Kerala
‘എയർബാഗ് തുറക്കപ്പെടുന്നത് ചിന്തിക്കാൻ പറ്റുന്നതിലും വേഗത്തിൽ, കുട്ടികളെ മുൻസീറ്റില്‍ ഇരുത്തരുത്’

കോഴിക്കോട്:-കഴിഞ്ഞ ദിവസമാണ് മലപ്പുറം പടപ്പറമ്പില്‍ കാറിലെ എയര്‍ബാഗ് മുഖത്തമര്‍ന്ന് അമ്മയുടെ മടിയിലിരുന്ന രണ്ടുവയസ്സുകാരി മരിച്ചത്. കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലായിരുന്നു എയര്‍ബാഗ് മുഖത്തടിച്ച് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം സംഭവിച്ചത്. കാറില്‍ കുട്ടികളുമായി യാത്രചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട പല മുന്‍കരുതലുകളെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ഒരിക്കല്‍കൂടി ഓര്‍മിപ്പിക്കുന്നതാണ് ഈ സംഭവം.ഇനിയും ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാന്‍ കുട്ടികളുമായുള്ള കാര്‍ യാത്രയില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. മലപ്പുറത്തെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ യാത്രകളില്‍ കുട്ടികളുടെ സുരക്ഷ എങ്ങനെ ഉറപ്പുവരുത്താമെന്നും എങ്ങനെ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാമെന്നും പറയുകയാണ് ഐക്യരാഷ്ട്രസഭ ദുരന്ത പ്രത്യാഘാത നിവാരണ വിഭാഗം തലവനായ മുരളി തുമ്മാരുകുടി.
♦️ഫെയ്‌സ്ബുക്കില്‍ മുരളി തുമ്മാരുകുടി എഴുതിയ കുറിപ്പ്
”കാറില്‍ കുട്ടികളുടെ സീറ്റും സ്ഥാനവും
കാറിന്റെ മുന്‍സീറ്റില്‍ അമ്മയുടെ മടിയിലിരുന്നിരുന്ന കുട്ടി എയര്‍ ബാഗ് പെട്ടെന്ന് തുറന്നു മുഖത്തടിച്ചു മരണപ്പെട്ടു എന്ന വാര്‍ത്ത വരുന്നു. ഏറെ സങ്കടകരം. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.
ഇക്കാലത്തെ മിക്കവാറും കാറുകളില്‍ എയര്‍ ബാഗുകള്‍ ഉണ്ടെങ്കിലും അത് പ്രവര്‍ത്തിക്കുന്നത് മിക്ക ആളുകളും കണ്ടിട്ടുണ്ടാവില്ല. ഒരിക്കല്‍ എന്റെ മുന്നില്‍ ഒരപകടം ഉണ്ടായപ്പോള്‍ ഞാന്‍ അത് കണ്ടിട്ടുണ്ട്. സത്യത്തില്‍ പേടിച്ചു പോയി. നമുക്ക് ചിന്തിക്കാന്‍ പറ്റുന്നതിനേക്കാള്‍ വേഗത്തിലാണ് എയര്‍ ബാഗ് തുറക്കുന്നതും മുന്‍സീറ്റിലിരിക്കുന്നവരുടെ മുന്നിലേക്ക് വിടര്‍ന്നു വരുന്നതും. അതുകൊണ്ട് തന്നെയാണ് ഇത് അപകടങ്ങള്‍ ഒഴിവാക്കുന്നതും. എന്നാല്‍ അത്രയും സ്പീഡില്‍ ഒരു സാധനം മുന്നിലേക്ക് വരുമ്പോള്‍ നമ്മുടെ മുഖത്ത് പരിക്കേല്‍ക്കില്ലേ, പ്രത്യേകിച്ചും എന്നെപ്പോലെ കണ്ണട ഉള്ളവരുടെ കാര്യം എന്താകും, കയ്യില്‍ കുട്ടികള്‍ ഉണ്ടേങ്കില്‍ എന്ത് സംഭവിക്കും എന്നൊക്കെ ഞാന്‍ അന്ന് ചിന്തിച്ചിരുന്നു.
സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായിട്ടുള്ള രാജ്യങ്ങളിലെല്ലാം കുട്ടികള്‍ മുന്‍സീറ്റില്‍ ഇരിക്കുന്നത് നിയമ വിരുദ്ധമാണ്. മിക്കവാറും രാജ്യങ്ങളില്‍ പന്ത്രണ്ട് വയസ്സ്, ചിലയിടങ്ങളില്‍ 130 സെന്റിമീറ്റര്‍ ഉയരം ഇവയാണ് കുട്ടികളെ മുന്‍ സീറ്റില്‍ ഇരുത്താനുള്ള മാനദണ്ഡം. ഇത് പാലിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് ഫൈന്‍ കിട്ടാം, ഡ്രൈവിങ്ങ് പോയിന്റ് നഷ്ടമാകാം, ഇന്‍ഷുറന്‍സ് പ്രീമിയം കൂടും, ഒന്നില്‍ കൂടുതല്‍ പ്രാവശ്യം സംഭവിച്ചാലോ കുട്ടിക്ക് അപകടം സംഭവിച്ചാലോ ജയിലിലും ആകാം.
കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്താന്‍ പാടില്ല എന്ന് മാത്രമല്ല പിന്നിലെ സീറ്റില്‍ ഇരിക്കുമ്പോഴും കുട്ടികളുടെ സുരക്ഷക്കുള്ള പ്രത്യേക നിര്‍ദ്ദേശങ്ങളുണ്ട്. പിറന്നുവീഴുന്ന അന്ന് പോലും കുട്ടിയെ കാര്‍ സീറ്റില്‍ ഇരുത്തി മാത്രമേ കാറില്‍ കൊണ്ടുപോകാവൂ. വളരെ ചെറിയ പ്രായത്തില്‍ കുട്ടികളെ ഇരുത്താന്‍ പ്രത്യേകം സീറ്റ് ഡിസൈന്‍ ഉണ്ട് (കുട്ടി പിറകോട്ട് തിരിഞ്ഞിരിക്കുന്ന തരത്തില്‍ ആണ്). അല്പം കൂടി കഴിഞ്ഞാല്‍ കുട്ടി മുന്‍പോട്ട് ഇരിക്കുന്ന തരത്തില്‍, അതിന് ശേഷം പ്രത്യേകം സീറ്റ് ഇല്ലാതെ അല്പം ഉയരം കൊടുക്കാന്‍ മാത്രമുള്ള സംവിധാനം എന്നിങ്ങനെ. ഇങ്ങനെയൊക്കെയാണ് കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നത്.
2010 ല്‍ ആണെന്ന് തോന്നുന്നു സുരക്ഷയെപ്പറ്റി കൊച്ചിന്‍
യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് ഞങ്ങള്‍ ഒരു സെമിനാര്‍ നടത്തിയിരുന്നു. അന്ന് ഒരു ഡെമോണ്‍സ്ട്രേഷന് വേണ്ടി പോലും ഒരു ചൈല്‍ഡ് സേഫ്റ്റി സീറ്റ് കേരളത്തില്‍ കിട്ടാനുണ്ടായിരുന്നില്ല. എന്റെ സുഹൃത്തും സുരക്ഷാ വിദഗ്ദ്ധനുമായ ജോസി അതുമായി ദുബായില്‍ നിന്നെത്തി.
ഇപ്പോള്‍ കാലം മാറി. കേരളത്തില്‍ പത്തുലക്ഷത്തിന് മുകളില്‍ വിലയുള്ള കാറുകള്‍ സര്‍വ്വ സാധാരണമായി. എറണാകുളത്തോ ഓണ്‍ലൈനിലോ കുട്ടികള്‍ക്കുള്ള സീറ്റും കിട്ടും. പക്ഷെ ഇന്ന് വരെ നിങ്ങള്‍ കുട്ടികളുടെ സുരക്ഷാ സീറ്റിന്റെ ഒരു പരസ്യം കണ്ടിട്ടുണ്ടോ? പത്തുലക്ഷത്തിന്റെ കാറുകള്‍ വാങ്ങുന്നവര്‍ പോലും പതിനായിരത്തിന്റെ ചൈല്‍ഡ് സേഫ്റ്റി സീറ്റ് വാങ്ങുന്നില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു നിര്‍ബന്ധവും പിടിക്കുന്നില്ല താനും.
. ദുരന്തങ്ങള്‍ എന്നാല്‍ മറ്റുള്ളവര്‍ക്ക് മാത്രം സംഭവിക്കുന്ന ഒന്നല്ല. കേരളത്തില്‍ ഇക്കാര്യത്തില്‍ സമൂഹമോ സര്‍ക്കാരോ പെട്ടെന്ന് മാറുമെന്നും വിചാരിക്കേണ്ട. അതുകൊണ്ട് ചുരുങ്ങിയത് എന്റെ വായനക്കാര്‍ എങ്കിലും കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് സുരക്ഷാ സീറ്റ് വാങ്ങണം. സുരക്ഷാ സീറ്റ് ഇല്ലെങ്കില്‍ കുട്ടികളെ കാറില്‍ കയറ്റാതെ നോക്കണം (മറ്റുളളവരുടെ കുട്ടി ആണെങ്കിലും). ഒരു സാഹചര്യത്തിലും കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തരുത്. സുരക്ഷിതരായിരിക്കുക”
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന് നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
Kerala
കാലവര്‍ഷം 2 ദിവസത്തിനുള്ളില്‍; ശനിയാഴ്ച കണ്ണൂരും കാസര്‍കോട്ടും റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത ഏഴു ദിവസം പടിഞ്ഞാറന്‍/വടക്കു പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമാകാന്‍ സാധ്യതയുണ്ട്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാട-ഗോവ തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തികൂടിയ ന്യൂനമര്‍ദ്ദമായി മാറി. തുടര്‍ന്ന് വടക്കോട്ടു നീങ്ങുന്ന ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 27-ഓടെ മധ്യ പടിഞ്ഞാറന്‍-വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദംകൂടി രൂപപ്പെടാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ അടുത്ത ഏഴു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. മെയ് 24 മുതല്‍ 26 വരെ തീയതികളില്‍ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും മെയ് 23 മുതല്‍ 27 വരെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്