ശുചിത്വ മാതൃക ജില്ലാതല ഉദ്ഘാടനം; സംഘാടക സമിതിയായി

പേരാവൂർ : ഒക്ടോബർ രണ്ട് മുതൽ മാർച്ച് 31 വരെ നടക്കുന്ന ‘മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ’ പ്രവർത്തനങ്ങളുടെ പ്രചാരണാർത്ഥമുള്ളമാതൃക ശുചിത്വ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം പേരാവൂരിൽ നടക്കും. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ജലാഞ്ജലി പദ്ധതിയിൽ നിടുംപൊയിൽ ചുരത്തിൽ നിർമിച്ച ‘ശുചിത്വ വേലി’ യാണ് ഉദ്ഘാടനം ചെയ്യുക. സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോ-ഓഡിനേറ്റർ ഇ.കെ.സോമശേഖരൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ആന്റണി സെബാസ്റ്റ്യൻ, എം .റിജി, വി .ഹൈമാവതി, ജില്ലാ പഞ്ചായത്തംഗങ്ങളായ വി. ഗീത, ജൂബിലി ചാക്കോ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ എ. ടി. കെ കുഞ്ഞമ്മദ്, ബ്ലോക്ക് സെക്രട്ടറി ആർ. സജീവൻ തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികൾ: കെ .സുധാകരൻ(ചെയ.), ആന്റണി സെബാസ്റ്റ്യൻ ,എം.റിജി, പ്രീത ദിനേശൻ, വി ഗീത, എ .ടി .കെ. കുഞ്ഞമ്മദ്(വൈസ് ചെയ.), ആർ .സജീവൻ(കൺ.), ബിജു ജോസഫ്, റെജി .പി .മാത്യു(ജോ. കൺ.).