുംബങ്ങൾ സന്ദർശനത്തിനായി എത്താറുണ്ട്. ഫാം ടൂറിസത്തിന്റെ സാധ്യത കൂടി ഉപയോഗപ്പെടുത്തി, ഓഫ്റോഡ് യാത്ര സൗകര്യവും ഒരുക്കിയാൽ ഫാമിനത് മികച്ച വരുമാന മാർഗമായി മാറും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!