Connect with us

Kannur

പാറിപ്പറക്കുന്ന നല്ല കാഴ്‌ച

Published

on

Share our post

‌അഴീക്കോട്:പീലിയഴകുമായി പൂക്കളിൽ നിന്ന്‌ പൂക്കളിലേക്ക്‌ പറന്ന് മധുവുണ്ണുന്ന ബുദ്ധമയൂരി, കുഞ്ഞുചിറകുമായി മൃദുസഞ്ചാരം നടത്തുന്ന പൊട്ടുവെള്ളാട്ടി, ദേശാടന വിസ്‌മയം തീർക്കുന്ന ആൽബട്രോസ്‌, മഴവിൽച്ചിറകുമായി പാറിപ്പറക്കുന്ന പൂമ്പാറ്റക്കാഴ്‌ചകളിൽ നിറഞ്ഞിരിക്കുകയാണിപ്പോൾ ചാൽ ബീച്ച്‌.
അസ്‌തമനസൂര്യന്റെ ചെഞ്ചായവും കടലിന്റെ പശ്‌ചാത്തലവുംകൂടി ചേരുമ്പോഴുള്ള മനോഹര കാഴ്‌ചതേടിയെത്തുന്ന സഞ്ചാരികൾ ഏറെ. ബീച്ചിൽ നട്ടുപിടിപ്പിച്ച കിലുക്കിച്ചെടികളാണ് പൂമ്പാറ്റകളെ ഇവിടേക്ക്‌ ആകർഷിക്കുന്നത്‌. സോഷ്യൽ ഫോറസ്ട്രി അസി. കൺസർവേറ്റർ ജോസ് മാത്യൂവിന്റെ നിർദേശ പ്രകാരം കടലാമ സംരക്ഷണകേന്ദ്രം പ്രവർത്തകരായ സുനിൽ അരിപ്പയും ഷിജിൽ കോട്ടായിയുമാണ്‌ ചെടികൾ നട്ടുപിടിപ്പിച്ചത്.
നേരത്തെ മാലിന്യംതള്ളിയ കരിങ്കൽക്കുഴി മണ്ണിട്ട് മുടിയാണ്‌ വിത്തിട്ടത്‌. ചെടി പൂവിട്ടതോടെ പൂമ്പാറ്റകൾ എത്തിത്തുടങ്ങി. ചിത്രശലഭങ്ങളുടെ കാഴ്ച കാണാനും ഫോട്ടോ പകർത്താനും നിരവധി പേരെത്തുന്നു. ചെടികൾക്കിടയിൽ അനവധി പ്യൂപ്പകളുണ്ട്‌. ഇതും സഞ്ചാരികളെ ആകർഷിക്കുന്നു.കടലാമ സംരക്ഷണം, കടലാമ പ്രജനനം, കടൽപ്പക്ഷി സംരക്ഷണം തുടങ്ങിയ പാരിസ്ഥിക പ്രവർത്തനങ്ങൾ ചാൽ ബീച്ചിനോട് ചേർന്ന് വർഷങ്ങളായി സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ സഹകരണത്തോടെ നടക്കുന്നുണ്ട്.അടുത്ത വർഷം കൂടുതൽ സ്ഥലങ്ങളിൽ കിലുക്കിച്ചെടി നട്ടുപിടിപ്പിക്കുമെന്ന്‌ ചാൽബീച്ച് പങ്കാളിത്ത ഹരിതസമിതി കോ – ഓഡിനേറ്റർ സുനിൽ അരിപ്പ പറഞ്ഞു.


Share our post

Kannur

കണ്ണൂരിൽ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

Published

on

Share our post

പരിയാരം: പാണപ്പുഴയില്‍ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായി. ഇന്നലെ രാത്രി ഒമ്പതരയോടെ പാണപ്പുഴ ഉറവങ്കര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിച്ച ഒഡീഷ സ്വദേശി നിരാകര്‍ പുഹാനെ (46) ആണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസില്‍ ഏല്‍പിച്ചത്.


Share our post
Continue Reading

Kannur

ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം നഷ്ടമായി

Published

on

Share our post

ക​ണ്ണൂ​ർ: സ​ർ​ക്കാ​റും വി​വി​ധ സം​ഘ​ട​ന​ക​ളും ബോ​ധ​വ​ത്ക​ര​ണം തു​ട​രു​ന്ന​തി​നി​ടെ ജി​ല്ല​യി​ൽ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ൽ 13 ല​ക്ഷം രൂ​പ​യോ​ളം ന​ഷ്ട​മാ​യി. ഇ​ട​വേ​ള​ക​ളി​ല്ലാ​തെ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് തു​ട​രു​മ്പോ​ൾ ​പ​റ്റി​ക്ക​പ്പെ​ടാ​ൻ ത​യാ​റാ​യി കൂ​ടു​ത​ൽ പേ​ർ മു​ന്നോ​ട്ടു​വ​രു​ന്ന കാ​ഴ്ച​യാ​ണ്.

