കണ്ണൂർ സർവകലാശാലയിൽ സ്‌കിൽ ഡെവലപ്മെന്റ് കോഴ്സ്, കരിയർ പ്ലാനിംഗ് കേന്ദ്രത്തിന് തുടക്കം

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ സ്‌കിൽ ഡെവലപ്മെന്റ് കോഴ്സ്, കരിയർ പ്ലാനിംഗ് കേന്ദ്രത്തിന് തുടക്കമായി. സർവകലാശാലയിലും അഫിലിയേറ്റഡ് കോളേജുകളിലും ആരംഭിക്കുന്ന നാലു വർഷ ബിരുദ പഠനത്തിന്റെ ഭാഗമായി സർവകലാശാലയും അസാപ് കേരളയും സംയുക്തമായി ആരംരംഭിച്ച സെന്റർ ഫോർ സ്‌കിൽ ഡെവലപ്മെന്റ് കോഴ്സസ് ആൻഡ് കരിയർ പ്ലാനിംഗ് (സി.എസ്.ഡി.സി.സി.പി) മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.ബിരുദ പഠനത്തോടൊപ്പം വിദ്യാർഥികൾക്ക് അവരുടെ അഭിരുചിയ്ക്ക് അനുസരിച്ച് വിവിധ കോഴ്സുകൾ ഓഫ്‌ലൈനായും ഓൺലൈനായും പഠിക്കാനുള്ള സംവിധാനമാണ് ഈ കേന്ദ്രം വഴി ഒരുക്കുന്നത്. പഠനത്തോടൊപ്പം ഏതെങ്കിലും തൊഴിൽ മേഖലയിൽ നൈപുണ്യ വികസനം ഉറപ്പുവരുത്താനും കരിയർ എങ്ങനെ പ്ലാൻ ചെയ്യണം എന്നതിൽ വിദ്യാർഥികളെ സഹായിക്കാനും ഈ കേന്ദ്രങ്ങൾ സഹായകമാകും. ഓൺലൈനായി എ. ഐ.ആൻഡ് മെഷീൻ ലേണിംഗ് ഡവലപ്പർ ഉൾപ്പെടെ 26 കോഴ്സുകളും ഓഫ്‌ലൈനായി 25 കോഴ്സുകളും ഈ കേന്ദ്രങ്ങൾ നടത്തും. ജാവ പ്രോഗ്രാമിങ്, വെബ് ഡിസൈനിങ്, മൊബൈൽ ആപ്പ് ഡവലപ്മെന്റ് തുടങ്ങിയ ഇരുപതോളം ഹ്രസ്വകാല സെർവർ ബേസ്ഡ് ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സുകളും വിദ്യാർഥികൾക്ക് പ്രയോജനപ്പെടുത്താനാകും.