Connect with us

Kannur

പുഷ്പൻ്റെ സംസ്കാരം നാളെ; കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍

Published

on

Share our post

കണ്ണൂർ: കൂത്തുപറമ്പ് സമര പോരാളി പുഷ്പൻ്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കും. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കും. പുഷ്പന്‍റെ മൃതശരീരം കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നിന്ന് നാളെ രാവിലെ 8 മണിക്ക് വിലാപയാത്രയായി പുറപ്പെടും. റോഡിന്‍റെ  ഇരുഭാഗങ്ങളിലുള്ളവര്‍ക്കും കാണുന്ന തരത്തിലുള്ള വാഹനത്തിലാണ് മൃതദേഹം കൊണ്ടുവരുന്നത്. കോഴിക്കോട്, എലത്തൂർ, പൂക്കാട്, കൊയിലാണ്ടി, നന്തി, വടകര, നാദാപുരം റോഡ്, മാഹി, മാഹി പാലം, പുന്നോല്‍ വഴി 10 മണിക്ക് തലശ്ശേരി ടൗണ്‍ ഹാളില്‍ എത്തിക്കും. 10 മുതല്‍ 11.30 വരെ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് ശേഷം പള്ളൂര്‍ വഴി ചൊക്ലി രാമവിലാസം സ്കൂളില്‍ എത്തിക്കും. 12 മണി മുതല്‍ വൈകുന്നേരം 4.30 വരെ ചൊക്ലി രാമവിലാസം ഹയര്‍ സെക്കന്‍ററി സ്കൂളില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകുന്നേരം 5 മണിക്ക് ചൊക്ലി മേനപ്രം വീട്ടു പരിസരത്ത് സംസ്കരിക്കും.


Share our post

Kannur

എസ്‌.എസ്‌.എൽ.സി പരീക്ഷാ ഫലം നാളെ; എങ്ങനെ അറിയാം?

Published

on

Share our post

തിരുവനന്തപുരം: ഈ വർഷത്തെഎസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ആകെ 4,27,021 വിദ്യാർഥികളാണ് ഈവർഷംഎസ്എസ്എൽസി പരീക്ഷ എഴുതിയത്. വൈകിട്ട് 3ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക.എസ്‌.എസ്‌.എൽ.സി ഫലത്തോടൊപ്പം റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങളും നാളെ പ്രഖ്യാപിക്കും.

sslcexam.kerala.gov.in, results.kite.kerala.gov.in/  തുടങ്ങിയ വെബ്സൈറ്റിൽ പരീക്ഷാഫലം അറിയാൻ കഴിയും. എസ്എസ്എൽസി പരീക്ഷാഫലം ലഭ്യമാകുന്ന വെബ്സൈറ്റുകളുടെവിവരങ്ങൾ ഈ വർഷംവിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പുറത്ത് വിടുന്നതേയുള്ളൂ. മുൻ വർഷങ്ങളിലേതിന് സമാനമായി ഔദ്യോഗിക വെബ്സൈറ്റുകൾക്ക്പുറമെ ഡിജിലോക്കർ വഴിയും എസ്എംഎസ് വഴിയും ഫലം അറിയാൻസൗകര്യമുണ്ടാകും.

കഴിഞ്ഞവർഷംഎസ്എസ്എൽസി പരീഷാഫലം അറിയാൻ പ്രധാനമായും നാല് വെബ്സൈറ്റുകളാണ് ഉണ്ടായിരുന്നത്. പരീക്ഷ ഭവൻ്റെയുംപിആർഡിയുടേയും ഉൾപ്പെടെയുള്ള വെബ്സൈറ്റുകളായിരുന്നു അത്.
https://pareekshabhavan.kerala.gov.in,www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in

വിദ്യാഭ്യാസ മന്ത്രി വാർത്താ സമ്മേളനത്തിൽഫലപ്രഖ്യാപനം നടത്തിയാലുടൻ റിസൾട്ട് ഓൺലൈനിൽ ലഭ്യമാകും. വിദ്യാർഥികൾക്ക് റോൾനമ്പറുംജനനതീയതിയുംനൽകിഎസ്എസ്എൽസിഫലം2025ഓൺലൈനായി അറിയാൻ കഴിയും. മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനുംഇതേവെബ്സൈറ്റുകളിൽഅവസരമുണ്ടാകും. കേരള എസ്എസ്എൽസി പരീക്ഷാ ഫലം 2025 സ്കൂൾ തിരിച്ചുംപ്രഖ്യാപിക്കും.ഔദ്യോഗിക വെബ്‌സൈറ്റിൽ സ്കൂൾ കോഡ് നൽകി ഇത് അറിയാൻ ചെയ്യാൻകഴിയും.


Share our post
Continue Reading

Kannur

പുതിയതെരുവിൽ കടയടപ്പ് സമരം

Published

on

Share our post

പുതിയതെരു: പുതിയതെരുവിൽ അടുത്ത കാലത്ത് നടപ്പാക്കിയ ഗതാഗത പരിഷ്കരണത്തിന് എതിരേ വ്യാപാരി വ്യവസായി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് കടയടപ്പ് സമരം തുടങ്ങി. ബസ് സ്റ്റോപ്പുകൾ മാറ്റിയതിനെ തുടർന്ന് വ്യാപാരികൾക്ക് കച്ചവടം കുറയുന്നു എന്ന് ആരോപിച്ചാണ് സമരം.


Share our post
Continue Reading

Kannur

മഴ തുടരും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത: കള്ളക്കടല്‍ മുന്നറിയിപ്പ്

Published

on

Share our post

കണ്ണൂർ: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യത. ഇടിമിന്നലോടെയുള്ള മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മേയ് 13ഓടെ കാലവര്‍ഷം എത്തിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. കള്ളക്കടല്‍ പ്രതിഭാസ ഭാഗമായി നാളെ രാത്രി 8.30 വരെ കണ്ണൂര്‍ (കോലോത്ത് മുതല്‍ അഴീക്കല്‍), കണ്ണൂര്‍- കാസര്‍കോട് (കുഴത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!