അമ്പായത്തോട്-തലപ്പുഴ 44-ാ ം മൈൽ ചുരം രഹിത പാത-ആലോചന യോഗം തിങ്കളാഴ്ച കൊട്ടിയൂരിൽ

Share our post

കൊട്ടിയൂർ: അമ്പായത്തോട് – തലപ്പുഴ 44-ാ ം മൈൽ ചുരം രഹിത പാത- പ്രാവർത്തികമാക്കണം എന്നാവശ്യപ്പെട്ട് ആലോചന യോഗം ചേരുന്നു.വയനാട് കണ്ണൂർ ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന മാനന്തവാടി നെടുപോയിൽ റോഡ് പൂർണ്ണമായും ഗതാഗത യോഗ്യമല്ലാതായ സാഹചര്യത്തിൽ ആണ് യോഗം വിളിച്ചിരിക്കുന്നത്. നിലവിൽ ഇരു ജില്ലകളും അശ്രയിക്കുന്ന അമ്പായത്തോട്- ബോയ്‌സ് ടൌൺ റോഡ് ഗതാഗത കുരുക്ക് നിമിത്തം വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന സ്ഥിതിയാണുള്ളത്.ഈ സാഹചര്യത്തിൽ പ്രസക്തമായ കൊട്ടിയൂർ – അമ്പായത്തോട് – തലപ്പുഴ 44-ാ ം മൈൽ ചുരം രഹിത പാത പ്രാവർത്തികമാക്കുന്നതിന് ആവശ്യമായ നടപടികൾ അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കുന്നത് സംബന്ധിച്ച് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹിക, യുവജന സംഘടനാ പ്രതിനിധികൾ, വിവിധ വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 മണിക്ക് കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!