മാലിന്യം തള്ളുന്നവർ ജാഗ്രതൈ: ഇരിട്ടി നഗരസഭ ഇനി സി.സി.ടി.വി നിരീക്ഷണത്തിൽ

ഇരിട്ടി: നഗരസഭ പരിധിയിൽ വിവിധ ഭാഗങ്ങളിൽ മാലിന്യം തള്ളുന്നവർ ജാഗ്രതൈ.നിങ്ങളെ നിരീക്ഷിക്കാൻ രഹസ്യ കാമറകൾ കണ്ണു തുറന്നിട്ടുണ്ട്.ഇരിട്ടി നഗരസഭ പരിധിയിലെ ആളൊഴിഞ്ഞ പ്രദേശത്തും ജലാശയങ്ങളിലും ജനവാസ മേഖലയിലും പാതയോരങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനും അത്തരം പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനുമായാണ് നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയുടെ വിവിധ പ്രദേശങ്ങളിലായി 24 സി.സി.ടി.വി കാമറകൾ സ്ഥാപിച്ചത്.പഴശ്ശി ജലാശാലയം ഉൾപ്പെടെ മാലിന്യമുക്തമായി സംരക്ഷക്കുന്നതിനുൾപ്പെടെ ലക്ഷ്യമിട്ട് സ്ഥാപിച്ച നിരീക്ഷണ കാമറ ഇന്നലെ മുതൽ പ്രവർത്തനസജ്ജമായി.
ഇരിട്ടി നഗരത്തിലും നഗരസഭയുടെ ഒഴിഞ്ഞ പ്രദേശങ്ങളിലും മാലിന്യം അനധികൃതമായി തള്ളുന്നത് 24 മണിക്കുറും പരിശോധിക്കുന്നതിന് നിരീക്ഷണ കാമറകൾ പ്രവർത്തനക്ഷമമാകുന്നതോടെ സാധ്യമാകും.ഇതിൻ്റെ ഭാഗമായി മാലിന്യം തള്ളുന്നവർക്ക് എതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതിനുള്ളനടപടി നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ചു. നിരീക്ഷണ കാമറയുടെ പ്രവർത്തനോദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ കെ.ശ്രീലത നിർവ്വഹിച്ചു.വൈസ് ചെയർമാൻ പി.പി.ഉസ്മാൻ അധ്യക്ഷനായി.നഗരസഭ കൗൺസിലർ .പി.രഘു ശുചിത്വ പ്രതിജ്ഞ ചൊല്ലികൊടുത്തു.സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ എ.കെരവിന്ദ്രൻ ,കെ.സുരേഷ്, കൗൺസിലർ മാരായവി.പി.അബ്ദുൾ റഷിദ്,യു.കെ.ഫാത്തിമ, ക്ലിൻ സിറ്റി മാനേജർ രാജിവൻ കെ.വി. ഹരിത കേരള മിഷൻ ആർ.പി.ജയ പ്രകാശ് പന്തക്ക, ആസുത്രണ സമിതി ഉപാധ്യക്ഷൻ കെ.ആർ അശോകൻ, എന്നിവർ സംസാരിച്ചു.