തീരദേശ പോലീസ് സ്റ്റേഷനുകളിലെ ബോട്ടുകളില്‍ തൊഴിലവസരം

Share our post

കണ്ണൂര്‍: സിറ്റി പോലീസിന് കീഴില്‍ അഴീക്കല്‍, തലശ്ശേരി തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളില്‍ ബോട്ട് കമാണ്ടര്‍ (മാസ വേതനം: 28,385 രൂപ), അസിസ്റ്റന്റ് ബോട്ട് കമാണ്ടര്‍ (27,010 രൂപ), ബോട്ട് ഡ്രൈവര്‍ (ദിവസം 700 രൂപ), ബോട്ട് സ്രാങ്ക് (ദിവസം 1155 രൂപ), ബോട്ട് ലസ്‌കര്‍ (ദിവസം 645 രൂപ) എന്നീ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് സിറ്റി ജില്ലാ പോലീസ് മേധാവി അപേക്ഷ ക്ഷണിച്ചു.
ബോട്ട് കമാണ്ടര്‍, അസിസ്റ്റന്റ് ബോട്ട് കമാണ്ടര്‍, ബോട്ട് ഡ്രൈവര്‍, ബോട്ട് സ്രാങ്ക് അപേക്ഷരുടെ വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസും, പ്രായപരിധി 18 വയസ്സിനും 35 വയസ്സിനും ഇടയിലും (45 വയസ്സിനു താഴെ എക്‌സ് സര്‍വീസ് മെന്‍) ആയിരിക്കണം.
ബോട്ട് കമാണ്ടര്‍, അസി. ബോട്ട് കമാണ്ടര്‍ അപേക്ഷകര്‍ എക്‌സ് നേവി/എക്‌സ് കോസ്റ്റ്ഗാര്‍ഡ്/എക്‌സ് ബിഎസ്എഫ് വാട്ടര്‍ വിംഗ് സൈനികരായിരിക്കണം. കേരള മൈനര്‍ പോര്‍ട്‌സ് നല്‍കിയ മാസ്റ്റര്‍ ഡ്രൈവര്‍ (ഹാര്‍ബര്‍ ക്രാഫ്റ്റ് റൂള്‍സ്) എംഎംഡി ലൈസന്‍സ് ഉള്ളവരാകണം. ബോട്ട് കമാണ്ടര്‍ക്ക് കടലില്‍ അഞ്ച് വര്‍ഷം ബോട്ട് ഓടിച്ചുള്ള പരിചയവും, അസി. ബോട്ട് കമാണ്ടര്‍ക്ക് കടലില്‍ മൂന്ന് വര്‍ഷം ബോട്ട് ഓടിച്ചുള്ള പരിചയവും ഉണ്ടായിരിക്കണം.
ബോട്ട് ഡ്രൈവര്‍, ബോട്ട് സ്രാങ്ക് അപേക്ഷകര്‍ക്ക് കേരള സ്റ്റേറ്റ് പോര്‍ട്ട് ഹാര്‍ബര്‍ റൂള്‍ 1970 പ്രകാരമുള്ള ബോട്ട് ഡ്രൈവര്‍, ബോട്ട് സ്രാങ്ക് ലൈസന്‍സ് അല്ലെങ്കില്‍ എം എം ഡി ലൈസന്‍സ്, നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും സാങ്കേതിക യോഗ്യതയും നേടിയ ശേഷം അഞ്ച് ടണ്‍/ 1.2 ടണ്‍ ഇന്റര്‍സെപ്റ്റര്‍ ബോട്ട് തത്തുല്യ ജലയാനം കടലില്‍ ഓടിച്ചുള്ള മൂന്ന് വര്‍ഷത്തെ പരിചയം അഭികാമ്യം.

ഡ്രൈവര്‍ ഒഴികെയുള്ള തസ്തികകള്‍ക്ക് കാഴ്ചശക്തി: ദൂര കാഴ്ച 6/6 സ്റ്റെല്ലാന്‍ സമീപ കാഴ്ച 0.5, വര്‍ണ്ണാന്ധത, നിശാന്ധത, കോങ്കണ്ണ് എന്നിവ ഉണ്ടായിരിക്കുവാന്‍ പാടില്ല. അപേക്ഷകര്‍ കടലില്‍ 500 മീറ്റര്‍ നീന്തല്‍ ടെസ്റ്റ് വിജയിക്കേണ്ടതാണ്. ശാരീരിക മാനസിക ആരോഗ്യക്ഷമത തെളിയിക്കുന്നതിന് ഒന്നാം ഗ്രേഡ് സിവില്‍ സര്‍ജനില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുക. സ്ത്രീകള്‍ വികലാംഗര്‍, പകര്‍ച്ച വ്യാധിയുള്ളവര്‍ ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല.
ഡ്രൈവര്‍ തസ്തികയക്ക് രണ്ട് കണ്ണിനും പരിപൂര്‍ണ കാഴ്ച ഉണ്ടായിരിക്കണം. വര്‍ണാന്ധത, നിശാന്ധത, കോങ്കണ്ണ്, കണ്ണിനോ കണ്‍പോളകള്‍ക്കോ ഏതെങ്കിലും തരത്തിലുള്ള വൈകല്യം എന്നിവ ഉണ്ടാകരുത്.

ബോട്ട് ലസ്‌കര്‍ തസ്തികക്ക് വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ്. പ്രായം 18 വയസ്സിനും 40 വയസ്സിനും ഇടയില്‍. ബോട്ട് ലസ്‌കര്‍ അപേക്ഷകര്‍ക്ക് അഞ്ച് വര്‍ഷം ലസ്‌കര്‍ തസ്തികയില്‍ സേവന പരിചയം വേണം. എല്ലാ തസ്തികയിലേക്കും നീന്തല്‍ പരിചയം ഉണ്ടായിരിക്കണം.

അപേക്ഷ ജില്ലാ പോലീസ് മേധാവി, കണ്ണൂര്‍ സിറ്റി എന്ന വിലാസത്തില്‍ ഒക്ടോബര്‍ 28 നകം സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സമര്‍പ്പിക്കണം. ഫോണ്‍: 04972 763332.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!