Kerala
താമരശ്ശേരി ചുരത്തിൽ ഈ മാസം ഏഴു മുതൽ 11 വരെ ഭാര വാഹനങ്ങൾക്ക് നിയന്ത്രണം

താമരശ്ശേരി:ദേശീയപാത 766ൽ താമരശ്ശേരി ചുരത്തിൽ അടിവാരം മുതൽ ലക്കിടി വരെയുള്ള പ്രവൃത്തിയുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു.ദേശീയപാത 766ൽ താമരശ്ശേരി ചുരത്തിലെ 6,7,8 മുടിപ്പിൻ വളവുകളിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ അടയ്ക്കുന്നതിനും 2,4 വളവുകളിലെ താഴ്‌ന്ന് പോയ ഇൻ്റർലോക്ക് കട്ടകൾ ഉയർത്തുന്നതിനും വേണ്ടി 07/10/2024 മുതൽ 11/10/2024 വരെ പ്രവൃത്തി നടക്കുന്ന പകൽ സമയങ്ങളിൽ ഭാരമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ അറിയിപ്പിൽ പറയുന്നു.
Kerala
റിട്ട. ജഡ്ജിയിൽ നിന്ന് ഓൺലൈനായി 90 ലക്ഷം തട്ടിയ കേസ്; പ്രതികളെ കുടുക്കി കൊച്ചി സൈബർ പൊലീസ്

കൊച്ചി: സൈബർ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽപ്പെട്ട് കേരള ഹൈക്കോടതി മുൻ ജഡ്ജിക്ക് പണം നഷ്ടമായ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കോഴിക്കോട് സ്വദേശി മിർഷാദ് എൻ, വടകര സ്വദേശി മുഹമ്മദ് ഷർജിൽ തുടങ്ങിയവരാണ് പിടിയിലായത്. 90 ലക്ഷം രൂപയാണ് ഷെയർ ട്രേഡിങ് എന്ന പേരിൽ പ്രതികൾ ജസ്റ്റീസ് ശശിധരൻ നമ്പ്യാരിൽ നിന്ന് തട്ടിയെടുത്തത്.വൻതുക ലാഭം വാഗ്ദാനം ചെയ്തായിരുന്നു ഇവർ പണം വാങ്ങിയത്. കൊച്ചി സിറ്റി സൈബർ പൊലീസാണ് കേസന്വേഷിച്ചത്. ചൈന, കംപോഡിയ തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ചുളള സൈബർ തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിലെന്ന് അന്വേഷണസംഘം അറിയിച്ചു. അറസ്റ്റിലായവരാണ് കേരളത്തിലെ ഇടനിലക്കാർ. ഇവർക്ക് പ്രതിഫലമായി 30 ലക്ഷം രൂപ കിട്ടിയിട്ടുണ്ട്.
Kerala
ചെറുതല്ല ആക്രി ബിസിനസ്; ഒരുദിവസം നീക്കുന്നത് 10,000 ടൺ ആക്രിയെന്ന് സംഘടന

മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുമ്പോൾ മാലിന്യനീക്കത്തിൽ ഒരുപങ്ക് ആക്രിക്കച്ചവടക്കാർക്കുമുണ്ട്. സംഘടനയും മൊബൈൽ ആപ്പുമൊക്കെയായി ആക്രിബിസിനസും വളരുകയാണ്. കേരളത്തിൽ ഒരുദിവസം ഏകദേശം 10000 ടൺ ആക്രിസാധനങ്ങൾ നീക്കുന്നുണ്ടെന്നാണ് കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷന്റെ കണക്ക്. ഇരുമ്പ്, ഇ-മാലിന്യം, പ്ലാസ്റ്റിക്, പേപ്പർ, കുപ്പി, ബാറ്ററി തുടങ്ങി വിവിധതരം ഖരമാലിന്യം ഇതിലുൾപ്പെടും. ഒരുദിവസം കേരളത്തിൽ 12000 ടൺ ഖരമാലിന്യം ഉണ്ടാകുന്നെന്നാണ് കണക്ക്. കിലോയ്‌ക്ക് ഒന്നര രൂപ മുതൽ 100-ന് വരെയാണ് കുപ്പിച്ചില്ല് മുതൽ ബാറ്ററി വരെയുള്ള ആക്രിസാധനങ്ങൾ എടുക്കുന്നത്.
10000 സ്ഥാപനങ്ങൾ
പഴയ സങ്കല്പത്തിൽ ഇതൊരു ചെറിയ കച്ചവടം. പ്രയോഗത്തിലിപ്പോൾ വലിയ ബിസിനസ്. കേരള സ്ക്രാപ്പ് മർച്ചന്റ്‌സ് അസോസിയേഷനാണ് ഈ മേഖലയിലെ അംഗബലമുള്ള പ്രബല സംഘടന. അതിൽമാത്രം 4628 അംഗങ്ങൾ. മറ്റു രണ്ട് സംഘടനകൾ വേറെയുമുണ്ട്. ആക്രിയെടുക്കുന്ന പതിനായിരത്തോളം സ്ഥാപനങ്ങളാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. 18 ശതമാനം ജിഎസ്‌ടി അടച്ച് സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഇപ്പോൾ ആക്രിവ്യാപാരം. ഏകദേശം മൂന്നുലക്ഷത്തോളം പേർ നേരിട്ടും അല്ലാതെയും ഈ മേഖലയുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നു.
ആക്രി, ആപ്പ് വഴി
മൊബൈൽ ആപ്പ് വഴിയും ആക്രിവിൽപ്പന സജീവം. ഇപ്പോൾ ഇതിന് വലിയ സമൂഹ പങ്കാളിത്തവുമുണ്ട്. ആക്രിക്കട എന്ന പേരിലാണ് സ്‌ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷന്റെ ആപ്പ്. വിൽക്കാനുണ്ടെന്ന വിവരം അറിയിച്ചാൽ അഞ്ച് കിലോമീറ്റർ പരിധിയിലുള്ള വ്യാപാരികൾക്ക് ആദ്യം വസ്‌തുവിന്റെ വിവരങ്ങൾ നോട്ടിഫിക്കേഷനായി നൽകും. ആപ്പിന്റെ പ്രവർത്തനം അംഗങ്ങൾക്കിടയിൽ പൂർണതോതിലായിട്ടില്ല.
Kerala
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിയോടും കാറ്റോടും കൂടി മഴ പെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത ഉണ്ട്. തെക്കൻ തമിഴ്നാടിന് മുകളിലും തെക്കൻ ആൻഡമാൻ കടലിന് മുകളിലുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴ ശക്തിപ്പെടാൻ കാരണം. അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും വരുന്ന കാറ്റും മഴയ്ക്ക് കാരണമാണ്. കന്യാകുമാരി തീരത്ത് ഇന്ന് രാവിലെ മുതൽ രാത്രി വരെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത ഉണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്