ഇരിട്ടി ഉപജില്ല സർഗോത്സവം

പേരാവൂർ: വിദ്യാരംഗം കലാസാഹിത്യ വേദി ഇരിട്ടി ഉപജില്ല സർഗോത്സവം തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി.സ്‌കൂളിൽ വിദ്യാരംഗം കോഴിക്കോട് ജില്ല കോ. ഓഡിനേറ്റർ ബിജു കാവിൽ ഉദ്ഘാടനം ചെയ്തു.ടി.എം.തുളസീധരൻ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ സോജൻ വർഗീസ്, ഉപജില്ല വിദ്യാരംഗം കൺവീനർ കെ.വിനോദ് കുമാർ, വിനോദ് നടുവത്താനി, ബീന ജോസഫ് എന്നിവർ സംസാരിച്ചു.കെ.പി.അരുൺ ജിത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു. മാത്യുസ് വൈത്തിരി,ടി.എൻ. രാജു , എം.വി.ജനാർദനൻ, ബാബുരാജ് മലപ്പട്ടം, മനീഷ് മുഴക്കുന്ന്, നിഷാറാണി, ബിജു നിടുവാലൂർ എന്നിവർ ശിൽപശാലകൾക്ക് നേതൃത്വം നൽകി.