ശാരീരിക അളവെടുപ്പ്, അഭിമുഖം ഒക്ടോബര്‍ ഒന്‍പതിന്

കണ്ണൂർ: ജില്ലയില്‍ വിവിധ വകപ്പുകളില്‍ സര്‍ജന്റ് (പാര്‍ട്ട് I- ഡയറക്റ്റ് റിക്രൂട്ട്‌മെന്റ്) (കാറ്റഗറി നമ്പര്‍ 716/2022) ആന്‍ഡ് പാര്‍ട്ട് II- ബൈ ട്രാന്‍സ്ഫര്‍ (കാറ്റഗറി നമ്പര്‍ 717/2022) തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പ്, അഭിമുഖം എന്നിവ ഒക്ടോബര്‍ ഒമ്പതിന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, എസ്.എം.എസ് എന്നിവ അയച്ചിട്ടുണ്ട്. ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റാ പ്രഫോര്‍മ എന്നിവ പ്രൊഫൈലില്‍ ലഭ്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ കമ്മീഷന്‍ അംഗീകരിച്ച അസ്സല്‍ തിരിച്ചറിയല്‍ രേഖ, അസ്സല്‍ പ്രമാണങ്ങള്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഡൗണ്‍ ലോഡ് ചെയ്‌തെടുത്ത ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റാ പ്രഫോര്‍മ, ഒടിവി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ 6.30 ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കണ്ണൂര്‍ ജില്ലാ ആഫീസില്‍ നേരിട്ട് ഹാജരാകണം.