ഓൺലൈൻ തട്ടിപ്പ്: യുവാവിന് 3.5 ലക്ഷം നഷ്ടമായി

കൂത്തുപറമ്പ്: ഗ്ലോബൽ ട്രേഡിങ് കമ്പനിയുടെ ലിങ്കിലേക്ക് പണം നിക്ഷേപിച്ച യുവാവിന് മൂന്നരലക്ഷത്തോളം രൂപ നഷ്ടമായി. ലാഭം തിരികെ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പൂക്കോട് സ്വദേശിയായ യുവാവ് ഓൺലൈനായി പണം നിക്ഷേപിച്ചത്. വിവിധ സമയങ്ങളിലായി ഗ്ലോബൽ ട്രേഡിങ് കമ്പനിയുടെ ലിങ്കിലേക്ക് ഓൺലൈനായി യുവാവ് 3,45,900 രൂപ നിക്ഷേപിക്കുകയായിരുന്നു. പിന്നീട് നിക്ഷേപിച്ച തുകയോ ലാഭമോ ലഭിക്കാതെ വന്നപ്പോഴാണ് തട്ടിപ്പിനിരയായതായി മനസിലായത്. യുവാവിന്റെ പരാതിയിൽ കൂത്തുപറമ്പ് പൊലീസ് അന്വേഷണം തുടങ്ങി.