ഏ​ഴ് പ​രാ​തി​ക​ളി​ൽ സൈ​ബ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ണൂ​ർ, വ​ള​പ​ട്ട​ണം, ചൊ​ക്ലി, ച​ക്ക​ര​ക്ക​ല്ല് സ്വ​ദേ​ശി​ക​ൾ​ക്കാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. ഓ​ൺ​ലൈ​ൻ മു​ഖേ​ന ട്രേ​ഡി​ങി​നാ​യി പ​ണം കൈ​മാ​റി​യ ക​ണ്ണൂ​ർ ടൗ​ൺ സ്വ​ദേ​ശി​ക്ക് ഒ​മ്പ​ത് ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ടു. ടെ​ല​ഗ്രാം വ​ഴി ട്രേ​ഡി​ങ് ചെ​യ്യാ​നാ​യി പ്ര​തി​ക​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം ന​ല്‍കി​യ ശേ​ഷം നി​ക്ഷേ​പി​ച്ച പ​ണ​മോ വാ​ഗ്ദാ​നം ചെ​യ്ത ലാ​ഭ​മോ ല​ഭി​ക്കാ​താ​യ​തോ​ടെ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു.ചൊ​ക്ലി സ്വ​ദേ​ശി​നി​ക്ക് 2.38 ല​ക്ഷ​മാ​ണ് ന​ഷ്ട​മാ​യ​ത്. വാ​ട്സ് ആ​പ്പി​ൽ സ​ന്ദേ​ശം ക​ണ്ട് ഷോ​പി​ഫൈ എ​ന്ന ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി പ​ണം നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു. ലാ​ഭം ല​ഭി​ക്കു​ന്ന​തി​നാ​യി പ്ര​തി​ക​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം ന​ല്‍കി വ​ഞ്ചി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ച​ക്ക​ര​ക്ക​ൽ സ്വ​ദേ​ശി​ക്ക് 68,199 രൂ​പ​യാ​ണ് ന​ഷ്ട​മാ​യ​ത്. പ​രാ​തി​ക്കാ​ര​ന്റെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ പ​രാ​തി​ക്കാ​ര​ന്റെ ക്രെ​ഡി​റ്റ് കാ​ർ​ഡി​ൽ​നി​ന്നും പ​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.ച​ക്ക​ര​ക്ക​ൽ സ്വ​ദേ​ശി​നി​ക്ക് 19,740 രൂ​പ ന​ഷ്ട​മാ​യി. വാ​ട്സ് ആ​പ് വ​ഴി പാ​ർ​ട്ട് ടൈം ​ജോ​ലി ചെ​യ്യാ​നാ​യി പ്ര​തി​ക​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം ന​ല്‍കി​യ ശേ​ഷം പ​റ്റി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റൊ​രു കേ​സി​ൽ ക​ണ്ണൂ​ർ ടൗ​ൺ സ്വ​ദേ​ശി​ക്ക് 9001രൂ​പ ന​ഷ്ട​മാ​യി. പ​രാ​തി​ക്കാ​രി​യെ എ​സ്.​ബി.​ഐ ക്രെ​ഡി​റ്റ് കാ​ർ​ഡ് ഓ​ഫി​സി​ൽ നി​ന്നെ​ന്ന വ്യാ​ജേ​ന വി​ളി​ക്കു​ക​യും ഡി-​ആ​ക്ടി​വേ​റ്റ് ചെ​യ്യാ​നെ​ന്ന ഡെ​ബി​റ്റ് കാ​ർ​ഡി​ന്റെ വി​വ​ര​ങ്ങ​ളും ഒ.​ടി.​പി​യും ക​ര​സ്ഥ​മാ​ക്കി പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.ഒ.​എ​ൽ.​എ​ക്സി​ൽ പ​ര​സ്യം ക​ണ്ട് മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങു​ന്ന​തി​നാ​യി വാ​ട്സ് ആ​പ് വ​ഴി ചാ​റ്റ് ചെ​യ്ത് അ​ഡ്വാ​ൻ​സ് ആ​യി പ​ണം ന​ല്‍കി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​ക്ക് 26000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ടു. സു​ഹൃ​ത്തെ​ന്ന വ്യാ​ജേ​ന ഫേ​സ്ബു​ക്ക് വ​ഴി ബ​ന്ധ​പ്പെ​ട്ട് വ​ള​പ​ട്ട​ണം സ്വ​ദേ​ശി​യു​ടെ 25,000 രൂ​പ ത​ട്ടി.സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളു​ക​ൾ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളെ പ​റ്റി നി​ര​ന്ത​രം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് സൈ​ബ​ർ പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ 1930 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്കാം. www.cybercrime.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലും പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്യാം.


Share our post
Continue Reading

Kannur

കണ്ണൂർ ജില്ലയിൽ പടക്കം, സ്ഫോടക വസ്തു, ഡ്രോൺ നിരോധനം പിൻവലിച്ചു

Published

on

Share our post

കണ്ണൂർ: ജില്ലയിൽ പടക്കങ്ങളും സ്ഫോടക വസ്തുക്കളും വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും ഡ്രോൺ ഉപയോഗിക്കുന്നതും നിരോധിച്ച് മെയ് 11ന് പുറപ്പെടുവിച്ച ഉത്തരവ് രാജ്യാതിർത്തിയിലെ വെടിനിർത്തലിന്റെയും സമാധാന അന്തരീക്ഷത്തിന്റെയും പശ്ചാത്തലത്തിൽ അടിയന്തിര പ്രാബല്യത്തോടെ പിൻവലിച്ച് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു. ഭാരതീയ് ന്യായ സംഹിത സെക്ഷൻ 163 പ്രകാരമാണ് ജില്ലാ കലക്ടർ മെയ് 11 മുതൽ 17 വരെ നിരോധന ഉത്തരവിട്ടിരുന്നത്.


Share our post
Continue Reading

Trending

error: Content is protected !!