ഗൂഗിൾ ക്രോം ഉപയോക്താവാണോ? മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

ഗൂഗിൾ ക്രോമിൽ സൈബർ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ ജാഗ്രതാ നിർദേശം. മൊബൈലിലോ ലാപ്ടോപ്പിലോ ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ സൂക്ഷിക്കണമെന്നാണ് കേന്ദ്രത്തിന് കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം അഥവാ സെർട്ട് ഇൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ക്രോമിലെ പഴുതുകൾ മുതലെടുത്ത് സൈബർ ക്രിമിനലുകൾ വ്യക്തിഗത വിവരങ്ങൾ ചോർത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. ദുഷ്ടലക്ഷ്യത്തോടെ കോഡുകൾ കടത്തിവിട്ട് ആപ്പുകൾ തകരാറിലാക്കുകയും ആ പഴുതിലൂടെ കംപ്യൂട്ടറിലും ഫോണിലുമൊക്കെ കടന്നുകയറുകയുമാണ് സൈബർ ക്രിമിനലുകളുടെ ലക്ഷ്യം.