ഡിജിറ്റൽ സർവെ: റിക്കാർഡുകൾ പരിശോധിക്കാം

കണ്ണൂർ: കണ്ണൂർ താലൂക്കിലെ കണ്ണൂർ-രണ്ട്, അഴീക്കോട് സൗത്ത് വില്ലേജുകളുടെ ഡിജിറ്റൽ സർവെ ജോലി പൂർത്തിയാക്കി പ്രീ 9(2) എക്സിബിഷനും 9(2) എക്സിബിഷനും നടത്തിയ ശേഷം റവന്യൂ വകുപ്പിന് കൈമാറാനുള്ള അന്തിമ നടപടിയായ സർവെ അതിരടയാള നിയമം സെക്ഷൻ 13 പ്രസിദ്ധീകരണത്തിന് സജ്ജമായതായി റീസർവ്വേ അസി. ഡയറക്ടർ, കണ്ണൂർ അറിയിച്ചു.നാട്ടിലില്ലാതിരുന്നതിനാലോ മറ്റെന്തെങ്കിലും കാരണത്താലോ ഏതെങ്കിലും ഭൂവുടമക്ക് പ്രീ 9(2) എക്സിബിഷനിലോ 9(2) എക്സിബിഷനിലോ ഭൂമി സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാനോ അപേക്ഷ നൽകുവാനോ അവസരമുണ്ടായിട്ടില്ലെങ്കിൽ അവർക്ക് ബന്ധപ്പെട്ട വില്ലേജുകളിൽ ഹാജരായി റിക്കാർഡുകൾ പരിശോധിക്കുന്നതിന് സെപ്റ്റംബർ 30 വരെ സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും അറിയിച്ചു.